10 വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

ബംഗളുരു:10 വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ.62 കാരനായ പൂജാരിയെ സിസി ടിവി യുടെ സഹായത്തിലാണ് പിടികൂടിയത്.പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.സംഭവം നടന്നത് ബാംഗ്ളൂരിലെ ദേവനഹള്ളിയിലാണ്. മകളുടെ വീട്ടിൽ വച്ചാണ് വെങ്കട രാമനപ്പ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.മധുരപലഹാരങ്ങൾ നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചിട്ടാണ് ഇയാൾ പെൺകുട്ടിയെ വീട്ടിലേക്കു …

ജനുവരിയിൽ 10,പ്ലസ് ടു ക്ലാസുകൾ ആരംഭിക്കും

തിരുവനന്തപുരം: ജനുവരിയിൽ 10,പ്ലസ് ടു ക്ലാസുകൾ ആരംഭിക്കുമെന്നു സൂചന.ഈ ക്ലാസ്സുകളിലെ അധ്യാപകർ ഡിസംബർ 17 നു സ്കൂളിൽ എത്തണമെന്നാണ് നിർദ്ദേശം.വാര്ഷികപ്പരീക്ഷകൾക്കുള്ള മുന്നൊരുക്കവും തുടങ്ങിയിട്ടുണ്ട്. വിക്‌ടേഴ്‌സിലൂടെ നടത്തിയ പഠനപ്രവർത്തനങ്ങൾ ചെയ്തോയെന്നു അധ്യാപകർ ഓൺലൈൻ വഴി തന്നെ ഉറപ്പാക്കും.കൂടാതെ റിവിഷനും നടത്തും.വിക്‌ടേഴ്‌സിലെ 10 ,12 ക്ലാസുകൾ …

ഡിസംബർ മുതൽ പുതിയ കോവിഡ് മാനദണ്ഡങ്ങൾ വരും

ഡൽഹി: കോവിഡ് വ്യാപനം മൂലം സംസ്ഥാനങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു.കോൺടൈന്മെന്റ് സോണിൽ കർശന നിയന്ത്രണമേർപ്പെടുത്തുക,രോഗികളുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുക,രോഗവ്യാപനം തടയുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പുതിയ നിർദ്ദേശങ്ങൾ. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത്‌ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കർഫ്യൂ ഏർപ്പെടുത്താം.കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ …

പിതാവും മകളും കടലിൽ മുങ്ങി മരിച്ചു

ഷാർജ: അജ്മാനിലെ കടലിൽ പിതാവും മകളും മുങ്ങി മരിച്ചു.കോഴിക്കോട് സ്വദേശികളായ ഇസ്മായിൽ (47), പ്ലസ് ടു വിദ്യാർത്ഥിനിയായ അമൽ (17) എന്നിവരാണ് മരിച്ചത്. കടലിൽ ശക്തമായ വേലിയേറ്റം ഉണ്ടായപ്പോൾ ഇസ്മയിലിന്റെ മകളായ അമൽ കടൽച്ചുഴിയിൽ പെടുകയായിരുന്നു.രക്ഷിക്കാൻ ശ്രമിച്ച ഇസ്മായിലും അപകടത്തിൽ പെട്ടു.ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും …

ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്

മൂവാറ്റുപുഴ: വിജിലൻസ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നു.ഇദ്ദേഹത്തെ ചോദ്യം മാത്രമേ പാലാരിവട്ടം അഴിമതിക്കേസിൽ അന്വേഷണം മുന്നോട്ടു പോകൂ എന്ന് വിജിലൻസ് കോടതിയിൽ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് വിധി പറയും.അതേസമയം …

ISL; എഫ്.സി ഗോവ – ബെംഗളൂരു എഫ്.സി മത്സരം സമനിലയില്‍.

ഐ.എസ്.എല്ലില്‍ എഫ്.സി ഗോവ – ബെംഗളൂരു എഫ്.സി മത്സരം സമനിലയില്‍. 66-ാം മിനിറ്റു വരെ രണ്ടു ഗോളിന് പിന്നില്‍ നിന്ന ഗോവ ഇഗോര്‍ അംഗുളോയുടെ ഇരട്ട ഗോളില്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി. 27-ാം മിനിറ്റില്‍ ഹെഡറിലൂടെ …

മുൻ കേരള രഞ്ജി ട്രോഫി താരം ഡോ. സികെ ഭാസ്‌കരൻ നായർ അന്തരിച്ചു

മുൻ കേരള രഞ്ജി ട്രോഫി  താരവും  ക്രിക്കറ്റ് ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ച ആദ്യ മലയാളി താരവുമായ ഡോ. സികെ ഭാസ്‌കരൻ നായർ അന്തരിച്ചു. കാൻസർ ബാധിതനായിരുന്ന ഇദ്ദേഹം യുഎസിലെ ഹൂസ്റ്റണിൽ വെച്ച് ശനിയാഴ്ചയാണ് മരണമടഞ്ഞത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായ …

പോലീസ് നിയമ ഭേദഗതി വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഉപയോഗിക്കാന്‍;എം.കെ മുനീര്‍

പോലീസ് നിയമം ഭേദഗതി ചെയ്യുന്നത് സര്‍ക്കാരിനെയും അധികാരികളെയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഉപയോഗിക്കാന്‍ വേണ്ടിയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. കേരളം ഭരണകൂടത്തിന് മാത്രം സമ്പൂര്‍ണ നിയന്ത്രണമുള്ള ഒരു ‘ഡീപ്പ് പോലീസ് സ്‌റ്റേറ്റി’ലേക്ക് മാറുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ഭേദഗതിയില്‍ സൈബര്‍ മാധ്യമം എന്ന്  …

ISL; ആദ്യ പകുതി അവസാനിക്കുമ്പോൾ ബെംഗളൂരു എഫ്.സി ഒരു ഗോളിന് മുന്നിൽ

ആദ്യ പകുതി കഴിഞ്ഞപ്പോൾ  എഫ്.സി ഗോവക്കെതിരേ ബെംഗളൂരു എഫ്.സി ഒരു ഗോളിന് മുന്നില്‍.27-ാം മിനിറ്റില്‍ ഹെഡറിലൂടെ ക്ലെയ്റ്റണ്‍  സില്‍വയാണ് ബെംഗളൂരുവിനെ മുന്നിലെത്തിച്ചത്. ഹര്‍മന്‍ജോത് സിങ് ഖബ്രയുടെ ത്രോ ക്ലിയര്‍ ചെയ്യുന്നതില്‍ ഗോവൻ പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോവ ബോക്‌സിലേക്ക് നീണ്ട …

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം ;വി മുരളീധരന്‍

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പുതിയ നിയമം സുപ്രിം കോടതി നിലപാടിനും ഭരണഘടനയ്ക്കും വിരുദ്ധമാണ്.ഓലപ്പാമ്പിനെ കാട്ടി ധനമന്ത്രി കേന്ദ്ര ഏജന്‍സികളെ പേടിപ്പിക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനോ …

പൊലീസ് നിയമ ഭേദഗതിയില്‍ ആശങ്ക വേണ്ട; മുഖ്യമന്ത്രി

പൊലീസ് നിയമ ഭേദഗതിയില്‍ ആശങ്ക വേണ്ടെന്ന്   മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി  മാധ്യമ സ്വാതന്ത്ര്യത്തിനോ അഭിപ്രായ സ്വാതന്ത്ര്യത്തിനോ എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു . നിയമഭേദഗതി മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സര്‍ക്കാര്‍ നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നായിരുന്നു ബിജെപിയുടെ …

ഫൈവ് സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാതെ കോണ്ഗ്രസ്സ് പാര്‍ട്ടിക്ക് രക്ഷയില്ല; ഗുലാം നബി ആസാദ്

ഫൈവ് സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാതെ കോണ്ഗ്രസ്സ് പാര്‍ട്ടിക്ക് രക്ഷയില്ലെന്ന് തുറന്നടിച്ച് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. നേതാക്കള്‍ക്ക് താഴെ തട്ടിലെ ബന്ധങ്ങള്‍ നഷ്ടപ്പെട്ടുവെന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ നേതൃത്വത്തില്‍ വരണമെന്നും ഗുലാം നബി ആസാദ് വിമര്‍ശിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിമര്‍ശനം. …

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് എഫ്സി ഗോവയും ബെംഗളൂരു എഫ്സിയും ഏറ്റുമുട്ടും

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് എഫ്സി ഗോവയും ബെംഗളൂരു എഫ്സിയും ഏറ്റുമുട്ടും.  ഇരു ടീമുകളും കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനങ്ങൾ നടത്തിയവരാണ്. ലൊബേരക്കൊപ്പം ചില മികച്ച താരങ്ങൾ കൂടി ക്ലബ് വിട്ടതോടെ ഇത്തവണ ആകെ മാറിയ ടീമുമായാണ് ഗോവയുടെ വരവ്. എങ്കിലും മികച്ച …

സംസ്ഥാനത്ത് ഇന്ന് 5254 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5254 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂർ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂർ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് …

സംസ്ഥാന പൊലീസ് ആക്ടിൻ്റെ ഭേദഗതി അഭിപ്രായ സ്വാതന്ത്രത്തിന്മേലുള്ള കടന്ന് കയറ്റം;കെ. സുരേന്ദ്രന്‍

സംസ്ഥാന പൊലീസ് ആക്ടിൻ്റെ ഭേദഗതി അഭിപ്രായ സ്വാതന്ത്രത്തിന്മേലുള്ള കടന്ന് കയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഭേദഗതി  അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നും  ആരോപണങ്ങളില്‍ നിന്ന് രക്ഷ നേടാനാണ് മുഖ്യമന്ത്രി ഭേദഗതി കൊണ്ടുവന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ ചെറുക്കാന്‍ …

error: Content is protected !!