മറഡോണയുടെ മൃതദേഹത്തിനരികെ നിന്ന് സെല്ഫിയെടുത്തവർക്കെതിരെ നടപടി

ബുവാണോസ് ആരിസ്: ഫുട്ബോൾ താരം മറഡോണയുടെ മൃതദേഹത്തിനരികിൽ നിന്നും മൊബൈലിൽ ഫോട്ടോ എടുത്ത ജീവനക്കാരെ ജോലിയിൽ നിന്നും വിട്ടയച്ചു. ചിത്രമെടുത്തതിന് പുറമെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.ഇത് വിമർശിച്ചു രംഗത്തെത്തിയവരിൽ മറഡോണയുടെ അഭിഭാഷകനും ഉൾപ്പെടുന്നു.

അതിർത്തിയിൽ 2 സൈനികർക്കു വീരമൃത്യു

ശ്രീനഗർ: അതിർത്തിയിൽ 2 സൈനികർക്കു വീരമൃത്യു.ജമ്മുകശ്‍മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈനികർ നടത്തിയ വെടിവെപ്പിലാണ് ജവാന്മാർ കൊല്ലപ്പെട്ടത്. നായിക് പ്രേം ബഹാദൂർ ഖത്രി,സുഘബീർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.നിയന്ത്രണം ലംഘിച്ച പാകിസ്ഥാനോട് ശക്തമായി തിരിച്ചടിച്ചെന്നു സൈനികർ പറഞ്ഞു. കഴിഞ്ഞ ദിവസം പൂഞ്ചിലും പാകിസ്ഥാൻ …

നിയന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു പത്ര വിതരണക്കാരൻ മരിച്ചു

കൊല്ലം: നിയന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു പത്ര വിതരണക്കാരൻ മരിച്ചു.സംഭവത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു.പത്ര വിതരണക്കാരനായ തൊടിയൂർ സ്വദേശി യുസഫ് (60 ) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന മറ്റു പത്ര വിതരണക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.ലോറിക്കടിയിൽ പെട്ട യൂസഫിനെ വളരെ പ്രയാസപ്പെട്ടാണ് …

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുഖ്യ പ്രതിയെ ചോദ്യം ചെയ്യാൻ അനുമതിയായി

കണ്ണൂർ: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുഖ്യ പ്രതിയായ എം സി ഖമറുദ്ധീനെ ചോദ്യം ചെയ്യാൻ അനുമതിയായി.പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് അനുമതി നേടിയത്.ഇന്ന് ക്രൈം ബ്രാഞ്ച് സംഘം ഖമറുദ്ധീനെ ചോദ്യം ചെയ്യും. ഏഴാം തീയതിയാണ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഖമറുദ്ധീനെ അറസ്റ്റ് ചെയ്തത്.ഫാഷൻ ഗോൾഡിൽ …

സ്വർണം; ഗ്രാമിന് 4545 രൂപ

കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു.ഇന്ന് സ്വർണം പവന് 80 രൂപയാണ്‌ കുറഞ്ഞത് .അതോടെ സ്വർണം പവന് 36,360 രൂപ നിലവാരത്തിലെത്തി നിൽക്കുന്നു ഗ്രാമിന് 705 രൂപയുടെയും പവന് 5600 രൂപയുടെയും ഇടിവാണ് നാലു മാസത്തിനുള്ളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ നിന്നും …

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം കടയ്ക്കലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി . ഇട്ടിവ ചാണപ്പാറ സ്വദേശി രഞ്ജിത്താണ്  പൊലീസ്  പിടിയിലായത്. പെൺകുട്ടിയോട് സൗഹൃദം നടിച്ച്  പീഡിപ്പിക്കുകയായിരുന്നു . വീട്ടിൽ ആരുമില്ലാത്ത സമയത്ത്  പെൺകുട്ടിയെ പ്രതി നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്നു. വീട്ടുകാർ അറിയാതെ പ്രതി …

പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്

ഭീകരര്‍ക്ക് സഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന് താക്കീത് നൽകി ഇന്ത്യ .രാജ്യസുരക്ഷയ്ക്കായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ശക്തമായ ഭാഷയില്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യമന്ത്രാലയം നിലപാടറിയിച്ചത് . അതിര്‍ത്തിയിലെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം, ഭീകരര്‍ക്ക് നല്‍കുന്ന സഹായം …

ISL;നോർത്ത് ഈസ്റ്റിന് വിജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ വിജയം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് . കരുത്തരായ മുംബൈ എഫ്.സിയെയാണ് നോര്‍ത്ത് ഈസ്റ്റ് തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയം. പെനാല്‍ട്ടിയിലൂടെ ക്വേസി അപിയയാണ് ടീമിന്റെ വിജയ ഗോള്‍ നേടിയത്. മികച്ച കളി …

സൈബർ അധിക്ഷേപം;നിയമ ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം

സൈബർ അധിക്ഷേപം നിയന്ത്രിക്കാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്ന നിയമ ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം.ഐ.ടി ആക്ടിലും കേരള പൊലീസ് ആക്ടിലും  പര്യാപതമായ വകുപ്പുകളില്ലെന്ന ഡി.ജി.പിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നിയമ ഭേദഗതി നടത്താൻ മന്ത്രിസഭ തീരുമാനിച്ചത്. അശ്ലീല യൂട്യൂബർ വിജയ് പി. നായർക്കെതിരെയുള്ള ഭാഗ്യലക്ഷ്മിയുടെയും …

ശൈത്യകാല സമ്മേളനത്തിന് സെക്രട്ടേറിയറ്റ് സജ്ജം; ഓം ബിർള

പാർലമെന്റിന്റെ ശൈത്യ കാല സമ്മേളനം ചേരാൻ ലോക്‌സഭാ സെക്രട്ടറിയേറ്റ് സജ്ജമെന്ന് സ്പീക്കർ ഓം ബിർള. കൊവിഡ് വ്യാപനത്തിനിടെ ചേരുന്ന സമ്മേളനത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര മന്ത്രിസഭാ സമിതിയാണെന്നും സ്പീക്കർ പറഞ്ഞു.  ഇക്കാര്യം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരമുണ്ട്. കൊവിഡ് …

സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ; അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

സ്വപ്‌ന സുരേഷിന്റെ ശബ്ദ രേഖയിൽ പ്രാഥമിക അന്വേഷണം നടത്താൻ ഡിജിപിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് ഇതിനായി പ്രത്യേകം സംഘം രൂപീകരിക്കും.ഇ.ഡി സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ജയിൽ മേധാവിയോട് ആവശ്യപെട്ടിരുന്നു. ജയിൽ മേധാവി സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് നടപടി. ഇതോടെ …

ത്രിപുരയിൽ പോലീസ് വെടിവെപ്പ്

ത്രിപുരയിലെ ദൊലുബാരിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെപോലീസ് വെടിവെപ്പ് .വെടിവയ്പില്‍ ഒരാൾ മരിച്ചു . ശ്രീകാന്ത ദാസാണ് (45) മരിച്ചത്. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. മിസോറാമില്‍ നിന്നുള്ള ബ്രൂ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനെതിരെ പാനിസാഗറില്‍ നടത്തിയ ദേശീയപാത ഉപരോധം അക്രമാസക്തമായതോടെയാണ് വെടിവെപ്പുണ്ടായത്. പ്രതിഷേധക്കാരുടെ ഭാഗത്ത് …

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മൊബൈല്‍ ആപ്പ്

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.വാക്‌സിന്‍ വിതരണത്തിന്റെ ഏകോപനത്തിന് വേണ്ടിയാണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്. ‘കൊ വിന്‍’ എന്നാണ് ആപ്ലിക്കേഷന് നൽകിയിരിക്കുന്ന പേര്. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കൂടാതെ ഐസിഎംആര്‍, ആരോഗ്യ മന്ത്രാലയം, ആയുഷ്മാന്‍ ഭാരത് എന്നിവിടങ്ങളില്‍ നിന്നുള്ള …

ISLൽ ഇന്ന് മുംബൈ -നോർത്ത് ഈസ്റ്റ് പോരാട്ടം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ഇന്ന് മുംബൈ എഫ്.സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടും .വൈകിട്ട് 7.30 ന് തിലക് മൈതാന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ വര്‍ഷം ഒന്‍പതാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇത്തവണ സർവ്വ സന്നാഹത്തോടെയാണ് …

സംസ്ഥാനത്ത് പുതിയതായി 5772 കോവിഡ് കേസുകൾ 

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ . എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട …

error: Content is protected !!