മറഡോണയുടെ മൃതദേഹത്തിനരികെ നിന്ന് സെല്ഫിയെടുത്തവർക്കെതിരെ നടപടി

ബുവാണോസ് ആരിസ്: ഫുട്ബോൾ താരം മറഡോണയുടെ മൃതദേഹത്തിനരികിൽ നിന്നും മൊബൈലിൽ ഫോട്ടോ എടുത്ത ജീവനക്കാരെ ജോലിയിൽ നിന്നും വിട്ടയച്ചു. ചിത്രമെടുത്തതിന് പുറമെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.ഇത് വിമർശിച്ചു രംഗത്തെത്തിയവരിൽ മറഡോണയുടെ അഭിഭാഷകനും ഉൾപ്പെടുന്നു.

അതിർത്തിയിൽ 2 സൈനികർക്കു വീരമൃത്യു

ശ്രീനഗർ: അതിർത്തിയിൽ 2 സൈനികർക്കു വീരമൃത്യു.ജമ്മുകശ്‍മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈനികർ നടത്തിയ വെടിവെപ്പിലാണ് ജവാന്മാർ കൊല്ലപ്പെട്ടത്. നായിക് പ്രേം ബഹാദൂർ ഖത്രി,സുഘബീർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.നിയന്ത്രണം ലംഘിച്ച പാകിസ്ഥാനോട് ശക്തമായി തിരിച്ചടിച്ചെന്നു സൈനികർ പറഞ്ഞു. കഴിഞ്ഞ ദിവസം പൂഞ്ചിലും പാകിസ്ഥാൻ …

നിയന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു പത്ര വിതരണക്കാരൻ മരിച്ചു

കൊല്ലം: നിയന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു പത്ര വിതരണക്കാരൻ മരിച്ചു.സംഭവത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു.പത്ര വിതരണക്കാരനായ തൊടിയൂർ സ്വദേശി യുസഫ് (60 ) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന മറ്റു പത്ര വിതരണക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.ലോറിക്കടിയിൽ പെട്ട യൂസഫിനെ വളരെ പ്രയാസപ്പെട്ടാണ് …

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുഖ്യ പ്രതിയെ ചോദ്യം ചെയ്യാൻ അനുമതിയായി

കണ്ണൂർ: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുഖ്യ പ്രതിയായ എം സി ഖമറുദ്ധീനെ ചോദ്യം ചെയ്യാൻ അനുമതിയായി.പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് അനുമതി നേടിയത്.ഇന്ന് ക്രൈം ബ്രാഞ്ച് സംഘം ഖമറുദ്ധീനെ ചോദ്യം ചെയ്യും. ഏഴാം തീയതിയാണ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഖമറുദ്ധീനെ അറസ്റ്റ് ചെയ്തത്.ഫാഷൻ ഗോൾഡിൽ …

സ്വർണം; ഗ്രാമിന് 4545 രൂപ

കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു.ഇന്ന് സ്വർണം പവന് 80 രൂപയാണ്‌ കുറഞ്ഞത് .അതോടെ സ്വർണം പവന് 36,360 രൂപ നിലവാരത്തിലെത്തി നിൽക്കുന്നു ഗ്രാമിന് 705 രൂപയുടെയും പവന് 5600 രൂപയുടെയും ഇടിവാണ് നാലു മാസത്തിനുള്ളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ നിന്നും …

ഒരുനാൾ കറാച്ചി ഇന്ത്യയുടെ ഭാഗമാവും ;ദേവേന്ദ്ര ഫഡ്‌നാവിസ്

ഒരുദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്നും അവിഭക്ത ഇന്ത്യയിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും ബിജെപി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ്‌. മുംബൈയില്‍ മധുരപലഹാരക്കടയുടെ പേരില്‍ നിന്ന് ‘കറാച്ചി’ എന്ന വാക്ക് ഒഴിവാക്കണമെന്ന് ശിവസേന പ്രവര്‍ത്തകർ ആവശ്യപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പ്രതികരണമായാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇങ്ങനെ …

അമിത് ഷാ ചെന്നൈയില്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയില്‍ എത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണായക രാഷ്ട്രീയ കൂടിക്കാഴ്ചകളുടെ ഭാഗമായാണ് ഉച്ചയ്ക്ക് 1.40 ഓടെ അമിത് ഷാ ചെന്നൈയിൽ എത്തിയത്.അമിത് ഷായെ സ്വീകരിക്കാൻ മുഖ്യമന്ത്രി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ബിജെപി നേതാക്കള്‍ എന്നിവര്‍ എത്തിയിരുന്നു. …

കേരളത്തിലെ മന്ത്രിമാർക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണം

കേരളത്തിലെ മന്ത്രിമാർ മഹാരാഷ്ട്രയിൽ ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ  മന്ത്രിമാർക്കെതിരെ കേരളത്തിന് പുറത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. 200 എക്കറിലധികം ഭൂമി കേരളത്തിലെ മന്ത്രിമാർ മഹാരാഷ്ട്രയിൽ ബിനാമി പേരിൽ സമ്പാദിച്ചിട്ടുണ്ട് എന്നാണ് മന്ത്രിമാർക്കെതിരായ ആരോപണം. കേരളത്തിലെ രണ്ട് മന്ത്രിമാരാണ് ഇത്തരത്തിൽ …

ടോക്കണില്ലാതെ ബിവറേജിൽ നിന്നും മദ്യം വാങ്ങാം; ഉത്തരവിറങ്ങി

ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലകളിൽ ടോക്കൺ ഇല്ലാതെ മദ്യവിതരണം  നടത്താനുള്ള ഉത്തരവിറങ്ങി. ബെവ്ക്യു ആപ്പ് തകരാറായതിനെത്തുടർന്നാണ് ഉത്തരവ്.  ടോക്കൺ ഇല്ലാതെ മദ്യവിൽപ്പന നടത്താമെന്നു  മുൻപുതന്നെ ജീവനക്കാർക്ക് വാക്കാൽ നിർദേശം നൽകിയിരുന്നു.  എന്നാൽ,  ഇത് അംഗീകരിച്ചില്ലെന്നുമാത്രമല്ല വ്യക്തമായ ഉത്തരവ് നൽകാതെ ടോക്കണില്ലാതെ മദ്യം നൽകില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാർ. …

രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണമുണ്ടായേക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം വരുന്നു. ബാർ കോഴ കേസിലാണ് അന്വേഷണം നടക്കാൻ സാധ്യത.രമേശ് ചെന്നിത്തലയോടൊപ്പം വി എസ് ശിവകുമാർ ,കെ ബാബു എന്നിവർക്കെതിരെയും അന്വേഷണമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുക. ബാർ കോഴ …

സംസ്ഥാനത്ത് പുതിയതായി 6028 കോവിഡ് കേസുകൾ 

സംസ്ഥാനത്ത് പുതിയതായി 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509,കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂര്‍ 251, പത്തനംതിട്ട 174, കാസര്‍ഗോഡ് 138, വയനാട് 135, …

ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം

ഇന്ത്യൻ സൂപ്പർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം. എടികെ മോഹൻ ബഗാനോട് 1 ഗോളിനാണ് ടീമിൻെറ പരാജയം. ATK മോഹൻ ബഗാനുവേണ്ടി റോയ് കൃഷ്ണയാണ് വിജയഗോൾ നേടിയത്. അവസാന നിമിഷങ്ങളിൽ കിബു വികുനയുടെ സംഘം പൊരുതിക്കളിച്ചെങ്കിലും  സമനില പിടിക്കാൻ …

ബിനീഷ് കോടിയേരിയോട് ‘അമ്മ’ വിശദീകരണം തേടും

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാൻ അമ്മ യോഗത്തിൽ തീരുമാനം. ബിനീഷ് കോടിയേരിയെ അമ്മയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം യോഗത്തിന്റെ ആരംഭത്തിൽ തന്നെ  ഉയർന്നിരുന്നു. ‘അമ്മ’ പ്രസിഡന്റ് മോഹൻലാലിൻ്റെ നേതൃത്വത്തിലാണ് കൊച്ചിയിൽ എക്സിക്യൂട്ടീവ് യോഗം ചേർന്നത്.  എക്സിക്യുട്ടീവ് യോഗം …

തിരഞ്ഞെടുപ്പ്; ജമ്മു കാശ്മീരിൽ കാൽലക്ഷം കേന്ദ്ര സേനയെ വിന്യസിക്കും

ജില്ലാ വികസന കൗൺസിലുകളിലേക്കുള്ള (ഡിഡിസി) തെരഞ്ഞെടുപ്പ്‌ മുൻനിർത്തി ജമ്മു കശ്‌മീരിൽ 250 കമ്പനി കേന്ദ്രസേനയെ വിന്യസിക്കുന്നു   . ഭീകരസംഘടനകൾ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ്‌  സിആർപിഎഫ്‌, സിഐഎസ്‌എഫ്‌, ബിഎസ്‌എഫ്‌, ഐടിബിപി, എസ്‌എസ്‌പി എന്നീ സേനാവിഭാഗങ്ങളിൽ നിന്നായി കാൽ ലക്ഷത്തോളം സൈനികരെക്കൂടികശ്‌മീരിൽ വിന്യസിക്കുന്നത്‌‌.  …

രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിച്ചു

രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകൂട്ടി. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷമാണ് രാജ്യത്ത് എണ്ണവില വർധിപ്പിച്ചത്.ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 22 പൈസയും കൂടി.ഇതോടെ ഡൽഹിയിൽ പെട്രോൾ വില 81.06 രൂപയിൽനിന്ന് 81.23 രൂപയായി. ഡീസലിന് ലിറ്ററിന് 70.68 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് …

error: Content is protected !!