മറഡോണയുടെ മൃതദേഹത്തിനരികെ നിന്ന് സെല്ഫിയെടുത്തവർക്കെതിരെ നടപടി

ബുവാണോസ് ആരിസ്: ഫുട്ബോൾ താരം മറഡോണയുടെ മൃതദേഹത്തിനരികിൽ നിന്നും മൊബൈലിൽ ഫോട്ടോ എടുത്ത ജീവനക്കാരെ ജോലിയിൽ നിന്നും വിട്ടയച്ചു. ചിത്രമെടുത്തതിന് പുറമെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.ഇത് വിമർശിച്ചു രംഗത്തെത്തിയവരിൽ മറഡോണയുടെ അഭിഭാഷകനും ഉൾപ്പെടുന്നു.

അതിർത്തിയിൽ 2 സൈനികർക്കു വീരമൃത്യു

ശ്രീനഗർ: അതിർത്തിയിൽ 2 സൈനികർക്കു വീരമൃത്യു.ജമ്മുകശ്‍മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈനികർ നടത്തിയ വെടിവെപ്പിലാണ് ജവാന്മാർ കൊല്ലപ്പെട്ടത്. നായിക് പ്രേം ബഹാദൂർ ഖത്രി,സുഘബീർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.നിയന്ത്രണം ലംഘിച്ച പാകിസ്ഥാനോട് ശക്തമായി തിരിച്ചടിച്ചെന്നു സൈനികർ പറഞ്ഞു. കഴിഞ്ഞ ദിവസം പൂഞ്ചിലും പാകിസ്ഥാൻ …

നിയന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു പത്ര വിതരണക്കാരൻ മരിച്ചു

കൊല്ലം: നിയന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു പത്ര വിതരണക്കാരൻ മരിച്ചു.സംഭവത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു.പത്ര വിതരണക്കാരനായ തൊടിയൂർ സ്വദേശി യുസഫ് (60 ) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന മറ്റു പത്ര വിതരണക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.ലോറിക്കടിയിൽ പെട്ട യൂസഫിനെ വളരെ പ്രയാസപ്പെട്ടാണ് …

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുഖ്യ പ്രതിയെ ചോദ്യം ചെയ്യാൻ അനുമതിയായി

കണ്ണൂർ: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുഖ്യ പ്രതിയായ എം സി ഖമറുദ്ധീനെ ചോദ്യം ചെയ്യാൻ അനുമതിയായി.പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് അനുമതി നേടിയത്.ഇന്ന് ക്രൈം ബ്രാഞ്ച് സംഘം ഖമറുദ്ധീനെ ചോദ്യം ചെയ്യും. ഏഴാം തീയതിയാണ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഖമറുദ്ധീനെ അറസ്റ്റ് ചെയ്തത്.ഫാഷൻ ഗോൾഡിൽ …

സ്വർണം; ഗ്രാമിന് 4545 രൂപ

കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു.ഇന്ന് സ്വർണം പവന് 80 രൂപയാണ്‌ കുറഞ്ഞത് .അതോടെ സ്വർണം പവന് 36,360 രൂപ നിലവാരത്തിലെത്തി നിൽക്കുന്നു ഗ്രാമിന് 705 രൂപയുടെയും പവന് 5600 രൂപയുടെയും ഇടിവാണ് നാലു മാസത്തിനുള്ളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ നിന്നും …

സത്യം ജയിച്ചു; ജോസ് കെ മാണി

രണ്ടില ചിഹ്നത്തിൽ മത്സരിക്കാൻ ജോസ് പക്ഷത്തിന് കോടതി അനുമതി നൽകിയതിലൂടെ സത്യം ജയിച്ചെന്ന് ജോസ് കെ.മാണി പ്രതികരിച്ചു. നുണപ്രചരണങ്ങളുമായി രംഗത്തെത്തിയവർക്കുള്ള തിരിച്ചടിയാണ്കോടതി വിധിയെന്നും  ഇത് എല്‍ഡിഎഫിന്റെയും കൂടി വിജയമാണെന്നും ജോസ് കെ.മാണി പറഞ്ഞു. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകാനുള്ള തിരഞ്ഞെടുപ്പ് …

അമേരിക്ക വീണ്ടും ലോകാരോഗ്യ സംഘടനയിൽ ചേരും;ജോ ബൈഡൻ

അമേരിക്ക വീണ്ടും ലോകാരോഗ്യ സംഘടനയുടെ ഭാഗമാവുമെന്ന്  നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈനയുടെ ഇടപെടലുകൾ നിയമപരമായിരിക്കുമെന്ന കാര്യം താൻ ഉറപ്പുവരുത്തുമെന്നും ബൈഡൻ വ്യക്തമാക്കി.ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്ക പിൻവാങ്ങുമെന്ന് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19 …

കൈറ്റ് സിഇഒയ്ക്കും മാനേജര്‍ക്കുമെതിരെ രമേശ് ചെന്നിത്തലയുടെ പരാതി

കൈറ്റ് സിഇഒയ്ക്കും മാനേജര്‍ക്കുമെതിരെ രമേശ് ചെന്നിത്തല നിയമസഭാ സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കി. കൈറ്റ് സിഇഒ അന്‍വര്‍ സാദത്ത്, മാനേജര്‍ ദീപ അനിരുദ്ധന്‍ എന്നിവര്‍ക്കെതിരായാണ് പ്രതിപക്ഷ നേതാവ് അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കിയത്. കൈറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടുകളെ സംബന്ധിച്ച് …

രണ്ടില ജോസ് പക്ഷത്തിന് ;ഹൈക്കോടതി

രണ്ടില ജോസ് പക്ഷത്തിന് അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവെക്കുകയായിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവെക്കുകയായിരുന്നു. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിനെതിരെ പി.ജെ. ജോസഫ് നൽകിയ ഹർജി …

കോവാക്സിന്‍; അവസാനഘട്ട പരീക്ഷണം ആരംഭിച്ചു

ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിനായ കോവാക്സിൻ്റെ അവസാനഘട്ട പരീക്ഷണം ആരംഭിച്ചു.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച്  ഭാരത് ബയോടെക് എന്ന കമ്പനി വികസിപ്പിച്ച വാക്സിനാണ് കോവാക്സിന്‍. കോവാക്സിന്റെ അവസാനഘട്ട പരീക്ഷണമാണ് ഇന്ന് തുടങ്ങിയത്. ഇതാദ്യമായാണ് ഇന്ത്യയില്‍ വികസിപ്പിച്ച ഒരു കോവിഡ് വാക്സിന്‍ …

ശോഭ സുരേന്ദ്രൻ ഇടഞ്ഞുതന്നെ;സംസ്ഥാന ഭാരവാഹി യോഗത്തിലും പങ്കെടുത്തില്ല

സംസ്ഥാന നേതൃത്വത്തിനോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പുവേളയിലും പ്രകടമാക്കി ‌ ശോഭാ സുരേന്ദ്രന്‍. ഇന്ന്‌ നടന്നുകൊണ്ടിരിക്കുന്ന ബിജെപി നേതൃയോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തില്ല. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കാത്തതിനാല്‍ യോഗത്തിന്‌ പങ്കെടുക്കേണ്ട ആവശ്യമില്ല എന്ന നിലപാടിലുറച്ച് ‌ ശോഭാ സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രനുമായുള്ള വിഷയം …

സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാം ;സുപ്രിംകോടതി

ഹത്‌റാസ് സംഭവം റിപ്പോർട്ട് ചെയ്യുന്നതിനായി പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കണ്ട് ജാമ്യാപേക്ഷ നൽകാൻ നടപടി സ്വീകരിക്കാമെന്ന് സുപ്രിംകോടതി. സിദ്ദിഖ് കാപ്പനെതിരെ ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ ശക്തമായ വാദങ്ങൾ ഉന്നയിച്ചു. സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയാണെന്നും കേസന്വേഷണത്തിൻ്റെ …

വി.കെ ഇബ്രാഹിംകുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കോടതി ഉത്തരവ്

പാലാരിവട്ടം പാലം അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന് വൈദ്യ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടു . മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്ന ലേക്ക്‌ഷോർ ആശുപത്രിയിൽ പരിശോധന നടത്താൻ  ജില്ലാ മെഡിക്കൽ ഓഫീസർക്ക് ഇത് …

നടിയെ ആക്രമിച്ച കേസ് ;സാക്ഷിയെ സ്വാധീനിക്കാന്‍ കൊച്ചിയിൽ യോഗം ചേര്‍ന്നുവെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ യോഗം ചേർന്നിരുന്നു എന്ന് പോലീസ്. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ കെബി ഗണേഷ്കുമാർ എംഎൽഎയുടെ സഹായി ബി. പ്രദീപ്കുമാർ യോഗത്തിൽ ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കാസർകോട്ടുനിന്ന് പ്രദീപ് …

ചന്ദ്രിക ദിനപ്പത്രത്തിൻ്റെ അക്കൗണ്ടിൽ അടച്ചത് കള്ളപ്പണം തന്നെയെന്ന് വി കെ ഇബ്രാഹിംകുഞ്ഞിൻ്റെ കുറ്റസമ്മതം

ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചത് കള്ളപ്പണം തന്നെയെന്ന് വി. കെ ഇബ്രാഹിംകുഞ്ഞ് കുറ്റസമ്മതം നടത്തിയതായി വിജിലൻസ്. ആദായനികുതി വകുപ്പിനോടാണ് ഇബ്രാഹിംകുഞ്ഞ് കുറ്റസമ്മതം നടത്തിയത് . ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചത് നികുതി അടക്കാത്ത പണമെന്ന് സമ്മതിച്ച് ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചിരുന്നവെന്നും വിജിലൻസ് സമർപ്പിച്ച …

error: Content is protected !!