ഗോവധ നിരോധന നിയമവുമായി കർണാടക

ബംഗളുരു: അടുത്ത നിയമസഭ സമ്മേളനത്തിൽ ഗോവധ നിരോധന ബിൽ അവതരിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാൻ മാധ്യമങ്ങളോട് പറഞ്ഞു. ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ചു ചർച്ച തുടർന്നുകൊണ്ടിരിക്കുന്നു.ഇതേ നിയമം കൊണ്ടുവന്ന ഗുജറാത്ത് ,യുപി എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും.ഗോമാതാവിനെ സംരക്ഷിക്കാനുള്ള വ്യത്യസ്തവും സുന്ദരവുമായ നിയമമാണിതെന്നും …

മറഡോണയുടെ മൃതദേഹത്തിനരികെ നിന്ന് സെല്ഫിയെടുത്തവർക്കെതിരെ നടപടി

ബുവാണോസ് ആരിസ്: ഫുട്ബോൾ താരം മറഡോണയുടെ മൃതദേഹത്തിനരികിൽ നിന്നും മൊബൈലിൽ ഫോട്ടോ എടുത്ത ജീവനക്കാരെ ജോലിയിൽ നിന്നും വിട്ടയച്ചു. ചിത്രമെടുത്തതിന് പുറമെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.ഇത് വിമർശിച്ചു രംഗത്തെത്തിയവരിൽ മറഡോണയുടെ അഭിഭാഷകനും ഉൾപ്പെടുന്നു.

അതിർത്തിയിൽ 2 സൈനികർക്കു വീരമൃത്യു

ശ്രീനഗർ: അതിർത്തിയിൽ 2 സൈനികർക്കു വീരമൃത്യു.ജമ്മുകശ്‍മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈനികർ നടത്തിയ വെടിവെപ്പിലാണ് ജവാന്മാർ കൊല്ലപ്പെട്ടത്. നായിക് പ്രേം ബഹാദൂർ ഖത്രി,സുഘബീർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.നിയന്ത്രണം ലംഘിച്ച പാകിസ്ഥാനോട് ശക്തമായി തിരിച്ചടിച്ചെന്നു സൈനികർ പറഞ്ഞു. കഴിഞ്ഞ ദിവസം പൂഞ്ചിലും പാകിസ്ഥാൻ …

നിയന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു പത്ര വിതരണക്കാരൻ മരിച്ചു

കൊല്ലം: നിയന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു പത്ര വിതരണക്കാരൻ മരിച്ചു.സംഭവത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു.പത്ര വിതരണക്കാരനായ തൊടിയൂർ സ്വദേശി യുസഫ് (60 ) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന മറ്റു പത്ര വിതരണക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.ലോറിക്കടിയിൽ പെട്ട യൂസഫിനെ വളരെ പ്രയാസപ്പെട്ടാണ് …

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുഖ്യ പ്രതിയെ ചോദ്യം ചെയ്യാൻ അനുമതിയായി

കണ്ണൂർ: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുഖ്യ പ്രതിയായ എം സി ഖമറുദ്ധീനെ ചോദ്യം ചെയ്യാൻ അനുമതിയായി.പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് അനുമതി നേടിയത്.ഇന്ന് ക്രൈം ബ്രാഞ്ച് സംഘം ഖമറുദ്ധീനെ ചോദ്യം ചെയ്യും. ഏഴാം തീയതിയാണ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഖമറുദ്ധീനെ അറസ്റ്റ് ചെയ്തത്.ഫാഷൻ ഗോൾഡിൽ …

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ കൂടുതൽ ഉദ്യോഗസ്ഥരെ പ്രതിചേർത്തു

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ കൂടുതൽ ഉദ്യോഗസ്ഥരെ പ്രതി ചേർത്തു. ആറ് ഉദ്യോഗസ്ഥരെയാണ് പുതിയതായി പ്രതി ചേർത്തത്. ഇതിൽ രണ്ട് പേർ കിറ്റ്‌കോ  ഉദ്യോഗസ്ഥരും നാല് പേർ പൊതുമരാമത്ത് ഉദ്യോഗസ്ഥരുമാണ്. പൊതുമരാമത്തിലേയും കിറ്റ്‌കോയിലേയും ഈ ആറ് ഉദ്യോഗസ്ഥർ ചേർന്ന് 8 കോടി 25 ലക്ഷം …

രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 90ലക്ഷം കടന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ  45,882 പേര്‍ക്കു കൂടി കോവിഡ്  സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ്   രോഗബാധിതരുടെ എണ്ണം 90ലക്ഷം കടന്നു.584 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,32,162 ആയി. 84,28,410 പേർ കോവിഡിൽനിന്ന് ഇതിനോടകം മുക്തി നേടിയിട്ടുണ്ട്. ഇതിൽ 44,807 പേർക്കും …

ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വിമാന സർവീസ് ഭാഗികമായി പുനരാരംഭിക്കാൻ അനുമതി

ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് യാത്രക്ക് അനുമതിലഭിക്കുകയെന്ന് അതോറിറ്റി അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ സൗദിയില്‍ ജോലി ചെയ്യുന്നവരെ ഇന്ത്യയില്‍ നിന്നു മടക്കി കൊണ്ടുവരുന്നതിന് സൗദി …

സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന് മാന്‍ ബുക്കര്‍ പ്രൈസ്

സ്കോട്ടിഷ്-അമേരിക്കൻ എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാർട്ടിന് 2020ലെ മാൻ ബുക്കർ പ്രൈസ്. അദ്ദേഹം രചിച്ച   ‘ഷഗ്ഗി ബെയിൻ’ എന്ന നോവലിനാണ് പുരസ്കാരം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പരിപാടിയിലായിരുന്നു പുരസ്കാരം പ്രഖ്യാപനം നടന്നത് . ആറ് രചനകളാണ് ഇത്തവണ പുരസ്കാരത്തിനുള്ള അവസാനഘട്ടത്തിലെത്തിയത്. ജഡ്ജസിന്റെ …

ഇന്ത്യൻ ഫുട്ബോൾ ആരവങ്ങൾക്ക് ഇന്ന് കിക്കോഫ്

ഫുട്‌ബോൾ ആരാധകർക്ക് ഇനി ആഘോഷത്തിൻ്റെ രാവുകൾ . ഐഎസ്എൽ ഏഴാം സീസണിലെ ആദ്യപോരാട്ടത്തില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് – എടികെ മോഹന്‍ ബഗാനെ നേരിടും. രാത്രി 7.30നാണ് ഉദ്ഘാടനം മല്‍സരം.ഗോവയിലെ ബാംബോലിം ജി.എം.സി. സ്റ്റേഡിയത്തില്‍ഇരു ടീമുകളും ഏറ്റുമുട്ടും . എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് …

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന് 10 വർഷം തവുശിക്ഷ വിധിച്ച് പാക്ക് കോടതി.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ഭീകരസംഘടന ജമാഅത്തുദ്ദഅവ സ്ഥാപകനുമായ ഹാഫീസ് സയീദിന് പാക് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചതിനാണ് ശിക്ഷ.

നാല് മാസത്തിനുള്ളിൽ കൊവിഡ് വാക്സിൻ പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ

അടുത്ത നാല് മാസത്തിനുള്ളിൽ ശാസ്ത്രീയമായ പരിശോധനയുടെ അടിസ്ഥാനത്തിൽ 135 കോടി ജനങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യാനാവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധൻ.അടുത്ത മൂന്ന്-നാല് മാസത്തിനുള്ളിൽ കൊവിഡ് -19 വാക്സിൻ തയ്യാറാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശാസ്ത്രീയമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് വാക്‌സിൻ വിതരണം …

സർക്കാരിനെ അട്ടിമറിക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു; സി.പി.എം

അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി  സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ്. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയുള്ള നീക്കങ്ങളുടെ ഉദാഹരണങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും, പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മർദം ചെലുത്തിയും രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും സി.പി.എം. വാർത്താക്കുറിപ്പിലൂടെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വെച്ചു …

പാലാരിവട്ടം പാലം അഴിമതി;വി.വി.നാഗേഷ് അറസ്റ്റിൽ

പാലാരിവട്ടം പാലം അഴിമതികേസിൽ നാഗേഷ് കൺസൾട്ടൻസി ഉടമ വി.വി.നാഗേഷ്  അറസ്റ്റിലായി.വിജിലൻസാണ് നാഗേഷിനെ അറസ്റ്റ് ചെയ്തത്  പാലത്തിന്റെ രൂപകൽപനയ്ക്കായി 17 ലക്ഷം രൂപയാണ് നാഗേഷ് ഈടാക്കിയത്.പാലാരിവട്ടം പാലം നിർമിക്കാൻ നൽകിയ അതെ രൂപകൽപന ജിപിടി ഇൻഫ്രാടെക്ക് എന്ന കമ്പനിക്കും നാഗേഷ് നൽകിയിരുന്നു. ഈ കണ്ടെത്തലിന്റെ …

സ്വപ്നയെ ജയിലിൽ സന്ദർശിച്ചവരുടെ വിവരം പുറത്ത് വിടണം;കെ സുരേന്ദ്രൻ

സ്വപ്നയുടെ ശബ്ദ സന്ദേശം പുറത്തു വന്ന സാഹചര്യത്തിൽ സ്വപ്നയെ ജയിലിൽ സന്ദർശിച്ചവരുടെ വിവരങ്ങൾ പുറത്ത് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്വേഷണ ഏജൻസിക്കെതിരായ സ്വപ്നയുടെ ശബ്ദരേഖ എങ്ങനെ പുറത്ത് വന്നുവെന്ന് ജയിൽ ഡിജിപി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ആളുകളാണ് ശബ്ദരേഖ …

error: Content is protected !!