മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

കുളത്തൂപ്പുഴ: മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പുല്ലുപാറ ചരുവിള പുത്തന്‍വീട്ടില്‍ ബാബു രാജന്‍ ആചാരി (50) യെയാണ് ഇന്നലെ രാവിലെ കുളത്തൂപ്പുഴ ടൗണിന് സമീപത്തായാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

അഞ്ചല്‍: തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ഇടമുളയ്ക്കല്‍ ഗ്രാമ പഞ്ചായത്തിലെ കൈപ്പള്ളി പടിഞ്ഞാറ്റതില്‍ വീട്ടില്‍ ഷൈലജ (44) യാണ് മരിച്ചത്.

ദുബായില്‍ പരവൂര്‍ സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

പരവൂര്‍: ദുബായില്‍ പരവൂര്‍ സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.പരവൂര്‍ കോങ്ങാല്‍ വിളയില്‍ വീട്ടില്‍ ജാനാര്‍ദനന്‍ നായരുടെ മകന്‍ അനന്ദു (25) ആണ് മരിച്ചത്. ദുബായില്‍ കടലില്‍ കുളിക്കാ നിറങ്ങവെ മുങ്ങി മരിയ്ക്കുകയായിരുന്നു.

പെരുമ്പിലാവില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടി

പെരുമ്പിലാവ്: പെരുമ്പിലാവില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടി. ആക്രമണം തടയാനെത്തിയ പിതൃസഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. പെരുമ്പിലാവ് ചന്തക്കു സമീപം താമസിക്കുന്ന മണിയില്‍കളം വീട്ടില്‍ രാജന്റെ ഭാര്യ ശ്രീ ദേവിക്കാണ് (39) തലക്കും കൈകള്‍ക്കും വെട്ടേറ്റത്. ആക്രമണത്തില്‍ രാജനും (45) പരിക്കേറ്റു.

ഷുഹൈബ് വധം; നേതൃത്വത്തിനെതിരെ അന്വേഷണമുണ്ടായോയെന്ന് കോടതി

കൊച്ചി: ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ ഉന്നത രാഷട്രീയ നേതൃത്വത്തിനെതിരെ അന്വേഷണമുണ്ടായോയെന്ന് ഹൈകോടതി.

കോന്നി സിഎഫ്ആര്‍ഡിയുടെ കീഴില്‍ പ്ലാന്റ് മാനേജരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു

കോന്നി സിഎഫ്ആര്‍ഡിയുടെ കീഴില്‍ എറണാകുളം ഇലഞ്ഞി പഞ്ചായത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പഴം, പച്ചക്കറി സംസ്‌കരണശാലയിലേക്ക് പ്ലാന്റ് മാനേജരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്/ ഫുഡ് സയന്‍സ്/ ഫുഡ് എന്‍ജിനീയറിംഗ് വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും …

‘ഓർമ്മയിൽ ഒരു ശിശിരം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി

നവാഗതനായ വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓര്‍മ്മയില്‍ ഒരു ശിശിരം’. ചിത്രത്തിൻെറ സെൻസറിങ് കഴിഞ്ഞു. ജൂണ്‍ 28 ന് തിയേറ്ററുകളിലെത്തും. ദീപക് പറമ്പോല്‍ ആണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനശ്വര പൊന്നമ്പത്ത് ആണ് നായിക. മാക്‌ട്രോ പ്രൊഡക്ഷന്‍സാണ് …

ആകാശ ഗംഗ 2ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങും

വിനയന്റെ സംവിധാനത്തിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ‘ആകാശഗംഗ’. 20 വര്‍ഷങ്ങള്‍ക്കിപ്പുറം എത്തുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ആകാശ ഗംഗ 2’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്ത് വിടും. പ്രേക്ഷകരെ ഭയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്താനും ഒപ്പം പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന ഒരു …

നേര്‍കൊണ്ട പാര്‍വൈയുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

അജിത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘നേര്‍കൊണ്ട പാര്‍വൈ. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി . ബോണി കപൂര്‍ ആണ് ചിത്രം നിർമ്മിക്കുന്നത് . വക്കീല്‍ ആയിട്ടാണ് അജിത് ചിത്രത്തില്‍ എത്തുന്നത്. വിദ്യാ ബാലനാണ് ചിത്രത്തില്‍ അജിത്തിന്റെ ഭാര്യയുടെ വേഷത്തിൽ എത്തുക .

ചെറുകുന്നത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കണ്ണൂർ : ചെറുകുന്ന് മുട്ടിൽ റോഡിന് സമീപം ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പള്ളിക്കര സ്വദേശികളായ ആയ ജാസിം, മുഹസിൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് ഉച്ചകഴിഞ്ഞാണ്‌ …

ഇന്ത്യ- പാക് മത്സരത്തിൽ രോഹിത് ശർമയ്ക്ക് സെഞ്ചുറി

മാഞ്ചസ്റ്റര്‍: രോഹിത് ശർമയുടെ സെഞ്ചുറിയുടെ ബലത്തിൽ ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരേ മികച്ച സ്കോറോടെ മുന്നേറുകയാണ് ഇന്ത്യ. എൺപത്തിയഞ്ച് പന്തിൽ നിന്നായിരുന്നു രോഹിതിന്റെ ഇരുപത്തിനാലാം ഏകദിന സെഞ്ചുറി. ഈ ലോകകപ്പിൽ തന്നെ രോഹിത് നേടുന്ന രണ്ടാം സെഞ്ചുറിയാണിത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു ആദ്യത്തേത്. രോഹിത് സെഞ്ചുറി നേടുമ്പോൾ …

നിയുക്ത എം.പി. വി.കെ. ശ്രീകണ്ഠന് അട്ടപ്പാടിയിൽ സ്വീകരണം നൽകി

പാലക്കാട് : നിയുക്ത എം.പി. വി.കെ. ശ്രീകണ്ഠന് അട്ടപ്പാടിയിൽ സ്വീകരണം നൽകി. മുക്കാലി, കൽക്കണ്ടി, പുതൂർ, ആനക്കട്ടി, ഗൂളിക്കടവ് എന്നിവിടങ്ങളിലാണ്‌ പ്രവർത്തകർ സ്വീകരണംനൽകിയത്. അട്ടപ്പാടിയുടെ സമഗ്രവികസനം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ വേണ്ടി അട്ടപ്പാടിയിൽ എം പി യുടെ ഒരു സ്പെഷൽ ഓഫീസ് പ്രവർത്തിക്കും എന്ന് …

മുക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് : മുക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുക്കം കാരമൂല കുറ്റിപ്പറമ്പില്‍ സുലൈമാന്റെ മകൻ സുഫിയാന്‍ ചെറുകുന്നത്ത് (27) ആണ് മരിച്ചത്. ആനയംക്കുന്ന്-കുറ്റിപറമ്പിന് സമീപത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റ സൂഫിയാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാർട്ടൂൺ വിവാദം ; വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നത് വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കി : വെള്ളാപ്പള്ളി

തൃശൂർ : ആവിഷ്കാര സ്വാതന്ത്ര്യം പ്രസംഗിച്ചു നടന്നവർ ലളിതകലാഅക്കാദമി കാർട്ടൂൺ വിവാദത്തിൽ മറച്ചു നിലപാട് സ്വീകരിക്കുന്നത് ശരിയല്ല എന്ന് വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി തൃശൂർ മുകുന്ദപുരം യൂണിറ്റ് സംഘടിപ്പിച്ച മെറിറ്റ് ഡേയുടെ ഉദ്ഘാടനവേളയിലാണ് അദ്ദേഹം സർക്കാരിനെ പരോക്ഷമായി വിമർശനം ഉന്നയിച്ചത്. കാർട്ടൂൺ പുരസ്കാരത്തിന്റെയും, …

യുഎഇയില്‍ ആറ് വയസുകാരൻ സ്കൂള്‍ ബസില്‍ മരിച്ചു

ദുബായ്: ആറ് വയസുകാരനായ ബാലൻ സ്കൂള്‍ ബസില്‍ മരിച്ചതായി ദുബായ് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. അല്‍ഖൂസിലെ അല്‍ മനാര്‍ ഇസ്ലാമിക് സെന്ററിലെ മലയാളി വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാന്‍ ഫൈസലാണ് മരിച്ചത്. ഖുര്‍ആന്‍ പഠന കേന്ദ്രമായ അല്‍ഖൂസ് ഇസ്ലാമിക് സെന്ററിലേക്ക് രാവിലെ എട്ട് മണിക്കാണ് …