യുവതിയെ നഗ്നയാക്കി തെരുവിലൂടെ വലിച്ചിഴച്ചു മർദ്ദിച്ചു

ഹൈദരാബാദ്‌: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു അവശയാക്കിയിരിക്കുന്നു. തെലങ്കാനയിലെ വാനപാര്‍ത്തിയിലെ ബുധാരം ഗ്രാമത്തില്‍ ബുധനാഴ്‌ച രാവിലെയാണ് നാടിനെ ഞെട്ടിച്ച ക്രൂര സംഭവം നടന്നത്. രത്നമ്മയെന്ന യുവതിയെയാണ് ബന്ധുക്കളായ അര്‍ജുനയ്യ, നരേന്ദ്രര്‍, സെസ്സമ്മ, പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മർദ്ദിച്ചിരിക്കുന്നത്. …

ദുരൂഹ സാഹചര്യത്തിൽ വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂര്‍: ദുരൂഹ സാഹചര്യത്തിൽ വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയ (25) യുടെ മൃതദേഹമാണ് വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയിരിക്കുന്നത്. അഴീക്കോട് ചുങ്കത്താണ് നാടിനെ ഞെട്ടിക്കുന്ന ക്രൂര സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് സംസാരിച്ചു നിന്ന സോണിയയെ കാണാതാവുകയായിരുന്നു …

അതിതീവ്ര മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഇന്ന് തിരുവനന്തപുരം, പാലക്കാട് ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുകയുണ്ടായി.

ഉറവിടം അറിയാത്ത കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു

കൊച്ചി: ഉറവിടം അറിയാത്ത കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതോടെ ചെയ്തതോടെ ആലുവ നഗരം കടുത്ത ആശങ്കയിലാണ് ഉള്ളത്. ആലുവ നഗരം ആൾത്തിരക്കൊഴിഞ്ഞു ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ് ഉള്ളത്. ആലുവ മാര്‍ക്കറ്റ് വീണ്ടും പൂര്‍ണമായി അടച്ചിട്ടേക്കുകയാണ്. നഗരസഭ പരിധിയില്‍ തോട്ടക്കാട്ടുക്കര മേഖലയെ മാത്രമാണ് …

ഐ.ടി. വകുപ്പിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ്

കൊച്ചി: സർക്കാരിനെ പ്രതിരോധത്തിലാക്കി തിരുവനന്തപുരത്തെ സ്വർണക്കടത്ത് സംസ്ഥാനത്ത് വൻ വിവാദമായിരിക്കുകയാണ്. ഇതിനിടെ കേസിലെ മുഖ്യപ്രതി സ്വപ്‍ന സുരേഷ് ഐ.ടി. വകുപ്പിൽ ജോലിചെയ്തിരുന്നയിടത്തെ മുഴുവൻ സി.സി.ടി.വി. ദൃശ്യങ്ങളും കസ്റ്റംസ്സ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട് ലഭിക്കുന്നത്. മുമ്പ് സ്വർണം പിടിക്കപ്പെട്ടപ്പോഴൊക്കെ പലതവണ ഇതേയാവശ്യം ഉന്നയിച്ചിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് …

സംസ്ഥാനത്ത് 7 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 7 പേർക്ക് കൂടി കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ നിന്നും 2 പേർക്ക് വീതവും കൊല്ലം,തൃശൂർ,കണ്ണൂർ ജില്ലകളിൽ നിന്നും ഓരോരുത്തർക്കും ആണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ ചികിത്സയിലായിരുന്ന ഒരാൾ ഇന്ന് നിര്യാതനായി. പത്തനംതിട്ട, കണ്ണൂർ …

കോവിഡ്​ ; ഒമാനിൽ ഇന്ന് 13 പേർക്ക്​ കൂടി രോഗബാധ സ്​ഥിരീകരിച്ചു

മസ്​കത്ത്​: ഒമാനിൽ ഇന്ന് 13 പേർക്ക്​ കൂടി കോവിഡ്​ 19 രോഗബാധ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചവരുടെ എണ്ണം 192 ആയി. ഇതിൽ 34 പേർക്ക്​ രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മേഖലാ തലത്തിലെ കണക്കെടുക്കുമ്പോൾ മസ്​കത്താണ്​ മുന്നിൽ. …

കോവിഡ് 19 ; ജനപ്രതിനിധികളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറച്ച് മഹാരാഷ്ട്ര

കോവിഡ് പശ്ചാത്തലത്തില്‍ ജനപ്രതിനിധികളുടെയും സർക്കാർ ജീവനക്കാരുടെയുടെയും ശമ്പളം കുറക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ നിയമസഭ വരെയുള്ള മുഴുവൻ ജനപ്രതിനിധികളുടെയും അറുപത് ശതമാനം വരെ ശമ്പളം പിടിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, …

കോവിഡ് 19: രേഖകളില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ ഐ.പി.സി വകുപ്പുകള്‍ പ്രകാരം നടപടിക്കു നിര്‍ദേശം

കോഴിക്കോട് ജില്ലയിൽ ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ച് ആധികാരിക രേഖകളില്ലാതെ പുറത്തിറങ്ങുന്ന വ്യക്തികൾക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 269 പ്രകാരം കര്‍ശന നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ സാംബശിവ റാവു ജില്ലാ പോലീസ് മേധാവിമാർക്ക് നിര്‍ദേശം നല്‍കി. ജില്ലയ്ക്കുള്ളിൽ ചരക്കുകൾക്കും സേവനത്തിനുമായി …

‘ലൗ സ്റ്റോറി’ ; ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു

നാഗ ചൈതന്യ, സായി പല്ലവി എന്നിവരെ പ്രധാന താരങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്ത തെലുങ്ക് റൊമാന്റിക് ചിത്രമാണ് ലവ് സ്റ്റോറി.ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. റാവു രമേശ്, പോസാനി കൃഷ്ണ മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. പവൻ …

‘എ ക്വയറ്റ് പ്ലേസ് പാർട്ട് 2’ : പുതിയ സ്റ്റിൽ പുറത്തിറങ്ങി

എ ക്വയറ്റ് പ്ലേസ് എന്ന ഹൊറര്‍ ചിത്രത്തിൻറെ രണ്ടാം ഭാഗമാണ് എ ക്വയറ്റ് പ്ലേസ് പാർട്ട് 2. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.ഒന്നാം ഭാഗം സംവിധാനം ചെയ്ത ജോണ്‍ ക്രസിൻസ്‍കി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ശബ്‍ദമുണ്ടാക്കിയാല്‍ ആക്രമിക്കുന്ന ഭീകരജീവികള്‍ക്ക് എതിരെ …

പോത്തൻകോട് കോവിഡ് മരണം; സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് തിരുവനന്തപുരം പോത്തൻകോട് ഒരാൾ മരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. മ​രി​ച്ച ആ​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ എ​ല്ലാ​വ​രും അ​ക്കാ​ര്യം സ്വ​മേ​ധ​യാ പോ​ലീ​സി​നെ​യോ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യോ …

അബുദാബിയിൽ മലയാളി കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

അബുദാബിയിൽ പ്രവാസി മലയാളിയെ കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് സ്വദേശി കെ. ടി ഷാജുവിനെ (43) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. അബുദാബി ഏവിയേഷൻ കമ്പനിയിൽ സിസിടിവി ഓപ്പറേറ്ററായിരുന്നു.മൃതദേഹം ഖലീഫ മെഡിക്കൽ സിറ്റി മോർച്ചറിയിൽ. …

കോവിഡ് : കുവൈത്തിൽ 23 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

കുവൈത്തിൽ 10 ഇന്ത്യക്കാരുൾപ്പടെ 23 പേർക്ക് കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. രോഗികളുമായി സമ്പർകത്തിലായത് വഴിയാണ് ഇന്ത്യക്കാർക്ക് വൈറസ് ബാധിച്ചത്. ഇതോടൊപ്പം പതിനൊന്ന് കുവൈത്ത് പൗരന്മാർ, രണ്ട് ബംഗ്ലാദേശ് പൗരന്മാർ എന്നിവർക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം …

കോവിഡ് 19: ചുമട്ടുതൊഴിലാളികൾക്കായി പ്രത്യേക ഇളവുകൾ

കോവിഡ് 19 വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുളള ചുമട്ടുതൊഴിലാളികൾക്കായി കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് വിവിധ ഇളവുകൾ പ്രഖ്യാപിച്ചു. ലോക്ഡൗൺ മൂലം ചുമട്ടുതൊഴിലാളികൾക്കുണ്ടാകുന്ന തൊഴിൽ നഷ്ടം കണക്കിലെടുത്താണ് ബോർഡിന്റെ നടപടി. ബോർഡിന് കീഴിൽ പണിയെടുക്കുന്ന …