ഗോവധ നിരോധന നിയമവുമായി കർണാടക

ബംഗളുരു: അടുത്ത നിയമസഭ സമ്മേളനത്തിൽ ഗോവധ നിരോധന ബിൽ അവതരിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാൻ മാധ്യമങ്ങളോട് പറഞ്ഞു. ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ചു ചർച്ച തുടർന്നുകൊണ്ടിരിക്കുന്നു.ഇതേ നിയമം കൊണ്ടുവന്ന ഗുജറാത്ത് ,യുപി എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും.ഗോമാതാവിനെ സംരക്ഷിക്കാനുള്ള വ്യത്യസ്തവും സുന്ദരവുമായ നിയമമാണിതെന്നും …

മറഡോണയുടെ മൃതദേഹത്തിനരികെ നിന്ന് സെല്ഫിയെടുത്തവർക്കെതിരെ നടപടി

ബുവാണോസ് ആരിസ്: ഫുട്ബോൾ താരം മറഡോണയുടെ മൃതദേഹത്തിനരികിൽ നിന്നും മൊബൈലിൽ ഫോട്ടോ എടുത്ത ജീവനക്കാരെ ജോലിയിൽ നിന്നും വിട്ടയച്ചു. ചിത്രമെടുത്തതിന് പുറമെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.ഇത് വിമർശിച്ചു രംഗത്തെത്തിയവരിൽ മറഡോണയുടെ അഭിഭാഷകനും ഉൾപ്പെടുന്നു.

അതിർത്തിയിൽ 2 സൈനികർക്കു വീരമൃത്യു

ശ്രീനഗർ: അതിർത്തിയിൽ 2 സൈനികർക്കു വീരമൃത്യു.ജമ്മുകശ്‍മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈനികർ നടത്തിയ വെടിവെപ്പിലാണ് ജവാന്മാർ കൊല്ലപ്പെട്ടത്. നായിക് പ്രേം ബഹാദൂർ ഖത്രി,സുഘബീർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.നിയന്ത്രണം ലംഘിച്ച പാകിസ്ഥാനോട് ശക്തമായി തിരിച്ചടിച്ചെന്നു സൈനികർ പറഞ്ഞു. കഴിഞ്ഞ ദിവസം പൂഞ്ചിലും പാകിസ്ഥാൻ …

നിയന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു പത്ര വിതരണക്കാരൻ മരിച്ചു

കൊല്ലം: നിയന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു പത്ര വിതരണക്കാരൻ മരിച്ചു.സംഭവത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു.പത്ര വിതരണക്കാരനായ തൊടിയൂർ സ്വദേശി യുസഫ് (60 ) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന മറ്റു പത്ര വിതരണക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.ലോറിക്കടിയിൽ പെട്ട യൂസഫിനെ വളരെ പ്രയാസപ്പെട്ടാണ് …

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുഖ്യ പ്രതിയെ ചോദ്യം ചെയ്യാൻ അനുമതിയായി

കണ്ണൂർ: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുഖ്യ പ്രതിയായ എം സി ഖമറുദ്ധീനെ ചോദ്യം ചെയ്യാൻ അനുമതിയായി.പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് അനുമതി നേടിയത്.ഇന്ന് ക്രൈം ബ്രാഞ്ച് സംഘം ഖമറുദ്ധീനെ ചോദ്യം ചെയ്യും. ഏഴാം തീയതിയാണ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഖമറുദ്ധീനെ അറസ്റ്റ് ചെയ്തത്.ഫാഷൻ ഗോൾഡിൽ …

ബിഹാറില്‍ ബി.ജെ.പി EVM ഹാക്ക് ചെയ്തെന്ന് പുഷ്പം പ്രിയ

വോട്ടെണ്ണൽ പുരോഗമിക്കുന്ന ബിഹാറിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പ്ലൂറൽസ് പാർട്ടി മേധാവി പുഷ്പം പ്രിയ ചൗധരി. ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും പുഷ്പം പ്രിയ പറഞ്ഞു. എല്ലാ ബൂത്തുകളിലും പ്ലൂറൽ‌സ് പാർട്ടിക്ക് അനുകൂലമായി ചെയ്ത വോട്ടുകൾ …

”നിങ്ങള്‍ ഒറ്റക്കല്ല, എല്ലാ ശക്തിയും ഒപ്പമുണ്ട്…” മുംബൈക്ക് ആവേശമായി സച്ചിന്‍റെ വാക്കുകള്‍

ഐ.പി.എല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് ആവേശമായി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വാക്കുകള്‍. മുംബൈ ഇന്ത്യന്‍സിനായി നിങ്ങള്‍ കളിക്കാനിറങ്ങുമ്പോള്‍ നിങ്ങള്‍ ഒറ്റക്കല്ല, എല്ലാ ശക്തിയും നിങ്ങളെ പന്തുണക്കാന്‍ ഒപ്പമുണ്ടാകുമെന്ന് സച്ചിന്‍ വീഡിയോയിലൂടെ പറഞ്ഞു. മുംബൈ ഇന്ത്യന്‍സിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് സച്ചിന്‍റെ വാക്കുകള്‍ …

കമലാ ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ

നിയുക്ത അമേരിക്കൻ വൈസ് പ്രസിഡൻറ് കമലാ ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. തമിഴിൽ അഭിവാദ്യം ചെയ്ത് തുടങ്ങുന്ന കത്തിൽ കമലാ ഹാരിസിനെ തമിഴ് നാടുമായുള്ള ബന്ധം ഓർമിപ്പിക്കുകയും, പുതിയ നേട്ടത്തിൽ ആശംസകളറിയിക്കുകയും ചെയ്തു അദ്ദേഹം. കമലയുടെ അമ്മ ശ്യാമള …

ചന്തമുള്ള സേവുമായി ചന്ദം;കൈയ്യടിച്ചു ക്രിക്കറ്റ് ലോകം

വനിതാ ടി20 ചലഞ്ചിന്‍റെ കലാശപോരാട്ടത്തില്‍ ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ഒരു സംഭവമുണ്ടായി. വിജയികളായ ട്രെയിന്‍ ബ്ലെയ്സേഴ്സിന്‍റെ തായ്‍ലാന്‍റ് താരം നട്ടകന്‍ ചന്ദത്തിന്‍റെ ഒരു അസാമാന്യ ബൌണ്ടറി സേവായിരുന്നു അത്. ജെമിമ റോഡ്രിഗസിന്‍റെ ബൌണ്ടറി ശ്രമം ചന്ദം മനോഹരമായി തടഞ്ഞത് ഇന്നലെ ക്രിക്കറ്റ് …

എം.ശിവശങ്കറിന്റെ സ്വപ്‌നയുമൊത്ത് നടത്തിയ വിദേശയാത്രകളെക്കുറിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലുള്ള എം.ശിവശങ്കർ സ്വപ്‌നയുമൊത്ത് നടത്തിയ വിദേശയാത്രകളെക്കുറിച്ച് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണംആരംഭിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വിദേശത്തേക്ക് നിയമവിരുദ്ധമായി 1.90 ലക്ഷം കറൻസി കടത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണിത്. പരിധിയിൽ കവിഞ്ഞ് ഡോളർ …

മാര്‍ഗനിര്‍ദേശങ്ങളായി; കര്‍ണാടകയില്‍ കോളേജുകള്‍ അടുത്തയാഴ്ച തുറക്കും

നവംബര്‍ 17 മുതല്‍ സംസ്ഥാനത്ത് ഡിഗ്രി, എഞ്ചിനീയറിംഗ്, ഡിപ്ലോമ, കോളേജുകള്‍ തുറക്കും. ഇതിനോടനുബന്ധിച്ച്  ഉന്നതവിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങളിറക്കി. ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനുളള തയാറെടുപ്പുകള്‍ നടക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി സിഎന്‍ അശ്വന്ത നാരായണ അറിയിച്ചു. മാതാപിതാക്കളുടെ സമ്മതപത്രം ഹാജരാക്കിയാല്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളില്‍ പ്രവേശനം …

ബീഹാര്‍ വോട്ടെണ്ണല്‍ മന്ദഗതിയില്‍; തുടക്കത്തില്‍ എന്‍ഡിഎ മുന്നില്‍

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ മന്ദഗതിയില്‍. ഉച്ചതിരിഞ്ഞ് 1- 30 വരെ വെറും 20 ശതമാനത്തില്‍ മുകളില്‍ വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞത്. ആദ്യ ലീഡ് നില എന്‍ ഡി എ യ്ക്ക് അനുകൂലമാണ്. ആകെയുള്ള 243 സീറ്റില്‍ 127 സീറ്റുകളില്‍ എന്‍ ഡി എ …

വിജയശാന്തി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് തിരിച്ചുപോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

തെലുങ്കാനയില്‍ നിന്നുള്ള മുന്‍ എം.പിയും തെലുങ്ക് സിനിമാതാരവുമായ എം വിജയശാന്തി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വിജയശാന്തി കോണ്‍ഗ്രസ് വിടുന്നതിന്‍റെ സൂചനകളുണ്ട്, അത് നിര്‍ഭാഗ്യകരമായ ഒരു മാറ്റമാണ്. അവര്‍ ബിജെപിയിലേക്ക് മടങ്ങിപ്പോകാനുള്ള ഒരുക്കങ്ങളിലാണെന്ന് വ്യക്തമായതായും പേര് വെളിപ്പെടുത്താനാഗ്രഹമില്ലാത്ത ഒരു മുതിര്‍ന്ന് …

സിബിഐ അന്വേഷണത്തിനുള്ള അനുമതി പ‍ഞ്ചാബും പിൻവലിച്ചു

സിബിഐക്ക് മൂക്ക് കയറിട്ട് പഞ്ചാബ് സർക്കാറും. സംസ്ഥാനത്ത് കേസുകൾ നേരിട്ട് ഏറ്റെടുക്കാനുള്ള പൊതു അനുമതി അമരീന്ദർ സിം​ഗ് സര്‍ക്കാര്‍ പിൻവലിച്ചു. ‍‍ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് സെക്ഷൻ ആറ്  പ്രകാരം സംസ്ഥാനത്ത് കേസുകൾ ഏറ്റെടുക്കാൻ അനുമതി ആവശ്യമാണെന്ന് കാണിച്ച് പഞ്ചാബ് സർക്കാർ …

റഷ്യന്‍ ഹെലികോപ്റ്റർ ‘അബദ്ധത്തില്‍’ വെടിവെച്ചിട്ടു; മാപ്പു പറഞ്ഞ് അസർബൈജാൻ

അർമേനിയന്‍ അതിർത്തിയിൽവെച്ച് റഷ്യൻ സൈനിക ഹെലികോപ്റ്റർ വെടിവെച്ചതായി അസർബൈജാൻ. സംഭവത്തിൽ രണ്ട് ക്രൂ അംഗങ്ങൾ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ‘ഈ ദാരുണമായ സംഭവവുമായി ബന്ധപ്പെട്ട് അസർബൈജാന്‍ മാപ്പു പറഞ്ഞു’വെന്നും, അവര്‍ക്കൊരു കയ്യബദ്ധം പറ്റിയതാണെന്നും റഷ്യന്‍ …

error: Content is protected !!