ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. വെള്ളക്കെട്ടില്‍ അകപ്പെട്ട നാല് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍ ഹംറ വിലായത്തിലായിരന്നു സംഭവം. ഇവിടെയുള്ള ഒരു വാദിയിലെ വെള്ളക്കെട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുടുങ്ങിപ്പോവുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് …
ഉദയ്പൂർ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഉദയ്പൂർ സ്വദേശി മൊഹമ്മദ് മൊഹ്സിൻ (30) ആണ് പിടിയിലായത്. മുഖ്യപ്രതികളെ ഇയാൾ സഹായിച്ചെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇത് വരെ അഞ്ച് പേരെ ആണ് സംഭവത്തിൽ പിടികൂടിയത്. ജൂൺ 28നാണ് നൂപുർ ശർമ്മയ അനുകൂലിച്ച് പോസ്റ്റിട്ട …
റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയുടെ ഈ വർഷത്തെ ബെസ്ററ് ആക്ടർ അവാർഡ് ആനുകാലിക വിഷയങ്ങൾ പ്രമേയമാക്കി കഥയെഴുതിയ “പില്ലർ നമ്പർ.581” എന്ന ഹൃസ്വ ചിത്രത്തിലെ നായകൻ ആദി ഷാൻ കരസ്ഥമാക്കി. 5 മുതൽ 50 മിനുട്ട് വരെ ധൈർക്യമുള്ള വിഭാഗത്തിൽ നിന്നാണ് …
സംസ്ഥാനത്തെ അവയവദാന ശസ്ത്രക്രിയാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഒന്നര കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് 55 ലക്ഷം, കോട്ടയം മെഡിക്കൽ കോളേജ് 50 ലക്ഷം, കോഴിക്കോട് മെഡിക്കൽ കോളേജ് 45 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചത്. …
യുഎഇയില്‍ പന്ത്രണ്ട് നില കെട്ടിടത്തില്‍ തീപിടിത്തം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കി. ശൈഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിലുള്ള കെട്ടിടത്തില്‍ തിങ്കളാഴ്ച രാത്രി ഒരു മണിക്കാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫന്‍സും …
ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. വെള്ളക്കെട്ടില്‍ അകപ്പെട്ട നാല് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍ ഹംറ വിലായത്തിലായിരന്നു സംഭവം. ഇവിടെയുള്ള ഒരു വാദിയിലെ വെള്ളക്കെട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുടുങ്ങിപ്പോവുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് …
ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. വെള്ളക്കെട്ടില്‍ അകപ്പെട്ട നാല് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍ ഹംറ വിലായത്തിലായിരന്നു സംഭവം. ഇവിടെയുള്ള ഒരു വാദിയിലെ വെള്ളക്കെട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുടുങ്ങിപ്പോവുകയായിരുന്നു.
വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി, നാല് പേരെയും വാഹനത്തില്‍ നിന്ന് പുറത്തിറക്കി രക്ഷപ്പെടുത്തുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഉദയ്പൂർ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഉദയ്പൂർ സ്വദേശി മൊഹമ്മദ് മൊഹ്സിൻ (30) ആണ് പിടിയിലായത്. മുഖ്യപ്രതികളെ ഇയാൾ സഹായിച്ചെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇത് വരെ അഞ്ച് പേരെ ആണ് സംഭവത്തിൽ പിടികൂടിയത്. ജൂൺ 28നാണ് നൂപുർ ശർമ്മയ അനുകൂലിച്ച് പോസ്റ്റിട്ട …
ഉദയ്പൂർ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഉദയ്പൂർ സ്വദേശി മൊഹമ്മദ് മൊഹ്സിൻ (30) ആണ് പിടിയിലായത്. മുഖ്യപ്രതികളെ ഇയാൾ സഹായിച്ചെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇത് വരെ അഞ്ച് പേരെ ആണ് സംഭവത്തിൽ പിടികൂടിയത്.
ജൂൺ 28നാണ് നൂപുർ ശർമ്മയ അനുകൂലിച്ച് പോസ്റ്റിട്ട കനയ്യലാലിനെ കഴുത്തറുത്ത് കൊന്നത്. അതേസമയം, പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച നാല് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. പ്രതികളുടെ ഭീകരബന്ധം സംബന്ധിച്ച് എന്‍ഐഎയും രാജ്സ്ഥാന്‍ എടിഎസും തമ്മിലുള്ള ഭിന്നത തുടരുകയാണ്.
റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയുടെ ഈ വർഷത്തെ ബെസ്ററ് ആക്ടർ അവാർഡ് ആനുകാലിക വിഷയങ്ങൾ പ്രമേയമാക്കി കഥയെഴുതിയ “പില്ലർ നമ്പർ.581” എന്ന ഹൃസ്വ ചിത്രത്തിലെ നായകൻ ആദി ഷാൻ കരസ്ഥമാക്കി. 5 മുതൽ 50 മിനുട്ട് വരെ ധൈർക്യമുള്ള വിഭാഗത്തിൽ നിന്നാണ് …
റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയുടെ ഈ വർഷത്തെ ബെസ്ററ് ആക്ടർ അവാർഡ് ആനുകാലിക വിഷയങ്ങൾ പ്രമേയമാക്കി കഥയെഴുതിയ “പില്ലർ നമ്പർ.581” എന്ന ഹൃസ്വ ചിത്രത്തിലെ നായകൻ ആദി ഷാൻ കരസ്ഥമാക്കി. 5 മുതൽ 50 മിനുട്ട് വരെ ധൈർക്യമുള്ള വിഭാഗത്തിൽ നിന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുള്ളത്. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ സംയോജിപ്പിച്ച് നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പില്ലർ നമ്പർ.581
തമിഴിലും മലയാളത്തിലുമായി രണ്ട് ഭാഷകളിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. വേറിട്ട അഭിനയമികവ് കൊണ്ടും പച്ചയായ ജീവിതം കൊണ്ടുമാണ് പ്രേക്ഷകരുടെ മനം കവർന്ന ആദി ഷാനിന് ബെസ്ററ് ആക്ടർ പുരസ്കാര ജേതാവാകാൻ കഴിഞ്ഞത്. മാഗസിൻ മീഡിയ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷയും മകൾ ഷിഫ ബാദുഷയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിക്കുന്നുണ്ട്. സക്കീർ ഹുസൈൻ ,അഖില പുഷ്പാഗധൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.
അരുൺ രാജിന്റെ സംഗീതവും എസ്.അമൽ സുരേഷിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മാറ്റ് കൂട്ടിയിരുന്നു. എഡിറ്റർ :സിയാദ് റഷീദ് ,പ്രൊഡക്ഷൻ കൺട്രോളർ :സക്കീർ ഹുസൈൻ ,ആർട്ട് :നാസർ ഹമീദ് പുനലൂർ ,മേക്കപ്പ് :അമൽ ചന്ദ്രൻ , കോസ്റ്റ്യൂം :എ.എം, അസോസിയേറ്റ് ഡയറക്ടർ :അനീഷ് ജോർജ്, സൗണ്ട് ഡിസൈൻ :കരുൺ പ്രസാദ്, പി.ആർ.ഒ :പി.ശിവപ്രസാദ്, സ്റ്റിൽസ് :ബേസിൽ സക്കറിയ, ഡിസൈൻ :അതുൽ കോൾഡ്ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ .
സംസ്ഥാനത്തെ അവയവദാന ശസ്ത്രക്രിയാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഒന്നര കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് 55 ലക്ഷം, കോട്ടയം മെഡിക്കൽ കോളേജ് 50 ലക്ഷം, കോഴിക്കോട് മെഡിക്കൽ കോളേജ് 45 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചത്. …
സംസ്ഥാനത്തെ അവയവദാന ശസ്ത്രക്രിയാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഒന്നര കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് 55 ലക്ഷം, കോട്ടയം മെഡിക്കൽ കോളേജ് 50 ലക്ഷം, കോഴിക്കോട് മെഡിക്കൽ കോളേജ് 45 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചത്. അവയവദാനങ്ങളുടെ എണ്ണം കൂട്ടാനും മെഡിക്കൽ കോളേജുകളിൽ കൂടുതൽ അവയവദാന ശസ്ത്രക്രിയകൾ നടത്താനുമാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ, അവയവദാനത്തിലൂടെ ജീവൻ നിലനിർത്താനായി കാത്തിരിക്കുന്ന അനേകം പേർക്ക് സഹായകരമാകും. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ സജീവമാക്കാനാണ് മെഡിക്കൽ കോളേജുകൾക്ക് ഇത്രയും തുക അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ, മൾട്ടിപാരമീറ്റർ മോണിറ്ററുകൾ, പോർട്ടബിൾ എബിജി അനലൈസർ മെഷീൻ, 10 ഐസിയു കിടക്കകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കും, കോട്ടയം മെഡിക്കൽ കോളേജിൽ അനസ്തേഷ്യ വർക്ക്സ്റ്റേഷൻ, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ട്രാൻസ്പ്ലാന്റ് ഉപകരണങ്ങൾ, ലാപ്രോസ്കോപ്പി സെറ്റ്, റിനൽ ട്രാൻസ്പ്ലാന്റ് ഐസിയു ഉപകരണങ്ങൾ എന്നിവയ്ക്കും, കോഴിക്കോട് മെഡിക്കൽ കോളേജിൽ സിആർആർടി മെഷീൻ, പോർട്ടബിൾ ഡയാലിസിസ് മെഷീൻ, അൾട്രാ ലോ ടെമ്പറേച്ചർ ഫ്രീസ് എന്നിവയ്ക്കുമാണ് തുക അനുവദിച്ചത്.
കൂടുതൽ രോഗികൾക്ക് സഹായകമാകാൻ കൂടുതൽ അവയവദാനം നടത്താനുള്ള വലിയ ശ്രമമാണ് സർക്കാർ നടത്തുന്നത്. ഇതിന്റെ ഭാഗമായി മുഴുവൻ ട്രാൻസ്പ്ലാന്റ് അഡ്മിനിസ്ട്രേഷനും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് വേണ്ടി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (K-SOTTO) രൂപീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ 2 കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കി ചികിത്സ ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സജ്ജമാക്കാനാണ് ശ്രമിക്കുന്നത്. ഇതുകൂടാതെയാണ് ഈ മെഡിക്കൽ കോളുകളിൽ അവയവദാന സംവിധാനങ്ങൾ ശക്തമാക്കുന്നതിന് ഇത്രയും തുക അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
യുഎഇയില്‍ പന്ത്രണ്ട് നില കെട്ടിടത്തില്‍ തീപിടിത്തം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കി. ശൈഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിലുള്ള കെട്ടിടത്തില്‍ തിങ്കളാഴ്ച രാത്രി ഒരു മണിക്കാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫന്‍സും …
യുഎഇയില്‍ പന്ത്രണ്ട് നില കെട്ടിടത്തില്‍ തീപിടിത്തം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കി. ശൈഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിലുള്ള കെട്ടിടത്തില്‍ തിങ്കളാഴ്ച രാത്രി ഒരു മണിക്കാണ് തീപിടിത്തമുണ്ടായത്.
വിവരം അറിഞ്ഞ ഉടന്‍ തന്നെ അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ തുടങ്ങി. പുലര്‍ച്ചെ മൂന്നു മണിയോടെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേറ, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അജിത് കുമാർ രവീന്ദ്രൻ, അർജ്ജുൻലാൽ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “രണ്ട് രഹസ്യങ്ങൾ”. ചിത്രത്തിൻ്റെ ക്യാരക്ടർ ടീസർ ട്രാക്ക് …
ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേറ, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അജിത് കുമാർ രവീന്ദ്രൻ, അർജ്ജുൻലാൽ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “രണ്ട് രഹസ്യങ്ങൾ”. ചിത്രത്തിൻ്റെ ക്യാരക്ടർ ടീസർ ട്രാക്ക് മനോരമ മ്യൂസിക് വഴി അൻവർ റഷീദ്, ലിജോ ജോസ് പല്ലിശ്ശേരി, ബേസിൽ ജോസഫ്, വിനയ് ഫോർട്ട് തുടങ്ങിയവരുടെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു. ത്രില്ലർ സ്വഭാവമുള്ള ചിത്രം നിർമ്മിക്കുന്നത് വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എൻ്റർടെയിൻമെൻ്റ് എന്നിവയുടെ ബാനറിൽ വിജയകുമാർ പ്രഭാകരൻ, അജിത്കുമാർ രവീന്ദ്രൻ, സാക്കിർ അലി എന്നിവർ ചേർന്നാണ്. മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങൾ. ചിത്രത്തിൻ്റെ സംവിധായകർ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.ഹൈഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ് എന്നിവരാണ് സഹ നിർമ്മാതാക്കൾ.
ശേഖർ മേനോൻ, വിജയ്കുമാർ പ്രഭാകരൻ, നിസ്താർ സേട്ട്, രാജേഷ് ശർമ, ജയശങ്കർ, പട്ടാളം അഭിലാഷ്, ഹരീഷ് പേങ്ങൻ, ബിനോയ് നമ്പാല, ഷൈൻ ജോർജ്, പാരിസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് തുടങ്ങിയ താരനിരയാണ് ചിത്രത്തിലുള്ളത്. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തികച്ചും നിഗൂഢവും, വ്യത്യസ്തവുമായ രണ്ട് രഹസ്യങ്ങളുടെ ചുരുളുകൾ പ്രേക്ഷകർക്കു മുന്നിൽ ഏറെ രസകരമായി അഴിക്കപ്പെടുകയാണ്.
ജോമോൻ തോമസ്,അബ്ദുൾ റഹീം എന്നിവരാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോചനം. റഫീക്ക് അഹമ്മദിൻ്റെ വരികൾക്ക് സംഗീതം നൽകുന്നത് വിശ്വജിത്ത് ആണ്. കലാ സംവിധാനം- ലാലു തൃക്കളം, കെ.ആർ ഹരിലാൽ, ഉല്ലാസ് കെ.യു, മേക്കപ്പ്- സജിത വി, ശ്രീജിത്ത് കലൈ അരശ്, അനീസ് ചെറുപ്പുളശേരി, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, സ്മിജി കെ.ടി, സംഘട്ടനം – റൺ രവി, പ്രോജക്റ്റ് ഡിസൈനർ- അഭിജിത്ത് കെ.പി, സൗണ്ട് ഡിസൈനർ – കരുൺ പ്രസാദ്, സ്റ്റിൽസ്- സച്ചിൻ രവി, ജോസഫ്, ടീസർ കട്ട്- റെജിൻ വി.ആർ, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരുമാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ആഗസ്റ്റ് മാസത്തോടെ ഹൈ ഹോപ്സ് ഫിലിം ഫാക്ടറി തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 7-ന് വാരാണസി സന്ദര്‍ശിക്കും. വാരാണസിയിലെ എല്‍.ടി കോളേജില്‍ അക്ഷയ് പാത്ര ഉച്ചഭക്ഷണ പരിപാടിയുടെ അടുക്കള പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യാന്‍ ഇവിടെ ശേഷിയുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2:45 …
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 7-ന് വാരാണസി സന്ദര്‍ശിക്കും. വാരാണസിയിലെ എല്‍.ടി കോളേജില്‍ അക്ഷയ് പാത്ര ഉച്ചഭക്ഷണ പരിപാടിയുടെ അടുക്കള പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യാന്‍ ഇവിടെ ശേഷിയുണ്ടായിരിക്കും.
ഉച്ചകഴിഞ്ഞ് 2:45 ന് പ്രധാനമന്ത്രി ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന് ആന്‍ഡ് കണ്വെന്ഷന് സെന്റര്‍-രുദ്രാക്ഷ് സന്ദര്‍ശിക്കുകയും, അവിടെ അദ്ദേഹം ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള അഖില ഭാരതീയ ശിക്ഷാ സമാഗമം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. അതിനുശേഷം, വൈകുന്നേരം 4 മണിക്ക് പ്രധാനമന്ത്രി സിഗ്രയിലെ ഡോ. സമ്പൂര്‍ണാനന്ദ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ എത്തിച്ചേരും, അവിടെ അദ്ദേഹം 1800 കോടിയിലധികം രൂപ ചെലവുവരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.
സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ …
സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.
അബുദാബി ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി. അബുദാബിയില്‍ താമസിക്കുന്ന സഫ്വാന് ഈ ഭാഗ്യവാന്. സഫ്വാന് വാങ്ങിയ 011830 എന്ന നമ്പര്‍ ടിക്കറ്റ് ആണ് സമ്മാനാര്‍ഹമായത്. സെന്റ് കിറ്റ്സ് ആന്‍ഡ് നെവീസ് സ്വദേശിയാണ് ഇദ്ദേഹം. 277709 എന്ന ടിക്കറ്റ് നമ്പരിനുടമയായ …
അബുദാബി ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി. അബുദാബിയില്‍ താമസിക്കുന്ന സഫ്വാന് ഈ ഭാഗ്യവാന്. സഫ്വാന് വാങ്ങിയ 011830 എന്ന നമ്പര്‍ ടിക്കറ്റ് ആണ് സമ്മാനാര്‍ഹമായത്.
സെന്റ് കിറ്റ്സ് ആന്‍ഡ് നെവീസ് സ്വദേശിയാണ് ഇദ്ദേഹം. 277709 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരനായ ഗോമസ് ഫ്രാന്‍സിസ് ബോണിഫേസ് ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ മുഹമ്മദ് അഷ്റഫ് ആണ്. 223246 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 258613 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള സോനു മാത്യൂ നാലാം സമ്മാനമായ 50,000 ദിര്‍ഹം നേടി.
ആദിത്യ റോയ് കപൂറിന്റെ ഈ വർഷത്തെ ആദ്യ ചിത്രമായ ഓം: ദ ബാറ്റിൽ വിത്ത് ഇൻ ഒരു ആക്ഷൻ എന്റർടൈനർ ആണ്. സിനിമയുടെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടു ആദിത്യ റോയ് കപൂറും സഞ്ജന സംഘിയും നയിക്കുന്ന ഈ ചിത്രം ആക്ഷനും സംഘട്ടന …
ആദിത്യ റോയ് കപൂറിന്റെ ഈ വർഷത്തെ ആദ്യ ചിത്രമായ ഓം: ദ ബാറ്റിൽ വിത്ത് ഇൻ ഒരു ആക്ഷൻ എന്റർടൈനർ ആണ്. സിനിമയുടെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടു ആദിത്യ റോയ് കപൂറും സഞ്ജന സംഘിയും നയിക്കുന്ന ഈ ചിത്രം ആക്ഷനും സംഘട്ടന രംഗങ്ങളും ഇഷ്ടപ്പെടുന്ന എല്ലാവർക്കുമുള്ള ചിത്രമാണ്.
താരം ആദ്യമായി സഞ്ജന സംഘിയുമായി സ്ക്രീൻ സ്പേസ് പങ്കിടുന്നു. ചിത്രം ജൂലൈ ഒന്നിന് തീയറ്ററിൽ പ്രദഖ്ര്ശനത്തിന് എത്തി. കപിൽ വർമ്മ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീ സ്റ്റുഡിയോ, ഷൈറ ഖാൻ, അഹമ്മദ് ഖാൻ എന്നിവർ ചേർന്നാണ് പ്രൊജക്റ്റ് നിർമ്മിക്കുന്നത്.