സൗദി അറേബ്യയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ്

സൗദി അറേബ്യയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ്  . ചികിത്സയില്‍ കഴിയുന്നവരില്‍ 277 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 811,034 ആയി. ആകെ രോഗമുക്തരുടെ എണ്ണം 797,447 ആയി …

കാക്കിപ്പടയുടെ ചിത്രീകരണം ആഗസ്റ്റ് എട്ടിന് ആരംഭിക്കും

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് എട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും ത്രില്ലർ …

അശോക് ഗെലോട്ടിനെ വിമർശിച്ച് ഡൽഹി വനിതാ കമ്മീഷൻ

ഡല്‍ഹി: രാജ്യത്ത് ഇപ്പോൾ നടക്കുന്ന ബലാത്സംഗങ്ങളെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമർശിച്ച് ഡൽഹി വനിതാ കമ്മീഷൻ. ഗെലോട്ട് ബലാത്സംഗികളുടെ ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ”രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ബലാത്സംഗികളുടെ ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം, …

50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

നാലുവർഷത്തിനുള്ളിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 30,000 ത്തോളം കിലോമീറ്റർ റോഡുകളിൽ 50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത്- ടൂറിസം, യുവജകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിലവിൽ വകുപ്പിന് കീഴിലെ റോഡുകളിൽ 10 …

സൗദി അറേബ്യയിൽ 127 പേർക്ക് കൊവിഡ്

സൗദി അറേബ്യയിൽ പുതിയതായി 127 പേർക്ക്  കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.   കൊവിഡ് ബാധിച്ച് മൂന്നു പേർ കൂടി മരിച്ചു. നിലവില്‍ കൊവി‍ഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 216 പേരാണ് സുഖം പ്രാപിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ …

സോഷ്യൽ മീഡിയയിൽ വൈറലായി ലോൺലി സുമയുടെ ഡാൻസ്!! ആ ഡാൻസിന് പിന്നിലെ സത്യകഥ പറഞ്ഞു ഷീലു എബ്രഹാം

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി നിൽക്കുന്ന ഒരു വീഡിയോയുണ്ട്. സ്വപ്‍ന സുന്ദരി എന്ന പാട്ടിനു നടി ഷീലു എബ്രഹാം ചുവടുകൾ വയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്. പാട്ടിനൊപ്പം ഷീലു കാഴ്ച വയ്ക്കുന്ന സ്റ്റെപ്പുകളിലെ കൗതുകം തന്നെയാണ് അതിനെ വൈറൽ ആക്കിയത്. …

ഗുജറാത്തിൽ 15 വർഷത്തിനിടെ വിഷമദ്യ ദുരന്തത്തിൽ മരിച്ചത് 845 പേരെന്ന് ആം ആദ്മി പാർട്ടി

മദ്യനിരോധനമുള്ള ഗുജറാത്തിൽ 15 വർഷത്തിനിടെ വിഷമദ്യ ദുരന്തത്തിൽ മരിച്ചത് 845 പേരെന്ന് ആം ആദ്മി പാർട്ടി. സംസ്ഥാനത്ത് സർക്കാർ ഏർപ്പെടുത്തിയ മദ്യനിരോധനത്തെ ആം ആദ്മി പാർട്ടി ചോദ്യം ചെയ്തു. സംസ്ഥാനത്ത് മദ്യം പരസ്യമായി വിറ്റഴിക്കപ്പെടുകയാണെന്നും ഈ പണം ആരുടെ കൈകളിലേക്കാണ് പോകുന്നതെന്നും ആം …

പ്രകൃതിയെ മുറിവേൽപ്പിക്കാത്ത നിർമാണ രീതി പിന്തുടരേണ്ടത് അനിവാര്യം: മന്ത്രി

പ്രകൃതിക്കു മുറിവേൽപ്പിക്കാത്ത തരത്തിലുള്ള നിർമാണ രീതികളിലേക്കു കേരളം മാറേണ്ടതുണ്ടെന്നു റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ നിർമാണ രീതികൾ സ്വീകരിക്കേണ്ടത് അനിവാര്യതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ 50-ാം വാർഷികത്തിന്റെ ഭാഗമായി …

സൽമാൻ രാജാവിന് കസാഖ്സ്താൻ പരമോന്നത ബഹുമതി

കസാഖ്സ്താനിലെ ഏറ്റവും ഉയർന്ന ബഹുമതിയായ ‘ആൽട്ടിൻ ഖിറാൻ’ സൽമാൻ രാജാവ് സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ആഴത്തിലുള്ള ബന്ധങ്ങൾ മാനിച്ചാണ് കസാഖ്സ്താൻ പ്രസിഡൻറ് കാസിം ജോമോർട്ട് തന്റെ രാജ്യത്തെ പരമോന്നത ബഹുമതി സൽമാൻ രാജാവിന് സമ്മാനിച്ചത്. പ്രസിഡൻറ് ജിദ്ദയിൽ താമസിക്കുന്നിടത്ത് വെച്ച് സൗദി …

ലെസ്ബിയൻ പ്രണയവുമായി ‘ഹോളി വൂണ്ട്’; ആഗസ്റ്റ് 12 മുതൽ എസ്എസ് ഫ്രെയിംസ് ഒ.ടി.ടി യിലൂടെ പ്രദർശനത്തിനെത്തും…

മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീറിനെ കേന്ദ്രകഥാപാത്രമാക്കി, മലയാളത്തിൽ ഒരു ലെസ്ബിയൻ പ്രണയത്തിന്റെ  പ്രമേയത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമിക്കുന്ന ചിത്രം അശോക് ആർ നാഥ് സംവിധാനം ചെയ്യുന്നു. പോൾ വൈക്ലിഫാണ് രചന. ചിത്രം …

അഴിമതിയോ അധര്‍മ്മമോ ഒരുതരത്തിലും പിന്തുണയ്ക്കില്ലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: അഴിമതിയോ അധര്‍മ്മമോ ഒരുതരത്തിലും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി പശ്മിമബംഗാള്‍ മുഖ്യമന്ത്ര മമത ബാനര്‍ജി. തൃണമൂല്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റിന് രണ്ട് ദിവസത്തിന് ശേഷമാണ് മമത വിഷയത്തില്‍ പ്രതികരിക്കുന്നത്.  ബാഹ്യഏജന്‍സികളെ ഉപയോഗപ്പെടുത്തി തൃണമൂലിനെ പിളര്‍ത്താനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നതെങ്കില്‍ അത് വെറും തെറ്റിധാരണയാണെന്നും മമത …

കേരള – ക്യൂബ സർവകലാശാലകൾ തമ്മിൽ അക്കാദമിക് സഹകരണത്തിനു തീരുമാനം

കേരളത്തിലെയും ക്യൂബയിലെയും സർവകലാശാലകൾ തമ്മിൽ അക്കാദമിക് സഹകരണത്തിലേർപ്പെടാൻ  ധാരണയായി. ക്യൂബൻ അംബാസിഡർ അലെജാൻഡ്രോ സിമൻകാസ് മാറിൻ  ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദുവുമായി ചേംബറിൽ  നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സർവകലാശാലകളിൽ  വിദ്യാർഥികളുടെ ട്വിന്നിങ് പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതടക്കം കേരളവും ക്യൂബയും തമ്മിലുള്ള സഹകരണ  പദ്ധതികൾക്കാവശ്യമായ …

യു.എ.ഇ.യിലെ വിവിധ പ്രദേശങ്ങളിൽ മഴ

യു.എ.ഇ.യിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  . അടുത്ത മൂന്ന് ദിവസവും വിവിധയിടങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. കടുത്ത ചൂടിനിടയിലും ന്യൂനമർദം കാരണവും രാജ്യത്ത് തുടർന്നു വരുന്ന ക്ലൗഡ് സീഡിങ് നടപടികൾ കാരണവുമാണ് മഴ ലഭിക്കുന്നതെന്ന് …

‘മോപ്പാള’ ഇനി മിനിമൽ സിനിമയിലും കാണാം

വനശ്രീ ക്രീയേഷൻസിന്റെ ബാനറിൽ കെ. എൻ. ബേത്തൂർ നിർമ്മിച്ച്, സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്ത മോപ്പാള ഇനിമുതൽ മിനിമൽ സിനിമ എന്ന വിഡിയോ ഓൺ ഡിമാൻഡ് പ്ലാറ്റ്ഫോമിൽ കാണാം. സന്തോഷ് കീഴാറ്റൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഋതേഷ് അരമന, സോണിയ മല്‍ഹാര്‍, …

പി.ടി. ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പി.ടി. ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 11 മണിക്ക് രാജ്യസഭാ സമ്മേളിക്കുമ്പോള്‍ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചെയ്യാന്‍ ഡല്‍ഹിയിലെത്തിയ പി.ടി ഉഷ ഇന്നലെ ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഷയ്‌ക്കൊപ്പം സംഗീതജ്ഞൻ ഇളയരാജ, സാമൂഹ്യസേവന രംഗത്ത് നിന്നും …