സംസ്ഥാനത്തെ മു​ഴു​വ​ൻ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളും തു​റ​ന്നു​ പ്ര​വ​ർ​ത്തി​ക്കും

പെ​രു​ന്പാ​വൂ​ർ: സംസ്ഥാനത്തിലെ എല്ലാ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നിർദേശം കൈകൊണ്ട് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കേ​ര​ളാ പാ​രാ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ അറിയിച്ചിരിക്കുകയാണ്.

വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ ഇനി മുതൽ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ നൊ​വേ​ന​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും കാണാം

കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ ഇ​ന്നു മു​ത​ൽ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ നൊ​വേ​ന​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും ത​ൽ​സ​മ​യം കാണാൻ പറ്റുമെന്ന് ബ​സി​ലി​ക്ക റെ​ക്ട​ർ ജനങ്ങളോട് അറിയിച്ചിരിക്കുകയാണ്. www.facebook.com/Vallarpadam-Basilica-107401443969364/, യൂ​ട്യൂ​ബ് ചാ​ന​ൽ ലി​ങ്ക് www.youtube .com/channel

പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കൊറോണ വൈറസിന്റെ സാഹചര്യത്തിൽ പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. ചി​ല​യി​ട​ങ്ങ​ളി​ല്‍ പ​ത്ര​വി​ത​ര​ണം തടസപ്പെട്ടതായി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നും അത് പാടില്ലെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. പ​ത്രം അ​വ​ശ്യ​സ​ര്‍​വീ​സാ​ണ് . ചി​ല റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ പ​ത്ര​വി​ത​ര​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തിയിട്ടുണ്ട് . ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് …

കൊറോണ; സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം :കൊറോണ വൈറസ് സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ കൊ​റോ​ണ ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാധിക്കുമെന്നാണ് അ​ദ്ദേ​ഹം പറയുന്നത്. മാ​സ്കു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും നി​ര്‍​മി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തിട്ടുണ്ടെന്നും. ഇ​തി​നാ​യി ക​ഞ്ചി​ക്കോ​ട് …

കുടിവെള്ള ക്ഷാമത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം : ചെമ്പ് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള ക്ഷാമത്തിനെതിരെ സമരം നടത്തിയ നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കൊറോണ വൈറസ് നിയന്ത്രണം ലംഘിച്ച്‌ വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് കൂട്ടത്തോടെ നടന്നുപോയവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒന്നാം വാര്‍ഡില്‍ കുടിവെള്ളമില്ലെന്ന് ദിവസങ്ങളായി പരാതിപ്പെട്ടിട്ടും ജല അതോറിറ്റി നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ …

ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം; നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

  തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകൻ കെഎം ബഷീര്‍ വാഹനം ഇടിച്ച് മരിച്ച കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസിൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും എന്ന് ഉറപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിൽ …

ക്ഷേമപെന്‍ഷനുകൾ വീടുകളില്‍ എത്തിക്കും

  സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ മാര്‍ച്ച് 31-നകം വീടുകളില്‍ എത്തിച്ച് നല്‍കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കി. പെൻഷൻ വിതരണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സഹകരണ സംഘങ്ങള്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തും. ക്ഷേമപെന്‍ഷന്‍ വിതരണം നടത്തണമെന്ന് …

മോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും

  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. കോറോണയുടെ പശ്ചാത്തലത്തില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഇന്ന് രാത്രി എട്ടുമണിക്കാണ് അഭിസംബോധന ചെയ്യുക. കൊറോണ രോഗവ്യാപനവുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായമടക്കം നിരവധി ആവശ്യങ്ങള്‍ പ്രതിപക്ഷവും സംസ്ഥാനസര്‍ക്കാരുകളുടെയും …

കൊറോണ ഭീതി; ദുബായ് ലോകകപ്പ് കുതിരപ്പന്തയം മാറ്റി

  കൊറോണ വൈറസ് ബാധ കാരണം ദുബായ് ലോകകപ്പ് കുതിരപ്പന്തയം മാറ്റിവച്ചു. പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി ദുബായ് ലോകകപ്പ് 2020 ന്റെ ഉയർന്ന സംഘാടക സമിതി ആഗോള ടൂർണമെന്റിന്റെ 25-ാം പതിപ്പ് അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ദുബായ് മീഡിയ ഓഫീസ് …

റയല്‍ മാഡ്രിഡ് താരത്തിനെതിരെ പിതാവ്

  തന്റെ മകന്‍ തെറ്റു ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്ത് ജയിലിലിടാമെന്ന് റയല്‍മാഡ്രിഡ് താരം ലൂക്ക ജോവിക്കിന്റെ പിതാവ്. ക്വാറന്റെയ്ന്‍ നിയമങ്ങള്‍ തെറ്റിച്ച് സ്‌പെയിനില്‍ നിന്നും സെര്‍ബിയയിലെത്തിയതോടെയാണ് 22കാരനായ സെര്‍ബിയന്‍ യുവതാരത്തിനെതിരെ സ്വന്തം രാജ്യത്ത് നിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്നത്. ലൂക്ക ജോവിക് …

കോഴിക്കോട് മുന്‍ മേയര്‍ക്കെതിരെ കേസ്

  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിന് കോഴിക്കോട് മുന്‍ മേയര്‍ എ കെ പ്രേമജത്തിനെതിരെ കേസ് എടുത്തു. ആസ്ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയ പ്രേമജത്തിന്റെ മകന്‍ നിരീക്ഷണത്തില്‍ കഴിയുന്നില്ലെന്ന പരാതി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ആസ്ട്രേലിയ ഉൾപ്പടെയുള്ള 16 രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുന്നവർക്ക് 28 …

കഥാകൃത്ത് ഇ. ഹരികുമാർ നിര്യാതനായി

  മഹാകവി ഇടശ്ശേരിയുടെ മകനും കഥാകൃത്തുമായ ഇ. ഹരികുമാർ അന്തരിച്ചു. 76 വയസ്സായിരുന്നു. തൃശൂർ മുണ്ടുപാലം അവന്യൂ ക്രസന്‍റ് ലെയിൻ അപാർട്ട്മെന്റിലായിരുന്നു താമസം. ആദ്യ കഥ ‘മഴയുള്ള രാത്രിയിൽ’ 1962 ൽ പ്രസിദ്ധീകരിച്ചു. 9 നോവലുകളും 13 ചെറുകഥകളും ഹരികുമാറിന്റേതായുണ്ട്. 1998 ലും …

ശഹീൻ ബാഗ് സമരപന്തലിൽ നിന്ന് സമരക്കാരെ ഒഴിപ്പിച്ചു

  സംസ്ഥാനത്ത് മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഷാഹിന്‍ബാഗിലെ പൗരത്വ നിയമത്തിനെതിരെയുള്ള സമരപന്തല്‍ പൊലീസ് ഒഴിപ്പിച്ചു. 101 ദിവസമായി തുടരുന്ന സമരപന്തലാണ് പൊലീസ് ഒഴിപ്പിച്ചിരിക്കുന്നത്. പൊലീസ് ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചത്. ആറ് സ്ത്രീകളെയും മൂന്ന് പുരുഷന്‍മാരെയും 144 ലംഘിച്ചു എന്ന പേരില്‍ …

മലയാള ചിത്രം ഒരുത്തീയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

  നവ്യ നായർ നായികയാകുന്ന ചിത്രം ‘ഒരുത്തീ’യുടെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ് സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. നവ്യ നായർക്കൊപ്പം വിനായകനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ജിംഷി …

കൊറോണ ഭീതി; ഇന്ത്യ യെ വാനോളം പുകഴ്ത്തി ലോകാരോഗ്യ സംഘടന

  വസൂരിക്കും പോളിയോക്കുമെതിരായ നടത്തിയ പോരാട്ടം വിജയകരമായി നടത്തിയ ഇന്ത്യക്ക് കൊറോണ വൈറസിനേയും നിസ്സാരമായി തുരത്താനാകുമെന്ന് ലോകാരോഗ്യ സംഘടന.ലോകാരോഗ്യസംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ റയാനാണ് കൊറോണ ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയിക്കാനുള്ള ശേഷിയുണ്ടെന്ന വിശ്വാസം പ്രകടിപ്പിച്ചത്. ‘കൊറോണ വൈറസ് ബാധ പൊട്ടിപുറപ്പെട്ട …