നടി ഷോൺ റോമി കർച്ചീഫിൽ വേറിട്ട പരീക്ഷണവുമായി രംഗത്ത്

കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി. ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ ആചാരി എന്നിവര്‍ അഭിനയിച്ച രാജീവ് രവി ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികാ കഥാപാത്രമായ അനിത എന്ന പെണ്‍കുട്ടിയായാണ് ഷോണ്‍ അഭിനയിച്ചത്.പൃഥ്വിരാജ്-മോഹൻലാൽ ചിത്രം ലൂസിഫറിലും ഷോണ്‍ വേഷമിട്ടിരുന്നു. …

പൈലറ്റിന് കൊറോണ ; എയർ ഇന്ത്യ വിമാനം തിരികെ വിളിച്ചു

പൈലറ്റിന് കൊറോണ വൈറസ് പോസിറ്റീവ് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി-മോസ്കോ എയർ ഇന്ത്യ വിമാനം തിരികെ വിളിച്ചു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി മോസ്‌കോയിൽ കുടുങ്ങി കിടക്കുന്നവരെ രാജ്യത്ത് തിരികെയെത്തിക്കാനാണ് വിമാനം പുറപ്പെട്ടത്. പൈലറ്റിനും ജീവനക്കാർക്കും അടക്കം എല്ലാ പരിശോധനയും പൂർത്തിയാക്കിയിരുന്നു. വിമാനം ഉസ്‌ബെക്കിസ്ഥാൻ …

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പൊലീസുകാരൻ കസ്റ്റഡിയിൽ

മിനിയപോലിസിൽ ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ജോർജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക്ക് ഷോവിനെ കസ്റ്റഡിയിലെടുത്തു.ജോർജ് ഫ്‌ളോയിഡിന്റെ കഴുത്തിൽ മുട്ടുകാല് കുത്തി ശ്വാസംമുട്ടിച്ചാണ് ഡെറിക്ക് കൊലപ്പെടുത്തിയത്. തനിക്ക് ശ്വാസം മുട്ടുന്നുവെന്നായിരുന്നു നിസഹായനായ ജോർജിന്റെ അവസാന വാക്കുകൾ. ഈ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ …

‘ഡൽഹി സ്ഥിരമായി അടച്ചിടാൻ കഴിയില്ല’: അരവിന്ദ് കേജ് രിവാൾ

ഡൽഹി സ്ഥിരമായി അടച്ചിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. മുൻ കരുതലുകൾ സ്വീകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും പകർച്ചവ്യാധിക്കൊപ്പം ജീവിക്കാൻ ഡൽഹി നിവാസികൾ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് സമ്മതിക്കുന്നു. …

പെട്രോൾ ഹോം ഡെലിവറിക്ക് കേന്ദ്രം അനുമതി നൽകിയേക്കും മന്ത്രി

  പെട്രോളിന്റെ ഹോം ഡെലിവറിക്ക് കേന്ദ്രം അനുമതി നൽകിയേക്കും. ലോക്ക് ഡൗണിൽ വാഹന ഉടമകളെ സഹായിക്കാൻ വേണ്ടിയാണ് നടപടി. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് ഇതേക്കുറിച്ച് സൂചിപ്പിച്ചത്. കഴിഞ്ഞ ദിവസം പെട്രോളും ഡീസലും ഓൺലൈനായി ജനങ്ങൾക്ക് വീട്ടുപടിക്കൽ എത്തിച്ച് നൽകുമെന്ന് സമൂഹമാധ്യമത്തിൽ …

വാക്ക് -ഇൻ-ഇൻ്റർവ്യൂ മെയ് 27ന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് (4), ലാബ് ടെക്നീഷ്യൻ(1), ഫാർമസിസ്റ്റ് (1), ജെ.എച്ച്.ഐ (4), ജെ.പി.എച്ച്.എൻ (1), ഇ.സി.ജി ടെക്നീഷ്യൻ (1), നേഴ്സിംഗ് അസിസ്റ്റൻ്റ് (2) എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് മെയ് 27 രാവിലെ 10-ന് വാക്ക് -ഇൻ-ഇൻ്റർവ്യൂ …

കുഞ്ഞിനെ ഉ​ത്ര​യു​ടെ മാതാപിതാക്കൾക്ക് നൽകുന്നു

കൊ​ല്ലം: അ​ഞ്ച​ൽ ഉ​ത്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭ​ർ​ത്താ​വ് സൂ​ര​ജ് അറസ്റ്റിലായതോടെ കു​ഞ്ഞി​നെ ഉ​ത്ര​യു​ടെ മാതാപിതാക്കൾക്ക് കൈ​മാ​റാ​ൻ ഉത്തരവ് നൽകിയിരിക്കുന്നു. കൊ​ല്ലം ബാ​ല​ക്ഷേ​മ സ​മി​തി​യു​ടേ​താ​ണ് തീരുമാനം. സംസ്ഥാന വ​നി​താ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി എടുത്തിരിക്കുന്നത്. ഉത്രയുടെ കു​ഞ്ഞി​ന്‍റെ സു​ര​ക്ഷ കണക്കിലെടുത്താണ് ഇ​വ​ർ​ക്കൊ​പ്പം …

ജി​ല്ല​യി​ൽ ഇ​ന്ന് അ​ഞ്ചു പേ​ർ​ക്ക് കൂ​ടി കോവിഡ്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഇ​ന്ന് അ​ഞ്ചു പേ​ർ​ക്ക് കൂ​ടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. മറ്റു ​സം​സ്ഥാ​ന​ങ്ങ​ളി​ൽ ​നി​ന്ന് എ​ത്തി​യ നാ​ലു പേ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ഒ​രാ​ൾ​ക്കു​മാ​ണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതെന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ പറഞ്ഞു. ഇതേതുടർന്ന് ജി​ല്ല​യി​ലെ …

ഒരു ലോക്ക് ഡൗൺ കല്യാണം

കുമളി: കൊറോണ വൈറസ് പ്രതിസന്ധികളൊന്നും പ്രസാദിന്റെയും ഗായത്രിയുടെയും പുതു ജീവിതാരംഭത്തിന് തടസമായിട്ടില്ല. വധുവും വരനും കേരള- തമിഴ്നാട് സ്വദേശികളാകുമ്പോൾ ഇരു സംസ്ഥാനത്തിന്റെയും അതിർത്തിയായ കുമളി ചെക്ക് പോസ്റ്റു തന്നെ ഈ വിവാഹത്തിന് അനുയോജ്യമായ മണ്ഡപമായി ഒരുങ്ങി. കമ്പം കാളിയമ്മൻ കോവിൽ സ്ട്രീറ്റ്, പുതുപ്പെട്ടി …

എഎസ്ഐ ബാബുകുമാർ വധശ്രമക്കേസിന്റെ വിധി വന്നു

തിരുവനന്തപുരം: കൊല്ലത്ത് എഎസ്ഐ ബാബുകുമാർ വധശ്രമക്കേസിൽ നാല് പ്രതികൾക്ക് പത്ത് വർഷം കഠിന തടവ് വിധിച്ചിരിക്കുന്നു. സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഡിവൈഎസ്പി സന്തോഷ് നായർ ഉൾപ്പെടെ നാല് പ്രതികൾ കേസിൽ കുറ്റക്കാരാണെന്നാണ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സന്തോഷ് എം …

സിനിമ താരം സുരാജ് വെഞ്ഞാറമൂടും വാമനപുരം എം എല്‍ എ ഡി കെ മുരളിയും ക്വാറന്റീനിൽ

തിരുവനന്തപുരം : നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എം എല്‍ എ ഡി കെ മുരളിയും ക്വാറന്റീനിൽ ആയിരിക്കുന്നു. സ്റ്റേഷനിലെ പോലീസുകാര്‍ക്കൊപ്പം കൃഷി സംബന്ധമായ പരിപാടിയില്‍ പങ്കെടുത്തതിനാലാണ് ഇരുവരേയും ക്വാറന്റീനിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കൊറോണ വൈറസ് …

ലോക്ക്ഡൗൺ ലംഘനം; പെരുന്നാളിന് പങ്കെടുത്ത 50പേർക്കെതിരെ കേസ്

കാസർഗോഡ്: കാസർഗോഡ് ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ പെരുന്നാൾ പ്രാർത്ഥനയിൽ പങ്കെടുത്തിരിക്കുന്നത് അമ്പതിലധികം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. കൊറോണ വൈറസ് സുരക്ഷാ നിർദേശങ്ങളും സാമൂഹിക അകലവും പാലിക്കാതെയാണ് ചടങ്ങ് നടത്തിയിരിക്കുന്നത്. സ്വകാര്യ വ്യക്തിയാണ് മൗലവിയെ പങ്കെടുപ്പിച്ച് സ്വന്തം വീട്ടിൽ പരിപാടി സംഘടിപ്പിച്ചത്. ഈ …

വീണ്ടും വാദത്തിൽ ഉറച്ച് ചൈന

ബീജിംഗ്: ലോകമൊന്നടങ്കം മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തി മരണതാണ്ഡവം തുടരുന്ന കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയില്‍ എവിടെ എന്നത് ഇന്നും അവ്യക്തമായി തന്നെ തുടരുകയാണ്. അമേരിക്ക അടക്കമുള്ളവര്‍ ആരോപിക്കുന്നത് വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് വൈറസ് വെറ്റ് മാര്‍ക്കറ്റിലേക്ക് …

തത്സമയ ടെലിവിഷന്‍ അഭിമുഖത്തിനിടെ ഭൂചലനം ഉണ്ടായിട്ടും കുലുങ്ങാതെ മന്ത്രി

വെല്ലിങ്ടൺ: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസാന്ത ആര്‍ഡേന്‍ പങ്കെടുത്ത തത്സമയ ടെലിവിഷന്‍ അഭിമുഖത്തിനിടെ ഭൂചലനം ഉണ്ടായിരിക്കുന്നു. പാര്‍ലമെന്റ് കെട്ടിടത്തെ വരെ കുലുക്കിയ ഭൂചലനം ഉണ്ടായിട്ടും പ്രധാനമന്ത്രി കുലുങ്ങിയില്ല.!. പരിഭ്രമമോ ആശങ്കയോ പ്രകടിപ്പിക്കാതെ സ്വാഭാവികമെന്നോണം ജസീന്ത അഭിമുഖം തുടരുകയായിരുന്നു ചെയ്തത്. ഭൂചലനത്തിന്റെ അനുഭവം അവതാരകനുമായി പങ്കുവെക്കുകയും …

ചെറുകിട ജലസേചന വകുപ്പിന്‍റെ പദ്ധതികള്‍ ജില്ലയില്‍ വിവിധ മേഖലകളില്‍ പുരോഗമിക്കുന്നു

കോട്ടയം: കാലവര്‍ഷ മുന്നൊരുക്കത്തിന്‍റെ ഭാഗമായി ജലസ്രോതസുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള ചെറുകിട ജലസേചന വകുപ്പിന്‍റെ പദ്ധതികള്‍ ജില്ലയില്‍ വിവിധ മേഖലകളില്‍ പുരോഗമിക്കുകയാണ്. മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കിയ 71. 22 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് പുറമേ 1.4 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത് ഇപ്പോൾ. …