അ​റ്റ്‌​ല​സ് രാ​മ​ച​ന്ദ്ര​ന്‍ അ​ന്ത​രി​ച്ചു

പ്രമുഖ വ്യവസായി അറ്റ്​ലസ്​ രാമചന്ദ്രൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിലായിരുന്നു അന്ത്യം. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം. അ​റ്റ്ല​സ് ഗ്രൂ​പ്പി​​ന്‍റെ ചെ​യ​ര്‍​മാ​നാ​യ അ​ദ്ദേ​ഹം സി​നി​മാ നി​ര്‍​മാ​ണ രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു. അ​റ്റ്‌​ല​സി​ന്‍റെ പ​ര​സ്യ​ങ്ങ​ളി​ല്‍ മോ​ഡ​ലായി എത്തിയാണ് രാ​മ​ച​ന്ദ്ര​ന്‍ ജ​ന​കീ​യ​നാ​യ​ത്. …

മഞ്ജു വാര്യരെ നൃത്തം പഠിപ്പിച്ചു പ്രഭുദേവ; ‘ആയിഷ’യിലെ കണ്ണില് കണ്ണില്…

എം ജയചന്ദ്രന്റെ വശ്യ സംഗീതത്തിൽ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടി കണ്ണില് കണ്ണില്.. എന്ന ഗാനം . നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത് പ്രദർശനത്തിന് ഒരുങ്ങുന്ന ആദ്യ ഇന്ത്യോ അറബ്യേൻ ചിത്രമായ “ആയിഷ”യിലെ മറ്റൊരു മനോഹര ഗാനം കൂടി പ്രേക്ഷകരിലേക്ക് എത്തി …

ദുർ​ഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്ന് ​രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

വാരണസി : ദുർ​ഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്ന് ​രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അറുപത് പേര്‍ക്കാണ് പൂജക്കിടെയുണ്ടായ അഗ്നി ബാധയിൽ പരിക്കേറ്റത്. ഉത്തര്‍ പ്രദേശിലെ ധദോഹിയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. പന്തലിൽ ആരതി നടക്കുന്നതിനിടെ രാത്രി ഒമ്പത് മണിയോടെയാണ് …

കോടിയേരിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും

ശനിയാഴ്ച രാത്രി അന്തരിച്ച മുൻ സംസ്ഥാന ആഭ്യന്തര, ടൂറിസം വകുപ്പ് മന്ത്രിയും  സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കും. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് കണ്ണൂർ ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും …

പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഖൈത്താനിലാണ് സംഭവം. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. കൊലപാതകമെന്ന നിഗമനത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളില്‍ ഒരാള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിക്കുകയായിരുന്നു. …

സി. കെ ജാനുവിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രസീത അഴീക്കോടിന്റെ പുതിയ ഫോണ്‍ സംഭാഷണം പുറത്ത്

സി. കെ ജാനുവിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടിന്റെ പുതിയ ഫോണ്‍ സംഭാഷണം പുറത്ത്.മഞ്ചേശ്വരം കുഴല്‍പ്പണക്കേസ് ഉള്‍പ്പെടെ വിവാദത്തിലായിരിക്കുന്ന കെ. സുരേന്ദ്രനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. സി. കെ ജാനുവിന് പണം കൈമാറുന്നതിന് …

ഐഷ സുൽത്താന ഫാസിസ്​റ്റ്​ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ജനകീയ മുഖമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിന് എതിരായ വിമര്‍ശനത്തിന്റെ പേരില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഐഷ സുൽത്തനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. ലക്ഷദീപ് ഭരണകൂടത്തിന്റെ ഏകാധിപത്യ – ഫാസിസ്​റ്റ്​ …

തന്റെ മകളും പേരക്കുട്ടിയും അഫ്ഗാനിസ്താനില്‍ വെച്ച് കൊല്ലപ്പെടും:നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു

തടവിലുള്ളവരെ തിരിച്ചയക്കാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ഇങ്ങോട്ട് പറഞ്ഞിട്ടും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം ഞെട്ടിക്കുന്നതാണെന്ന് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു.സെപ്റ്റംബര്‍ 11 മുതല്‍ അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുകയാണ്. ഇതിനു ശേഷമുണ്ടാവുന്ന സംഘട്ടനങ്ങളില്‍ തന്റെ മകള്‍ കൊല്ലപ്പെടുമെന്നാണ് ബിന്ദുവിന്റെ ആശങ്ക. കേന്ദ്ര …

‘കോബ്ര’യിലെ ചിയാന്റെ ലുക്ക് വൈറൽ

ചിയാൻ വിക്രമിന്റെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കോബ്ര. ഇപ്പോൾ അജയ് പങ്കുവച്ച കോബ്രയിലെ വിക്രമിന്റെ ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിയാനാണെന്ന ഒരു സൂചനയും ലഭിക്കാത്ത വിധമാണ് താരത്തിന്റെ മേക്കോവർ. ജനുവരിയിൽ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരുന്നു,. ക്രിക്കറ്റ് താരം ഇർഫാൻ …

യുവതിയെ ഫ്‌ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫ് നിരപരാധിയെന്ന് പിതാവ്

യുവതിയെ ഫ്‌ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫ് നിരപരാധിയെന്ന് പിതാവ്.മകന്‍ ആര്‍ഭാട ജീവിതം നയിച്ചിരുന്നില്ലെന്നും അതിനുള്ള സാമ്പത്തിക ശേഷി അവനില്ലെന്നും ജോസഫ് പറയുന്നു. നിരവധി ലോണുകള്‍ ഉണ്ട്. കൊച്ചിയില്‍ പെണ്‍കുട്ടിക്ക് വേണ്ടി ഫ്‌ലാറ്റ് എടുത്തു എന്നത് സത്യമായിരിക്കും. എന്നാല്‍ ആഡംബര …

അതിഥിത്തൊഴിലാളികളുടെ താമസ സ്ഥലത്തോട് ചേർന്ന് നട്ടുവളർത്തിയ 5 കഞ്ചാവ് ചെടികൾ പിടികൂടി

അതിഥിത്തൊഴിലാളികളുടെ താമസ സ്ഥലത്തോട് ചേർന്ന് നട്ടുവളർത്തിയ 5 കഞ്ചാവ് ചെടികൾ പരപ്പനങ്ങാടി എക്സൈസ് സംഘം പിടികൂടി.ഉപേക്ഷിച്ച ലഹരി വസ്തുക്കളിൽ നിന്ന് മുളച്ചതാണെന്നാണ് നിഗമനം.ഇരിങ്ങല്ലൂർ റോഡിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന് പിന്നിൽ കഞ്ചാവ് ചെടികൾ നട്ട വിവരം ലഭിച്ചതോടെയാണ് സംഘം പരിശോധന നടത്തിയത്. പ്രിവൻ്റീവ് …

കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണെന്ന വാദത്തില്‍ ഉറച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞ

പൂനെയിലെ അഘാര്‍കര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോ എനര്‍ജി ഗ്രൂപ്പ് ശാസ്ത്രജ്ഞയായ ഡോക്ടര്‍ മൊനാലി രഹല്‍കാര്‍ കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണെന്ന വാദത്തില്‍ ഉറച്ച് നിൽക്കുകയാണ്.മൊനാലിയും ഭര്‍ത്താവ് ഡോക്ടര്‍ രാഹുല്‍ ബാഹുവിക്കറും കൊറോണ വൈറസിനെ കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. കൊവിഡ് വൈറസ് …

കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 6 വിദേശ താരങ്ങളെ ഒറ്റയടിക്ക് ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്

കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 6 വിദേശ താരങ്ങളെ ഒറ്റയടിക്ക് ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്. ജോർദൻ മറെ, ഗാരി ഹൂപ്പർ, വിസൻ്റെ ഗോമസ്, ഫക്കുണ്ടോ പെരേര, കോസ്റ്റ ന്യാമൊയ്ന്സു, ബക്കാരി കോനെ എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ ടോപ്പ് സ്കോററായിരുന്നു മറെ. …

ഇന്ത്യൻ ക്രിക്കറ്റ് ടീം കൊളംബോയിൽ മൂന്നു ഇൻട്രാ-സ്ക്വാഡ് മത്സരങ്ങൾ കളിക്കും

ഇന്ത്യൻ ക്രിക്കറ്റ് ടീം കൊളംബോയിൽ മൂന്നു ഇൻട്രാ-സ്ക്വാഡ് മത്സരങ്ങൾ കളിക്കും.കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടീം തന്നെ രണ്ടു ടീമായി തിരിഞ്ഞ് മൂന്നു മത്സരങ്ങൾ കളിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കുന്നു.ശ്രീലങ്കയിലേക്ക് പോകുന്നതിന് മുമ്പ് 14 ദിവസം ഇന്ത്യൻ ടീം ക്വാറന്റീനിൽ ഇരിക്കും. ഒരു ട്വന്റി-20യും രണ്ട് …

മതാടിസ്ഥാനത്തിൽ പൗരത്വം; മുസ്ലിം ലീഗ് സമർപ്പിച്ച ഹർജി ചൊവ്വാഴ്ച പരിഗണിക്കും

മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മുസ്‌ലിം ലീഗ് സമർപ്പിച്ച ഹർജി സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും. മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നീക്കം, തുല്യത അടക്കം മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് സമർപ്പിച്ച ഹർജിയിൽ ആരോപിചട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ …