ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു

ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു.കുഞ്ഞിന്റെ മരണവിവരം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിൽ ഫര്‍വാനിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. സംഭവത്തില്‍ ദുരൂഹത പൂര്‍ണമായും തള്ളിക്കളയാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു

കണ്ണൂരിൽ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു

കണ്ണൂരിൽ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു.ഒന്നരയും അഞ്ചും വയസ്സുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്.ബോളാണെന്ന് കരുതി ഐസ്‌ക്രീം കപ്പ് വീട്ടിൽകൊണ്ടുവന്ന് കുട്ടികൾ തുറക്കുന്നതിനിടെയാണ് അപകടം. അഞ്ച് വയസുകാരൻ മുഹമ്മദ് അമീന് നെഞ്ചിലും കാലിലും ബോംബിന്റെ ചീളുകൾ പതിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. അനിയനായ ഒന്നരവയസുകാരന്റെ പരിക്ക് …

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ രോഗബാധിതരായി മൃഗങ്ങളും

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ രോഗബാധിതരായി മൃഗങ്ങളും.ഹൈദരബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങളാണ് കൊവിഡ് പോസിറ്റീവായത്.വൈറസ് ബാധ പടര്‍ന്നത് മനുഷ്യരില്‍ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളില്‍ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് …

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു.കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച്‌ മെയ് 18 ചൊവ്വാഴ്ച രാജ്ഭവനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുന്നത്. മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കുമെന്നും സൂചനയുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അം​ഗങ്ങളായ എം.വി.ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ അം​ഗങ്ങളായ പി. രാജീവ്, കെ.എൻ …

നാലു വയസുകാരിയെ വളര്‍ത്തുനായ ആക്രമിച്ചു കൊന്നു

നാലു വയസുകാരിയെ വളര്‍ത്തുനായ ആക്രമിച്ചു കൊന്നു.നായയുടെ കടിയേറ്റ കുട്ടിയെ പരിക്കുകളോടെ ഉടന്‍ തന്നെ കുക്ക്‌സ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു മണിക്കൂറിനകം മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ശേഷം ടെക്‌സസിലെ തെക്കുകിഴക്കന്‍ ഫോര്‍ട്ട് വര്‍ത്തിലെ ഓക്ക് ഗ്രോവ് റോഡിലുള്ള വീട്ടിലാണ് …

കൊവിഡ് രോഗികളാല്‍ ഹോസ്പിറ്റലുകള്‍ നിറഞ്ഞിരുന്നു”: അനുഭവം പങ്കുവെച്ച് സംവിധായകന്‍ അരുണ്‍ ഗോപി

കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍ കേരളത്തിലും സ്ഥിതി അതീവ ഗുരുതരമാണെന്ന് അനുഭവ കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. കുറിപ്പ് വായിക്കാം സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ രാത്രി സത്യത്തില്‍ ഉറങ്ങിയിട്ടില്ല… സിനിമ കണ്ടു ഇരിക്കുകയായിരുന്നു, വെളുപ്പിന് ഒരു മണി ആയപ്പോള്‍ സുഹൃത്തും …

കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്സിൻ ‘സ്പുട്നിക് 5’ന്റെ ആദ്യ ബാച്ച്‌ ഇന്ത്യയിലെത്തി

കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്സിൻ ‘സ്പുട്നിക് 5’ന്റെ ആദ്യ ബാച്ച്‌ ഇന്ത്യയിലെത്തി.1,50000 ഡോസുകളാണ് ആദ്യ ബാച്ചിൽ എത്തിച്ചത് എന്നാണ് വിവരം. വരും ദിവസങ്ങളിൽ 2 ലക്ഷം ഡോസ് ഇന്ത്യയിലെത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ ബാലവെങ്കടേഷ് വർമ അറിയിച്ചു. പ്രത്യേക വിമാനത്തിൽ ഹൈദരാബാദിലാണ് വാക്‌സിൻ …

കൊവിഡ് ടെസ്റ്റ് നടത്താത്ത ഒരാളെപ്പോലും നാളെ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്

കൊവിഡ് ടെസ്റ്റ് നടത്താത്ത ഒരാളെപ്പോലും നാളെ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. ഇന്നും നാളെയും പുറത്തിറങ്ങുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും.എറണാകുളം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിച്ച സാഹചര്യത്തിൽ സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം നൽകിയിരുന്നു. ഇന്നും നാളെയും …

സൺറൈസേഴ്സ് ഹൈദരാബാദിനെ ഇനി മുതൽ കെയിൻ വില്ല്യംസൺ നയിക്കും

സൺറൈസേഴ്സ് ഹൈദരാബാദിനെ ഇനി മുതൽ കെയിൻ വില്ല്യംസൺ നയിക്കും.രാജസ്ഥാൻ റോയൽസിനെതിരായ അടുത്ത മത്സരം മുതൽക്ക് വില്ല്യംസൺ സൺറൈസേഴ്സിനെ നയിക്കും. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ സൺറൈസേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മത്സരത്തിൽ തങ്ങളുടെ വിദേശ താരങ്ങളിലും മാറ്റമുണ്ടാവുമെന്നും സൺറൈസേഴ്സ് കുറിച്ചു.ആറ് മത്സരങ്ങൾ അവസാനിച്ചപ്പോൾ …

ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ അരവിന്ദ് കെജരിവാള്‍

ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.‘ഡല്‍ഹിയില്‍ 976 ടണ്‍ ഓക്‌സിജനാണ് ഒരുദിവസം വേണ്ടത്. എന്നാല്‍ കേന്ദ്രം നല്‍കുന്നത് 490 ടണ്‍ മാത്രമാണ്. കഴിഞ്ഞദിവസം ലഭിച്ചത് 312 ടണ്‍ മാത്രമാണ്. ഇതെങ്ങനെ ശരിയാകും?’-കെജരിവാള്‍ ചോദിച്ചു. ഡല്‍ഹിക്ക് ഓക്‌സിജന്‍ നല്‍കണമെന്ന് തീരുമാനങ്ങള്‍ …

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആവശ്യമെങ്കിൽ സമ്പൂർണ്ണ ലോക്ഡൗൺ പരിശോധിക്കാമെന്ന്കെ കെ ശൈലജ

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആവശ്യമെങ്കിൽ സമ്പൂർണ്ണ ലോക്ഡൗൺ പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.കോവിഡിന് ശേഷമുള്ള ചികിത്സക്കും സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്സീന് വേണ്ടി ആദ്യമേ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വളരെ പരിമിതമായേ വാക്സീന്‍ കിട്ടിയുള്ളൂവെന്ന് മന്ത്രി …

ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ഡോക്‌ടര്‍ അടക്കം എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ഡോക്‌ടര്‍ അടക്കം എട്ടുപേര്‍ക്ക് ദാരുണാന്ത്യം.ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ശനിയാഴ്‌ച ഉച്ചയോടെയാണ് സംഭവം. ഗ്യാസ്‌ട്രോ എന്‍ട്രോളജി വകുപ്പ് തലവനായ ഡോ. ആര്‍.കെ ഹിമതാനി അടക്കം എട്ടുപേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. രാവിലെ മുതല്‍ തന്നെ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്രതിസന്ധി …

കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അസമില്‍ രാത്രി കര്‍ഫ്യൂ മെയ് 7 വരെ നീട്ടി

കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അസമില്‍ രാത്രി കര്‍ഫ്യൂ മെയ് 7 വരെ നീട്ടി.മെയ് രണ്ട് ഞായറാഴ്ചയാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേയ്ക്കും നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ വിജയറാലികളോ കൂട്ടം …

രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബോധവത്ക്കരണവുമായി ഗൂഗിള്‍

രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബോധവത്ക്കരണവുമായി ഗൂഗിള്‍.കോവിഡ് കാലത്ത് വാക്‌സിന്‍ സ്വീകരിക്കണമെന്ന സന്ദേശമാണ് ഗൂഗിള്‍ നല്‍കുന്നത്. GOOGLE എന്നതിലെ അക്ഷരങ്ങളെല്ലാം മാസ്‌ക് ധരിച്ചാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാക്‌സിന്‍ എടുക്കൂ, മാസ്‌ക് ധരിക്കൂ, ജീവന്‍ രക്ഷിക്കൂ എന്നാണ് ഗൂഗിള്‍ ഡൂഡില്‍ നല്‍കുന്ന സന്ദേശം. ഇന്ന് മുതല്‍ …

വിഖ്യാത സിത്താര്‍വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി കൊവിഡ് ബാധിച്ച് മരിച്ചു

വിഖ്യാത സിത്താര്‍വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി (85) കൊവിഡ് ബാധിച്ച് മരിച്ചു.ഏറെനാളായി മേധാക്ഷയത്തിന് വീട്ടില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഹൃദയാഘാമുണ്ടായതോടെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പണ്ഡിറ്റ് …

error: Content is protected !!