ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു

ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു.കുഞ്ഞിന്റെ മരണവിവരം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിൽ ഫര്‍വാനിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. സംഭവത്തില്‍ ദുരൂഹത പൂര്‍ണമായും തള്ളിക്കളയാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു

കണ്ണൂരിൽ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു

കണ്ണൂരിൽ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു.ഒന്നരയും അഞ്ചും വയസ്സുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്.ബോളാണെന്ന് കരുതി ഐസ്‌ക്രീം കപ്പ് വീട്ടിൽകൊണ്ടുവന്ന് കുട്ടികൾ തുറക്കുന്നതിനിടെയാണ് അപകടം. അഞ്ച് വയസുകാരൻ മുഹമ്മദ് അമീന് നെഞ്ചിലും കാലിലും ബോംബിന്റെ ചീളുകൾ പതിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. അനിയനായ ഒന്നരവയസുകാരന്റെ പരിക്ക് …

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ രോഗബാധിതരായി മൃഗങ്ങളും

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ രോഗബാധിതരായി മൃഗങ്ങളും.ഹൈദരബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങളാണ് കൊവിഡ് പോസിറ്റീവായത്.വൈറസ് ബാധ പടര്‍ന്നത് മനുഷ്യരില്‍ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളില്‍ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് …

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു.കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച്‌ മെയ് 18 ചൊവ്വാഴ്ച രാജ്ഭവനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുന്നത്. മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കുമെന്നും സൂചനയുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അം​ഗങ്ങളായ എം.വി.ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ അം​ഗങ്ങളായ പി. രാജീവ്, കെ.എൻ …

നാലു വയസുകാരിയെ വളര്‍ത്തുനായ ആക്രമിച്ചു കൊന്നു

നാലു വയസുകാരിയെ വളര്‍ത്തുനായ ആക്രമിച്ചു കൊന്നു.നായയുടെ കടിയേറ്റ കുട്ടിയെ പരിക്കുകളോടെ ഉടന്‍ തന്നെ കുക്ക്‌സ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു മണിക്കൂറിനകം മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ശേഷം ടെക്‌സസിലെ തെക്കുകിഴക്കന്‍ ഫോര്‍ട്ട് വര്‍ത്തിലെ ഓക്ക് ഗ്രോവ് റോഡിലുള്ള വീട്ടിലാണ് …

സംസ്ഥാനത്ത് രണ്ടാം തരം​ഗത്തിൽ ചെറുപ്പക്കാരിലടക്കം ഭൂരിഭാഗം പേരിലും കൊവിഡ് ഗുരുതരമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധർ

സംസ്ഥാനത്ത് രണ്ടാം തരം​ഗത്തിൽ ചെറുപ്പക്കാരിലടക്കം ഭൂരിഭാഗം പേരിലും കൊവിഡ് ഗുരുതരമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധർ.ആദ്യ തരംഗത്തില്‍ രോഗ നിരക്ക് ഇരട്ടിയാകാനെടുത്ത സമയം 28 ദിവസമായിരുന്നെങ്കില്‍ ഇപ്പോഴിത് 10 ആയി കുത്തനെ കുറഞ്ഞു. പ്രതിരോധ ശേഷിയെ മറികടക്കാൻ കഴിവുള്ള ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് കേരളത്തിലുള്ളതെന്നും …

കൊച്ചി ന​ഗരമധ്യത്തിൽ കപടസദാചാരവാദികൾ മൂലമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവതിയുടെ കുറിപ്പ്

കൊച്ചി ന​ഗരമധ്യത്തിൽ കപടസദാചാരവാദികൾ മൂലമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവതിയുടെ കുറിപ്പ്.സീതാലക്ഷ്മി എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സീതാലക്ഷ്മിക്ക് താൻ താമസിക്കുന്ന ഫ്ലാറ്റിലെ താമസക്കാരിൽ നിന്നാണ് ദുരനുഭവമുണ്ടായത്. ജോലി കഴിഞ്ഞ് അർധരാത്രി ഫ്ളാറ്റിലെത്തിയ സീതാലക്ഷ്മിയെ അകത്ത് പ്രവേശിക്കാൻ അനുവദിക്കാതെ …

ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കെട്ടിടത്തിലിടിച്ച് അപകടം

ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കെട്ടിടത്തിലിടിച്ച് അപകടം. കെഎസ്ടിപി–എരിപുരം റോഡ് സർക്കിളിനു സമീപം പുലർച്ചെ രണ്ടുമണിക്കായിരുന്നു അപകടം. മംഗലാപുരത്തുനിന്ന് തിരുച്ചിറപ്പള്ളിയിലേക്കു കരി കൊണ്ടുപോകുന്ന നാഷനൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു (25) സംഭവസ്ഥലത്തു തന്നെ മരിച്ചു. ലോറിയിൽ …

പെരുമ്പാവൂർ തുരുത്തിയിൽ യുവാവ് സുഹൃത്തിനെ എയർ​ഗൺ ഉപയോഗിച്ച് വെടിവച്ചു

പെരുമ്പാവൂർ തുരുത്തിയിൽ യുവാവ് സുഹൃത്തിനെ എയർ​ഗൺ ഉപയോഗിച്ച് വെടിവച്ചു.പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് വെടിവച്ചത്. തുരുത്തി പുനത്തിൽകുടി സന്ദീപ് എന്നു വിളിക്കുന്ന വിഷ്ണുവിനാണ് വെടിയേറ്റത്. സുഹൃത്ത് തുരുത്തിമാലിൽ ഹിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആരോഗ്യമന്ത്രി കൊവിഡ് നിരീക്ഷണത്തില്‍

ആരോഗ്യമന്ത്രി കെ കെ ശൈലജ കൊവിഡ് നിരീക്ഷണത്തില്‍. മന്ത്രിയുടെ മകനും മരുമകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കുറിപ്പ്, പ്രിയമുള്ളവരെ, എന്റെ മകന്‍ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോണ്‍ടാക്ട് വന്നതിനാല്‍ ഞാന്‍ ക്വാറന്റയിനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങള്‍ …

കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് തിരിച്ചടിയായി വാക്സീന്‍ ക്ഷാമം

കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് തിരിച്ചടിയായി വാക്സീന്‍ ക്ഷാമം.സ്റ്റോക്ക് കുറവാണെന്നതിനാല്‍ സംസ്ഥാനത്തെ മിക്ക മെഗാ വാക്സീനേഷന്‍ ക്യാന്പുകളും നിലച്ചു. മിക്ക ജില്ലകളിലും മെഗാ വാക്സിനേഷന്‍ ക്യാംപുകള്‍ ഇന്ന് നടത്തുന്നില്ല.സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്കുള്ള വാക്സീന്‍ തീരും വരെ കുത്തിവയ്പ് നല്‍കാനാണ് തീരുമാനം. …

ജോസെ മൗറീനോയെ പരിശീലക സ്ഥാനത്തുനിന്ന് നീക്കാനുള്ള ടോട്ടൻഹാമിന്റെ തീരുമാനത്തെ വിമർശിച്ച് വെയ്ൻ റൂണി

ജോസെ മൗറീനോയെ പരിശീലക സ്ഥാനത്തുനിന്ന് നീക്കാനുള്ള ടോട്ടൻഹാമിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് നായകൻ വെയ്ൻ റൂണി.ലീഗ് കപ്പ് ഫൈനൽ മുന്നിലിരിക്കെ മൗറീനോയെ പുറത്താക്കിയത് അബദ്ധമായി പോയെന്ന് റൂണി സൂചിപ്പിച്ചു. മൗറീനോ ആയിരുന്നു ആ ഫൈനലിന് ഇറങ്ങാൻ ഏറ്റവും അനുയോജ്യനായ പരിശീലകൻ. ഫൈനൽ …

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ സിനിമ സംഘടനകള്‍ യോഗം ചേരും

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ സിനിമ സംഘടനകള്‍ യോഗം ചേരും.സാഹചര്യം കൂടുതല്‍ മോശമായാല്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് മാറ്റും. തിയറ്ററുകള്‍ അടച്ചിടണമോ എന്ന കാര്യത്തിലും തീരുമാനമെടുക്കും. ഇന്ന് ഫിയോക്ക് യോഗം ചേരുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ …

പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വീണ്ടും രണ്ടര ലക്ഷം കടന്നു

പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വീണ്ടും രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 1761 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് രോഗം മൂലം മരണപ്പെട്ടത്. തുടര്‍ച്ചയായി ഇത് ആറം ദിനമാണ് …

ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി

ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി.പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇത് പൂർണമായും ഒഴിവാക്കി. പകരം പ്രത്യേക മൂല്യനിർണ്ണയം വഴി വിദ്യാർത്ഥികൾക്ക് മാർക്ക് നൽകും. അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം …

error: Content is protected !!