ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു

ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു.കുഞ്ഞിന്റെ മരണവിവരം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിൽ ഫര്‍വാനിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. സംഭവത്തില്‍ ദുരൂഹത പൂര്‍ണമായും തള്ളിക്കളയാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു

കണ്ണൂരിൽ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു

കണ്ണൂരിൽ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു.ഒന്നരയും അഞ്ചും വയസ്സുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്.ബോളാണെന്ന് കരുതി ഐസ്‌ക്രീം കപ്പ് വീട്ടിൽകൊണ്ടുവന്ന് കുട്ടികൾ തുറക്കുന്നതിനിടെയാണ് അപകടം. അഞ്ച് വയസുകാരൻ മുഹമ്മദ് അമീന് നെഞ്ചിലും കാലിലും ബോംബിന്റെ ചീളുകൾ പതിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. അനിയനായ ഒന്നരവയസുകാരന്റെ പരിക്ക് …

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ രോഗബാധിതരായി മൃഗങ്ങളും

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ രോഗബാധിതരായി മൃഗങ്ങളും.ഹൈദരബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങളാണ് കൊവിഡ് പോസിറ്റീവായത്.വൈറസ് ബാധ പടര്‍ന്നത് മനുഷ്യരില്‍ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളില്‍ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് …

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു.കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച്‌ മെയ് 18 ചൊവ്വാഴ്ച രാജ്ഭവനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുന്നത്. മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കുമെന്നും സൂചനയുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അം​ഗങ്ങളായ എം.വി.ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ അം​ഗങ്ങളായ പി. രാജീവ്, കെ.എൻ …

നാലു വയസുകാരിയെ വളര്‍ത്തുനായ ആക്രമിച്ചു കൊന്നു

നാലു വയസുകാരിയെ വളര്‍ത്തുനായ ആക്രമിച്ചു കൊന്നു.നായയുടെ കടിയേറ്റ കുട്ടിയെ പരിക്കുകളോടെ ഉടന്‍ തന്നെ കുക്ക്‌സ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു മണിക്കൂറിനകം മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ശേഷം ടെക്‌സസിലെ തെക്കുകിഴക്കന്‍ ഫോര്‍ട്ട് വര്‍ത്തിലെ ഓക്ക് ഗ്രോവ് റോഡിലുള്ള വീട്ടിലാണ് …

എറണാകുളം ജില്ലയിലെ അതിരൂക്ഷ കൊവിഡ് വ്യാപനത്തെ തുടർന്ന് ആലുവ മാർക്കറ്റിൽ പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചു

എറണാകുളം ജില്ലയിലെ അതിരൂക്ഷ കൊവിഡ് വ്യാപനത്തെ തുടർന്ന് ആലുവ മാർക്കറ്റിൽ പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചു.മാർക്കറ്റിലേക്ക് പൊതുജനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ വീണ്ടുമൊരു വ്യാപനത്തിന് ആലുവ മാർക്കറ്റ് കാരണമായേക്കുമെന്ന കണക്കുകൂട്ടലിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കു ലോറി ഡ്രൈവർമാരെ നിരീക്ഷണത്തിലാക്കും. സ്വകാര്യ ബസുകളിൽ നിർത്തി …

ട്രെയിനിൽ പണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയിൽ

ട്രെയിനിൽ പണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയിൽ.തിരൂർ സ്വദേശി പരീക്കുട്ടിയാണ് പിടിയിലായത്. റെയിൽവേ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ പോലീസ് പരിശോധന നടത്തിയത്. കൃത്യമായ തയ്യാറാക്കിയ പദ്ധതിയിലൂടെയാണ് പണം പിടികൂടിയത്.മുപ്പത്തിയാറര ലക്ഷം രൂപയാണ് പരീക്കുട്ടിയുടെ പക്കൽ നിന്നും …

വിവേകിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

തമിഴ് സിനിമാ താരം വിവേകിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം ചെന്നൈയിലെ സിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവേക് ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. ‘വിവേകിന്റെ തമാശകളും സൂക്ഷ്മമായ ഡയലോഗുകളും പ്രേക്ഷരെ രസിപ്പിക്കുകയും …

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസിൽ വർധനയെന്ന് ആരോഗ്യമന്ത്രി

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസിൽ വർധനയെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു.കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് …

ചൈനയ്‌ക്ക് തിരിച്ചടി നൽകാനൊരുങ്ങി അമേരിക്ക

ചൈനയ്‌ക്ക് തിരിച്ചടി നൽകാനൊരുങ്ങി അമേരിക്ക. ദക്ഷിണ ചൈന കടലിലും പസഫിക്കിലും ശക്​തി തെളിയിച്ച്‌​ ചൈന കരുത്തുകാട്ടുന്നത്​ ശക്​തമായി വരുന്ന സാഹചര്യത്തില്‍ അയല്‍രാജ്യമായ ജപ്പാനെ ‘സഹായിക്കാന്‍’ യു.എസ്​. ദക്ഷിണ ചൈന കടലിലും പസഫിക്​ മേഖലയിലും ശക്​തിയുപയോഗിച്ച്‌​ മാറ്റം വരുത്താനുളള ഏതു ശ്രമവും ചെറുക്കുമെന്ന്​ ഉച്ചകോടിക്കു …

കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന് ജാമ്യം

കലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചായ്ബാസ ട്രഷറിയില്‍ നിന്ന് 33.67 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2017 ഡിസംബര്‍ മുതല്‍ ലാലുപ്രസാദ് …

പിരിവ് നല്‍കാന്‍ വൈകിയെന്ന പേരില്‍ നിര്‍മാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് ഡിവൈഎഫ്‌ഐ കൊടിനാട്ടിയെന്ന് പരാതി

തെരഞ്ഞെടുപ്പിന് പിരിവ് നല്‍കാന്‍ വൈകിയെന്ന പേരില്‍ നിര്‍മാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് ഡിവൈഎഫ്‌ഐ കൊടിനാട്ടിയെന്ന് പരാതി.കാഞ്ഞങ്ങാട് ഇട്ടമ്മല്‍ സ്വദേശി വി എം റാസിഖിന്റെ വീടിന്റെ തറയാണ് പൊളിച്ച് ഡിവൈഎഫ്‌ഐ കൊടി നാട്ടിയതായി പരാതി ഉയര്‍ന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പിന് പാര്‍ട്ടി …

ചെങ്കോട്ട സംഘര്‍ഷം; ദീപ് സിദ്ദുവിന് ജാമ്യം

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷത്തില്‍ പ്രധാനപ്രതിയും നടനുമായ ദീപ് സിദ്ദുവിന് ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുന്ന സമയത്ത് ഹാജരാകണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മുന്‍ക്കൂട്ടി അറിയിക്കാതെ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റരുതെന്നും കോടതി നിര്‍ദേശം …

തിരുവനന്തപുരത്ത് നിന്നും തമിഴ്‌നാട്ടിലേക്കുള്ള ഇടറോഡുകൾ അടച്ചു

തിരുവനന്തപുരത്ത് നിന്നും തമിഴ്‌നാട്ടിലേക്കുള്ള ഇടറോഡുകൾ അടച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.12 ഓളം ഇടറോഡുകളാണ് ബാരിക്കേടുകൾ വെച്ച് അടച്ചത്. അതിർത്തിയിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.ഇനി തമിഴ്നാട്ടിലേയ്ക്ക് കടക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. സർട്ടിഫിക്കറ്റ് ഉള്ളവർക്ക് കളിയിക്കാവിള ദേശീയ പാത …

സനു മോഹനായുള്ള അന്വേഷണം മൂകാംബികയിലേക്ക് നീളുന്നു

പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹനായുള്ള അന്വേഷണം മൂകാംബികയിലേക്ക് നീളുന്നു. കര്‍ണാട പോലീസിന്‍റെ സഹായത്തോടെ മൂകാംബികയില്‍ അന്വേഷണ സംഘം വ്യാപക തിരച്ചില്‍ ആരംഭിച്ചു. സനു മോഹന്‍ മൂകാംബികയിലെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നു എന്നതിനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചു.ഒരു സ്വകാര്യ …

error: Content is protected !!