കൊല്ലം:കൊവിഡ് മാനദണ്ഡ ലംഘനത്തിനെതിരായി ജില്ലയിൽ താലൂക്കു തലത്തിൽ നടത്തിയ സ്ക്വാഡ് പരിശോധനയില്‍ 19 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയിലെ ചടയമംഗലം, ചിതറ, ഇളമാട്, കരീപ്ര, ഇട്ടിവ, കുളക്കട, കുമ്മിള്‍,മൈലം, നെടുവത്തൂര്‍, നിലമേല്‍, പൂയപ്പള്ളി, വെളിയം, വെളിനല്ലൂര്‍, വെട്ടിക്കവല ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകള്‍ക്ക് പിഴ ഈടാക്കുകയും, 170 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കൊല്ലത്തെ ചാത്തന്നൂര്‍, പൂതക്കുളം, കല്ലുവാതുക്കല്‍, പനയം, കൊല്ലം കോര്പ്പറേഷന്, ഇളമ്പള്ളൂര്‍, പേരയം, പെരിനാട്, പരവൂര്‍ എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകളില്‍ പിഴയീടാക്കി. 17 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. കുന്നത്തൂരിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 46 കേസുകള്‍ക്ക് താക്കീത് നല്‍കുകയും രണ്ടു കേസുകള്‍ക്ക് പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.