ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇളയദളപതി വിജയ് ചിത്രം മാസ്റ്ററിൻ്റെ ക്ലൈമാക്സ് ചോര്‍ന്നു. ചിത്രത്തിന്റെ ക്ലൈമാക്സടക്കമുള്ള പ്രധാനഭാഗങ്ങളാണ്സമൂഹമാധ്യമങ്ങളിലൂടെപ്രചരിക്കുന്നത്.വിതരണക്കാര്‍ക്കായി നടത്തിയപ്രത്യേകഷോയ്ക്കിടയിലാണ് ചിത്രംചോര്ന്നതെന്നാണ്സംശയം.വിതരണകമ്പനിയിലെ ഒരുജീവനക്കാരനെതിരെ പൊലീസില്പരാതിനല്കിയിട്ടുണ്ട്.മാസ്റ്ററിന്റെ സംവിധായകന് ലോകേഷ് കനകരാജാണ് ചിത്രം ചോര്‍ന്ന കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ചോര്ന്നരംഗങ്ങള് ആര്‍ക്കെങ്കിലും ലഭിച്ചാല്‍ അവ ഷെയര്‍ ചെയ്യരുതെന്ന് ലോകേഷ് കനകരാജ് തൻ്റെ ട്വീറ്റിലൂടെ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
“ഒന്നര വര്‍ഷം നീണ്ട കഷ്ടപ്പാടുകള്‍ക്ക് ശേഷമാണ് മാസ്റ്റര്‍ നിങ്ങളിലേക്കെത്തുന്നത്. നിങ്ങള്‍ തിയറ്ററില്‍ ചിത്രം ആസ്വാദിക്കുമെന്ന ഒരു പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്. ചിത്രത്തിന്റെ ചോര്‍ന്ന വീഡിയോ ക്ലിപ്പുകള്‍ നിങ്ങള്‍ക്ക് ലഭിച്ചാല്‍, ദയവായി അത് ഷെയര്‍ ചെയ്യരുത്. എല്ലാവര്ക്കും നന്ദി. ഒരു ദിവസം കൂടി കഴിഞ്ഞാല്‍ മാസ്റ്റര്‍ നിങ്ങളുടേതായിരിക്കും”.സംവിധായകൻ ട്വീറ്റിൽകുറിച്ചു. ചോര്‍ന്ന രംഗങ്ങള്‍ പങ്കുവെക്കരുതെന്ന ആവശ്യവുമായി തമിഴ് താരങ്ങളും സിനിമാ പ്രവര്‍ത്തരും രംഗത്തെത്തിയിട്ടുണ്ട്. സൂപ്പർസ്റ്റാർവിജയ് യും, വിജയ്സേതുപതിയും ഒന്നിക്കുന്ന മാസ്റ്ററിന്റെ തിരക്കഥയും സംവിധായകൻ ലോകേഷ് കനകരാജ് തന്നെയാണ്.നിർവ്വഹിച്ചിരിക്കുന്നത്
മാളവികമോഹനന്‍, ആന്ഡ്രിയജെർമിയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൻ്റെ രംഗങ്ങൾ ലീക്കായത് നിരോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.