മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞുള്ള മടക്കയാത്രയിൽ തൃശൂർ കൊടുങ്ങല്ലൂർ കൈപ്പമംഗലം സ്വദേശി കൈപ്പോത്ത് അപ്പു ലാലു (57) ആണ് മരിച്ചത്. റിയാദിൽ ഒരു സ്വകാര്യ കമ്പനിയിൽ 32 വർഷമായി ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. …

ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ങ്ക​ളാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി, ആം ​ആ​ദ്മി പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള കൈ​യാ​ങ്ക​ളി​യെ തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ച ഡ​ല്‍​ഹി മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ (എം​സി​ഡി) മേ​യ​ര്‍ തെ​ര‍​ഞ്ഞെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.  ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​ൻ ല​ഫ്​​റ്റ​ന​ന്‍റ്​ ഗ​വ​ർ​ണ​ർ വി.​കെ. സ​ക്​​സേ​ന അ​നു​മ​തി ന​ൽ​കി. …

ഒരു പെൺകുട്ടി എന്താണ് ആഗ്രഹിക്കുന്നത്..? “മഹേഷും മാരുതിയും” ടീസർ കാണാം

സേതുവിൻറെ സംവിധാനത്തിൽ ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന “മഹേഷും മാരുതിയും” ചിത്രത്തിലെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന് സെൻസർ ബോർഡ് ക്ളീൻ യു സെർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി പതിനേഴിന് തീയേറ്ററുകളിൽ എത്തും. മംമ്ത മോഹൻദാസാണ് നായികയായി എത്തുന്നത്. കൂടാതെ 1984 മോഡൽ …

ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് നാലു മുതൽ ആറു വരെ

ഇന്ത്യക്കകത്തും, വിദേശത്തും നിന്നുമുള്ള മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളും, യന്ത്രോപകരണങ്ങളും, ആശയങ്ങളും അവതരിപ്പിക്കുന്നതിനും, മാലിന്യ പരിപാലന സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ദൂരീകരിച്ച് പൊതു അവബോധം വളർത്തുന്നതിനും അവസരമൊരുക്കാൻ ഫെബ്രുവരി 4 മുതൽ 6 വരെ ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് …

റിയാദിൽ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി റിയാദില്‍ മരിച്ചു. തൃശൂര്‍ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ ഷൈനിയുടെയും മകള്‍ ആമിന ജുമാന ആണ് മരിച്ചത്. 21 വയസായിരുന്നു. റിയാദിൽ വ്യാഴാഴ്ച്ച ഖബറടക്കും. റിയാദ് നൂറാ കോളജിൽ ബിരുദ പഠനം …

നടനും സ്ഥാനാർഥിയുമായ വിവേകിന്റെ പ്രചാരണ വിഡിയോ വൈറൽ

സിനിമാ താരമായ വിവേക് ഗോപന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ വൈറലാകുന്നു.കൊല്ലം ചവറയിലെ ബിജെപി സ്ഥാനാർഥിയായ വിവേക് വോട്ടു ചോദിച്ചിറങ്ങിയ വിവേക് ഗോപനോട് ഇന്ധനവിലയെ പറ്റി ഒരു വീട്ടമ്മ സംസാരിക്കുന്ന വിഡിയോ ആണ് ട്രോൾ രൂപത്തിൽ പ്രചരിക്കുന്നത്. പെട്രോള്‍, ഡീസല്‍, ഗ്യാസ്, തൊഴിലുറപ്പ് എന്നീ …

പിണറായിവിജയൻറെ കഥയല്ല വൺ

മുഖ്യമന്ത്രി പിണറായി വിജയൻറെ കഥയല്ല മമ്മൂട്ടി നായകനാകുന്ന ‘വൺ’ സിനിമയെന്ന് അണിയറപ്രവർത്തകർ. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് റിലീസ് ചെയ്യപ്പെടുന്ന സിനിമകൾക്കെതിരെ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് അണിയറ പ്രവർത്തകരുടെ വിശദീകരണം. ‘പൊതുജനങ്ങളുടെ വീക്ഷണ കോണിൽ നിന്നാണ് നമ്മൾ കഥയെ …

ക്യൂട്ട് ലുക്കിൽ മഞ്ജുവാര്യർ

വൈറലായി നടി മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍ . പുതിയ ചിത്രമായ ചതുര്‍മുഖം എന്ന സിനിമയുടെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ എത്തിയതായിരുന്നു മഞ്ജു. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം എത്തിയത്. വെള്ളനിറത്തിലുള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടുമായിരുന്നു മഞ്ജുവിന്റെ വേഷം. ബാങ്‌സ് സ്റ്റൈലിലാണ് മഞ്ജുവിന്റെ …

പന്താവൂർ ഇർഷാദിന്റ കൊലപാതക കേസിൽ മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിച്ച് പോലീസ്.

ചങ്ങരംകുളം:ഏറെ കോളിളക്കം സൃഷ്ടിച്ച പന്താവൂർ ഇർഷാദിന്റ കൊലപാതക കേസിൽ അന്യേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.പ്രതികള്‍ പിടിയിലായി മൂന്ന് മാസം തികയും മുമ്പാണ് 82-)o ദിവസം പൊന്നാനി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്യേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ ഒന്നാം പ്രതി സുഭാഷ് രണ്ടാം പ്രതി …

മധ്യകേരളത്തിൽ കനത്ത മഴയും കാറ്റും,തൃശ്ശൂരും എറണാകുളത്ത് വ്യാപകനാശം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി: കടുത്ത വേനൽ തുടരുന്നതിനിടെ മധ്യകേരളത്തിൽ ശക്തമായ മഴ. എറണാകുളം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലാണ് കനത്ത മഴ പെയ്തത്. മഴയോടൊപ്പം എത്തിയ കാറ്റിലും മധ്യകേരളത്തിൽ വ്യാപകനാശം റിപ്പോർട്ട് ചെയ്തു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും വൈകിട്ടോടെ മഴയെത്തിയത് കടുത്ത ചൂടിൽ …

അച്ഛനെ മർദിച്ചത് ചോദിക്കാനെത്തിയ മകനെ ആക്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും

ചാവക്കാട്: അച്ഛനെ മർദിച്ചത് ചോദിക്കാനെത്തിയ മകനെ തലയ്ക്കടിച്ച കേസിലെ പ്രതിക്ക് രണ്ടുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.പോർക്കുളം പൂക്കോട്ടിൽ പ്രമോദി(37)നെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. 2015 മാർച്ച് എട്ടിന് വൈകീട്ട് 6.30-നാണ് കേസിനാസ്പദമായ സംഭവം. പോർക്കുളം മേപ്പാട് …

അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് ഋഷഭ് പന്ത്, ലോകേഷ് രാഹുലിന് ശതകം

പൂനെയിലെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സ്. ഇന്ന് ഇന്ത്യയുടെ തുടക്കം മോശമായിരുന്നുവെങ്കിലും വിരാട് കോഹ്‍ലിയും ലോകേഷ് രാഹുലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 121 റണ്‍സാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. …

ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ വിശുദ്ധവാര കർമ്മങ്ങൾ

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ കത്തോലിക്കാ ദൈവാലയത്തിൽ ഓശാന ഞായറാഴ്ചയായ മാർച്ച് 28 ന് രാവിലെ 10:00 നുള്ള കുരിശിന്‍റെ വഴിയോടെ തുടക്കം കുറിക്കും. ഭക്തിപൂർവ്വമായ ഓല വെഞ്ചിരിപ്പും, ആഘോഷമായ വിശുദ്ധ കുർബാനയും മറ്റ് തിരുകർമ്മങ്ങളുമുണ്ടായിരിക്കും. വിശുദ്ധ …

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം അഞ്ചരക്കോടി കടന്നു.

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം അഞ്ചരക്കോടി കടന്നു.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. വാക്‌സിന്‍ വിതരണം ആരംഭിച്ച്‌ 69 -ാം ദിവസമാണ് ഇന്ത്യ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23 ലക്ഷം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.വെള്ളിയാഴ്ച്ച രാവിലെ 7 …

ഒമാനിൽ കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുന്ന ഹോട്ടലുകൾക്കെതിരെ നിയമ നടപടി

മസ്കറ്റ് :സുൽത്താനേറ്റിൽ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കുന്ന ഹോട്ടലുകൾക്കും, ട്രാവൽ ആൻഡ് ടുറിസം ഓഫീസുകൾക്കുമേതിരെ കർശന നിയമ നടപടി. 500 മുതൽ 2000 റിയാൽ വരെയാകും ഇവർക്ക് പിഴ ഈടാക്കുക. ഇത് സംബന്ധിച്ച ഉത്തരവ് ഹിസ് എക്‌സലൻസി സലിം ബിൻ മുഹമ്മദ് അൽ …