മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

കുളത്തൂപ്പുഴ: മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പുല്ലുപാറ ചരുവിള പുത്തന്‍വീട്ടില്‍ ബാബു രാജന്‍ ആചാരി (50) യെയാണ് ഇന്നലെ രാവിലെ കുളത്തൂപ്പുഴ ടൗണിന് സമീപത്തായാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

അഞ്ചല്‍: തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ഇടമുളയ്ക്കല്‍ ഗ്രാമ പഞ്ചായത്തിലെ കൈപ്പള്ളി പടിഞ്ഞാറ്റതില്‍ വീട്ടില്‍ ഷൈലജ (44) യാണ് മരിച്ചത്.

ദുബായില്‍ പരവൂര്‍ സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

പരവൂര്‍: ദുബായില്‍ പരവൂര്‍ സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.പരവൂര്‍ കോങ്ങാല്‍ വിളയില്‍ വീട്ടില്‍ ജാനാര്‍ദനന്‍ നായരുടെ മകന്‍ അനന്ദു (25) ആണ് മരിച്ചത്. ദുബായില്‍ കടലില്‍ കുളിക്കാ നിറങ്ങവെ മുങ്ങി മരിയ്ക്കുകയായിരുന്നു.

പെരുമ്പിലാവില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടി

പെരുമ്പിലാവ്: പെരുമ്പിലാവില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടി. ആക്രമണം തടയാനെത്തിയ പിതൃസഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. പെരുമ്പിലാവ് ചന്തക്കു സമീപം താമസിക്കുന്ന മണിയില്‍കളം വീട്ടില്‍ രാജന്റെ ഭാര്യ ശ്രീ ദേവിക്കാണ് (39) തലക്കും കൈകള്‍ക്കും വെട്ടേറ്റത്. ആക്രമണത്തില്‍ രാജനും (45) പരിക്കേറ്റു.

ഷുഹൈബ് വധം; നേതൃത്വത്തിനെതിരെ അന്വേഷണമുണ്ടായോയെന്ന് കോടതി

കൊച്ചി: ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ ഉന്നത രാഷട്രീയ നേതൃത്വത്തിനെതിരെ അന്വേഷണമുണ്ടായോയെന്ന് ഹൈകോടതി.

ഹെല്‍പ് ഡസ്‌ക് അസിസ്റ്റന്റ് നിയമനം; അഭിമുഖം ജൂണ്‍ 22 ന്

ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കമ്പ്യൂട്ടര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന ‘സഹായികേന്ദ്ര’യിലേക്ക് മൂന്ന് ഹെല്‍പ് ഡസ്‌ക് അസിസ്റ്റന്റുമാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കും. പ്ലസ്ടു, ഡി.റ്റി.പി, ഡി.സി.എ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗില്‍ പരിജ്ഞാനവു മുള്ള പട്ടികവര്‍ഗ്ഗക്കാരായ യുവതീ യുവാക്കള്‍ക്ക് ജൂണ്‍ 22 ന് രാവിലെ 11 …

ക്ലാർക്ക് ഡെപ്യൂട്ടേഷൻ: അപേക്ഷ ക്ഷണിച്ചു

എറണാകുളത്ത് പ്രവർത്തിക്കുന്ന കാപ്പ ഉപദേശക ബോർഡ് ഓഫീസിൽ നിലവിൽ ഒഴിവുളള രൺണ്ട് ക്ലാർക്ക് തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ സർവീസിൽ അസിസ്റ്റന്റ്/ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിൽ ജോലി ചെയ്യുന്ന വകുപ്പിൽ നിന്നും നിരാക്ഷേപപത്രവും …

ശബരിമല മുൻ തന്ത്രി കണ്ഠര് മോഹനരും അമ്മയും തമ്മിലുള്ള കേസ്; 30 ലക്ഷം രൂപ അമ്മയ്ക്ക് നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല മുൻ തന്ത്രി കണ്ഠര് മോഹനർ 41 ലക്ഷം രൂപയും കാറും തട്ടിയെടുത്തെന്ന അമ്മയും തമ്മിലുള്ള കേസ് ഒത്തുതീർന്നു. മോഹനർ അമ്മക്ക് 30 ലക്ഷം രൂപ നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. എന്ന് രാവിലെയാണ് കേസ് പരിഗണിച്ചത്. അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ …

എം.പി.സുമേഷ് വധശ്രമക്കേസ്; ആറ് സി.പി.എം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

തലശ്ശേരി: ബി.ജെ.പി.നേതാവ് എം.പി.സുമേഷിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി.2008 മാര്‍ച്ചില്‍ ബി.ജെ.പി.തലശ്ശേരി മണ്ഡലം പ്രസിഡന്റ് എം.പി.സുമേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് കൊട്ടിയം സന്തോഷ് അടക്കം ആറ് സി.പി.എം.പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി …

ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയ കൊടിക്കുന്നിലിന് സോണിയ ഗാന്ധിയുടെ ശകാരം

ഡല്‍ഹി: ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയ മാവേലിക്കര എംപിയും കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ സീനിയര്‍ നേതാക്കളില്‍ ഒരാളുമായ കൊടിക്കുന്നില്‍ സുരേഷിന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ശകാരം. സ്വന്തം ഭാഷയില്‍ സത്യവാചകം ചൊല്ലിക്കൂടേ എന്നു ചോദിച്ചുകൊണ്ടായിരുന്നു സോണിയയുടെ ശകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം രണ്ടാമതായി …

ലോട്ടറി നികുതി ഏകീകരണം; കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാനം

തിരുവനന്തപുരം: ലോട്ടറി നികുതി ഏകീകരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സർക്കാർ.ലോട്ടറി നികുതി 28% ൽ നിന്നും 18% മാ യി ഏകീകരിക്കാർ ജി എസ് ടി കൗൺ വഴിയുള്ള കേന്ദ്ര നീക്കത്തെ സംസ്ഥാന സർക്കാർ ഒറ്റകെട്ടായി നേരിടണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. ലോട്ടറി നികുതി ജി …

യുവതി വെട്ടേറ്റ് മരിച്ചു; അയൽവാസിയായ അമ്പതുകാരൻ പോലീസ് കസ്റ്റഡിയിൽ

മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയില്‍ യുവതിയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടിലെ തവിഞ്ഞാലിൽ പ്രശാന്തിഗിരി സ്വദേശി സിനി (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയൽവാസി നെടുമല ദേവസ്യയെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു. തൊഴിലുറപ്പ് ജോലിക്കിടെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയി യുവതി …

വിജയ് സേതുപതി ചിത്രം സിന്ധുബാതിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

എസ്.യു അരുണ്‍ വിജയ് സേതുപതിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സിന്ധുബാദ്. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. അഞ്ജലിയാണ് ചിത്രത്തിലെ നായിക. ചിത്രം ജൂൺ 21-ന് റിലീസ് ചെയ്യും.വിജയ് സേതുപതിയുടെ മകനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം ജൂൺ 21-ന് പ്രദർശനത്തിന് എത്തും. …

മലയാള ചിത്രം ‘മാർക്കോണി മത്തായി’യുടെ ടീസർ പുറത്തിറങ്ങി

വിജയ് സേതുപതി ആദ്യമായി വേഷമിടുന്ന മലായാള ചിത്രം ‘മാർക്കോണി മത്തായി’യുടെ ടീസർ പുറത്തിറങ്ങി. ജയറാം നായകനാകുന്ന ചിത്രത്തിൽ വിജയ് സേതുപതി ഒരു സിനിമാ താരമായിട്ടാണ് എത്തുന്നതെന്ന സൂചനകളും ടീസർ നൽകുന്നുണ്ട്. സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രേമചന്ദ്രന്‍ എംജിയാണ്. ആത്മികയാണ് …

ഡൽഹിയിൽ വിവാഹ അഭ്യർത്ഥന നിരസിച്ച കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകിയുടെ പ്രതികാരം

ഡൽഹി:വിവാഹ അഭ്യർത്ഥന നിരസിച്ച കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകിയുടെ പ്രതികാരം. ഡൽഹിയിലെ വികാസ്പുരിയിൽ ജൂൺ 11നാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കവേ കാമുകനെ ശരിയായി സ്പർശിക്കാൻ കഴിയുന്നില്ലെന്ന് കാണിച്ച് ഹെല്‍മറ്റ് അഴിപ്പിച്ച ശേഷമായിരുന്നു മുഖത്തേക്ക് കാമുകി ആസിഡ് ഒഴിച്ചതെന്ന് പോലീസ് പറഞ്ഞു. മൂന്നു …