സംസ്ഥാനത്തെ മു​ഴു​വ​ൻ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളും തു​റ​ന്നു​ പ്ര​വ​ർ​ത്തി​ക്കും

പെ​രു​ന്പാ​വൂ​ർ: സംസ്ഥാനത്തിലെ എല്ലാ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നിർദേശം കൈകൊണ്ട് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കേ​ര​ളാ പാ​രാ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ അറിയിച്ചിരിക്കുകയാണ്.

വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ ഇനി മുതൽ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ നൊ​വേ​ന​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും കാണാം

കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ ഇ​ന്നു മു​ത​ൽ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ നൊ​വേ​ന​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും ത​ൽ​സ​മ​യം കാണാൻ പറ്റുമെന്ന് ബ​സി​ലി​ക്ക റെ​ക്ട​ർ ജനങ്ങളോട് അറിയിച്ചിരിക്കുകയാണ്. www.facebook.com/Vallarpadam-Basilica-107401443969364/, യൂ​ട്യൂ​ബ് ചാ​ന​ൽ ലി​ങ്ക് www.youtube .com/channel

പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കൊറോണ വൈറസിന്റെ സാഹചര്യത്തിൽ പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. ചി​ല​യി​ട​ങ്ങ​ളി​ല്‍ പ​ത്ര​വി​ത​ര​ണം തടസപ്പെട്ടതായി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നും അത് പാടില്ലെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. പ​ത്രം അ​വ​ശ്യ​സ​ര്‍​വീ​സാ​ണ് . ചി​ല റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ പ​ത്ര​വി​ത​ര​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തിയിട്ടുണ്ട് . ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് …

കൊറോണ; സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം :കൊറോണ വൈറസ് സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ കൊ​റോ​ണ ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാധിക്കുമെന്നാണ് അ​ദ്ദേ​ഹം പറയുന്നത്. മാ​സ്കു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും നി​ര്‍​മി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തിട്ടുണ്ടെന്നും. ഇ​തി​നാ​യി ക​ഞ്ചി​ക്കോ​ട് …

കുടിവെള്ള ക്ഷാമത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം : ചെമ്പ് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള ക്ഷാമത്തിനെതിരെ സമരം നടത്തിയ നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കൊറോണ വൈറസ് നിയന്ത്രണം ലംഘിച്ച്‌ വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് കൂട്ടത്തോടെ നടന്നുപോയവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒന്നാം വാര്‍ഡില്‍ കുടിവെള്ളമില്ലെന്ന് ദിവസങ്ങളായി പരാതിപ്പെട്ടിട്ടും ജല അതോറിറ്റി നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ …

കോവിഡ് ജാഗ്രത; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ കർശന നിയന്ത്രണം

  സംസ്ഥാനത്ത് കൊവിഡ് 19 ജാഗ്രത ഊർജിതമാക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ ബിപിസിഎല്‍ പ്ലാന്റില്‍ കർശന നിയന്ത്രണം . നിലവിൽ തൊഴിലാളികൾ ജാഗ്രതാ നിര്‍ദേശം ലംഘിക്കുന്നുവെന്ന പരാതിയിലാണ് ജില്ലാഭരണകൂടത്തിന്റെ നടപടി. നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് പ്ലാന്റിലെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. അതേസമയം …

ജാഗ്രതാ നിർദേശം നിലനിൽക്കെ കുർബാന; വൈദികൻ അറസ്റ്റിൽ

  കോവിഡ് വ്യാപനത്തിനെ പ്രതിരോധിക്കുന്ന ഭാഗമായി തൃശൂർ ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ച പള്ളിക്കെതിരെ കേസ്. തുടർന്ന് വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി നിത്യസഹായമാതാ പള്ളി വികാരി ഫാ.പോളി പടയാട്ടിയാണ് അറസ്റ്റിലായത്. ജാഗ്രതാ നിർദേശം നിലനിൽക്കെ പള്ളിയിൽ നൂറോളം പേരെ ഉൾപ്പെടുത്തി …

കോവിഡ് ജാഗ്രത; കേരളാ ഹൈക്കോടതി ഏപ്രില്‍ എട്ടുവരെ അടച്ചിടാൻ ഉത്തരവ്

  കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരളാ ഹൈക്കോടതി ഏപ്രില്‍ എട്ടുവരെ അടച്ചിടാൻ ഉത്തരവ്. അതേസമയം നിലവിൽ അടിയന്തര ഹര്‍ജികള്‍ അടക്കമുള്ള കേസുകളും മറ്റും മാത്രമാകും ഇനി പരിഗണിക്കുക. ചൊവ്വ,വെള്ളി ദിവസങ്ങളിലായിരിക്കും അവ. രോഗവ്യാപനത്തിനെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോടതികളില്‍ …

കോവിഡ് ഭീതി; സർക്കാർ നിര്‍ദേശങ്ങള്‍ തള്ളിക്കയുന്നവർക്കെതിരെ പ്രധാനമന്ത്രി

  ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ രോഗബാധ വ്യാപിക്കുന്നതിനെ പ്രതിരോധിക്കുന്നതിനായി സർക്കാർ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ തള്ളിക്കയുന്നവർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘അടച്ചുപൂട്ടൽ’ നിർദേശത്തെ ചിലർ ഗൗരവമായി എടുക്കുന്നില്ലെന്നും ദയവായി സ്വയം സംരക്ഷിക്കണമെന്നുമാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. ”പല ആളുകളും ഇപ്പോഴും …

കോവിഡ് 19; വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

  കണ്ണൂര്‍: കോവിഡ് 19 മായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിലൂടെ വ്യാജ സന്ദേശം പ്രചരിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി അലിനാസിലെ ഷാന ഷെരീഫ് ആണ് അറസ്റ്റിലായത്. കൊറോണ വൈറസ് ബാധ ചെറുക്കാന്‍ ആകാശത്ത് ഹെലികോപ്റ്ററില്‍ കൂടി മീഥൈല്‍ വാക്‌സിന്‍ എന്ന വിഷപദാര്‍ഥം …

കോവിഡ് 19; കോഴിക്കോട് ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

  കോവിഡ് 19 സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ ജില്ലയിലെങ്ങും കര്‍ശന നിയന്ത്രണമാണ് തുടരുന്നത്. ജില്ലാഭരണകൂടത്തിന്റെയാണ് ഉത്തരവ്. അതേസമയം നിര്‍ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയിൽ ആൾക്കൂട്ടമുണ്ടാകുന്ന പൊതുപരിപാടികൾ നിർത്തിവെക്കാൻ നിർദേശമുണ്ട്. അതേസമയം ഈ …

കോവിഡ് ജാഗ്രത; കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ

  കോവിഡ് വീണ്ടും സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെമാത്രം ജില്ലയിൽ 5 പേര്‍ക്ക് ആണ് രോഗബാധ സ്ഥിരീകരിച്ചത്. അതീവ ജാഗ്രത കണക്കിലെടുത്ത് ജില്ലയിലെ പൊതുഗതാഗത സംവിധാനങ്ങളും വ്യാപാരസ്ഥാപനങ്ങളും ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. ജില്ലയിലെ എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും പൂർണ്ണമായും …

കോവിഡ് ഭീതി; ജര്‍മ്മന്‍ ചാന്‍സലര്‍ നിരീക്ഷണത്തിൽ

  കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ജര്‍മ്മന്‍ ചാന്‍സലര്‍ നിരീക്ഷണത്തിൽ. ജർമ്മൻ ചാൻസിലർ ആയ ആംഗല മര്‍ക്കല്‍നെയാണ് വസതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിർദേശിച്ചത്. അടുത്തിടെ ആംഗല മെര്‍ക്കലിനെ പരിശോധിച്ച ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ ദിവസം ന്യുമോണിയക്കെതിരെ ആംഗല മെര്‍ക്കലിൻ വാക്‌സിന്‍ …

രാജ്യത്ത് വീണ്ടും കോവിഡ് മരണം; മരണ സംഖ്യ എട്ടായി

  രാജ്യത്ത് വീണ്ടും കോവിഡ് ബാധയേറ്റുള്ള മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചുള്ള മരണ സംഖ്യ എട്ടായി ഉയർന്നിരിക്കുകയാണ്. അതേസമയം 422 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗവ്യാപനം വർധിക്കുന്നത് മഹാരാഷ്ട്രയിലാണ്. …

സംസ്ഥാനത്ത് കോവിഡ് രൂക്ഷം; ജില്ലകളിൽ നിരവധി പേർ നിരീക്ഷണത്തിൽ

  സംസ്ഥാനത്ത് രൂക്ഷമാകുന്ന കൊവിഡ് 19 പശ്ചാത്തലത്തിൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലകളിൽ നിരവധി പേർ നിരീക്ഷണത്തിൽ. തൃശൂര്‍ ജില്ലയില്‍ മാത്രം 8792 പേരാണ് ആശുപത്രിയിലും വീടുകളിലുമായി ഐസൊലേഷനിൽ തുടരുന്നത്. അതേസമയം അഞ്ച്‌പേരെ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. പരിശോധനക്ക് ശേഷം …