ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്കോഡ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനിരിക്കുന്ന പുതിയ എസ്യുവി മോഡലിന്റെ ടീസര്‍ പുറത്തുവിട്ടു. ‘വിഷന്‍ ഇന്‍’ എന്ന് പേരിട്ടിരിക്കുന്ന പുതിയ എസ്യുവി കണ്‍സെപ്റ്റ് ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കാനാണ് കമ്പനിയൊരുങ്ങുന്നത്.
ഇന്ത്യന്‍ വിപണിക്ക് വേണ്ടി പ്രത്യേകമായി വികസിപ്പിക്കുന്നതാണ് വിഷന്‍ ഇന്‍. 4.26 മീറ്റര്‍ നീളമുള്ളതായിരിക്കും സ്കോഡയുടെ ഈ കണ്‍സെപ്റ്റ് എസ്യുവി. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ അഥവാ 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലായിരിക്കും വാഹനം വിപണിയില്‍ എത്തുക.
ഗാംഭീര്യത്തോടെയുള്ള ഗ്രില്‍ സെറ്റിങ്, വിസ്തൃതമായ ബോണറ്റ്, സ്പ്ലിറ്റ് ഹെഡ്ലാംപ് യൂണിറ്റ് എന്നിവ കാണാം. മുകള്‍ഭാഗത്തെ ഹെഡ്ലാംപ് ഗ്രില്ലിലേക്ക് നീണ്ടിരിക്കുന്നു. ഹെഡ്ലാംപുകള്ക്ക് ചുവടെ കറുത്ത ക്ലാഡിംഗ് സഹിതം എയര്‍ ഇന്‍ടേക്കുകള്‍ നല്കി. അലുമിനിയം ബാഷ് പ്ലേറ്റും കാണാം. ബംപറിന് താഴ്ഭാഗത്ത് കറുത്ത ക്ലാഡിംഗ് നല്കി. ക്രോം ആവരണത്തോടെയുള്ള ബട്ടര്‍ഫ്ളൈ ഗ്രില്‍, സ്പ്ലിറ്റ് പ്രോജക്ട് ഹെഡ്ലാമ്പ്, സ്കിഡ് പ്ളേറ്റുകളോടു കൂടിയ മുന്‍പിന്‍ ബമ്പറുകള്‍, പ്ലാസ്റ്റിക് ക്ലാഡിങ്ങുകള്‍ എന്നിവയൊക്കെയാണ് പ്രധാന സവിശേഷതകള്‍.
വശങ്ങളില് ഷാര്‍പ് ആയ ബോഡി പാനലുകളും ക്യാരക്ടറ്റര്‍ ലൈനുകളും ചേർത്തിട്ടുണ്. എല്‍ഇഡി ടെയില്‍ ലാമ്പുകളും, റൂഫ് മൗണ്ടഡ് സ്പോയിലറുമൊക്കെ പിന്‍ഭാഗത്തെ മനോഹരമാക്കുന്നു. ടെയ്ല്ലാംപിന്റെ ആകൃതിയും ഭംഗിയുമെല്ലാം കോഡിയാക്ക്, കരോക്ക് എന്നീ മറ്റ് സ്കോഡ എസ് യുവികളില്‍ കണ്ടതിന് സമാനമാണ്. മുന്നിലെ അതേ അലുമിനിയം ബാഷ് പ്ലേറ്റ് പിറകിലും നല്കി. ടെയ്ല്ഗേറ്റിന് മുകളിലൂടെ ചുവന്ന വെളിച്ചം നീണ്ടുപോയിരിക്കുന്നു. പിറകിലെ ബംപറിന് തൊട്ടുമുകളിലൂടെയും ലൈറ്റ് സ്ട്രിപ്പ് നല്‍കിയിട്ടുണ്ട്. വലിയ ചക്രങ്ങള്‍, കോണ്ട്രാസ്റ്റ് ഫിനിഷോടെ റൂഫ് റെയിലുകള്‍ എന്നിവയും കണ്‍സെപ്റ്റില്‍ കാണാം.
ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വിര്‍ച്വല്‍ കോക്ക്പിറ്റ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, പനോരാമിക് സണ്‍റൂഫ്, പുറകില്‍ എസി വെന്റുകള്‍, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍, ഡ്രൈവ് മോഡുകള്‍, ആമ്പിയന്റ് ലൈറ്റിങ് എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകൾ.