ജര്‍മ്മന്‍ ആഡംബര വാഹന ഭീമന്മാരായ ഔഡിയുടെ പുത്തൻ കൺസെപ്റ്റ് മോഡലായ എഐ:മീ അവതരിപ്പിച്ചു. 2020 ലാസ് വേഗാസ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിലാണ് കണ്‍സെപ്റ്റിനെ കമ്പനി പ്രദര്‍ശിപ്പിച്ചത്.
ലെവല്‍ 4 ഓട്ടോണമസ് കാറാണ് എഐ:മീ. സീറ്റ്, സ്റ്റോറേജ് എന്നിവ വിവിധ തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുംവിധം വിശാലമാണ് ഔഡി എഐ:മീയുടെ കാബിന്. 4.30 മീറ്റര്‍ നീളവും 1.90 മീറ്റര്‍ വീതിയും 1.52 മീറ്റര്‍ ഉയരവുമാണ് വലുപ്പം സംബന്ധിച്ച അളവുകള്‍. 2.77 മീറ്ററാണ് ഔഡി എഐ:മീയുടെ വീല്‍ബേസ്.
എംഇബി പ്ലാറ്റ്ഫോമാണ് ഔഡി എഐ:മീയും അടിസ്ഥാനമാക്കുന്നത്. 65 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി ഇതിൽ ഉപയോഗിക്കുന്നു. പിന്നിലെ ആക്സിലില്‍ നല്‍കിയിരിക്കുന്ന സിങ്ക്രണസ് ഇലക്ട്രിക് മോട്ടോര്‍ 170 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും.
ഔഡി ഇന്റലിജന്‍സ് നല്കിയ പൂര്‍ണ കണക്റ്റഡ് കാറാണ് എഐ:മീ. ആശയവിനിമയ ഉപാധികള്‍, വിനോദപരിപാടികള്‍, ആവശ്യത്തിന് വിശ്രമം എന്നിവയെല്ലാം കാബിനില്‍ ലഭിക്കുന്നതരത്തിലുള്ള സാങ്കേതികതയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്.