0 Comments

 

ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ വരുമാനക്കണക്ക് സമര്‍പ്പിച്ച് ബിജെപി. 2018-19 സാമ്പത്തിക വര്‍ഷത്തെ കണക്കാണ് ബിജെപി നല്‍കിയത്. അതേസമയം മറ്റ് പാര്‍ട്ടികള്‍ നേരത്തെ കണക്ക് നല്‍കിയിരുന്നു. പുതിയാകണക്കനുസരിച്ച് 2,410 കോടി രൂപയാണ് ബിജെപിയുടെ വരുമാനം.

2017-18 സാമ്പത്തിക വര്‍ഷം ബിജെപി നല്‍കിയ കണക്ക് പ്രകാരം 1027 കോടിയായിരുന്നു വരുമാനം. ഒരുവര്‍ഷം കൊണ്ട് 1383 കോടിയുടെ(134 ശതമാനം) വര്‍ധനവുണ്ടായി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 1450 കോടി രൂപ ഇലക്ടറല്‍ ബോണ്ട് വഴി മാത്രം ബിജെപിക്ക് ലഭിച്ചു.

എന്നാൽ കോണ്‍ഗ്രസ്, സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ തന്നെ കമ്മീഷന് കൈമാറിയിരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 918 കോടി മാത്രമാണ് കോണ്‍ഗ്രസിന്‍റെ വരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!