0 Comments

 

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ സ്വര്‍ണ വിലയിൽ നേരിയ കുറവ്. സ്വര്‍ണം വില പവന് രണ്ടു ദിവസം കൊണ്ട് 880 രൂപ കുറവുണ്ടായി. പവന് 29,520 രൂപയും ഗ്രാമിന് 3690 രൂപയുമാണ് ഇന്നത്തെ സ്വര്‍ണത്തിന് വില.

ഇറാനും അമേരിക്കയും തമ്മിലുണ്ടായ യുദ്ധ സമാനമായ സംഘര്‍ഷത്തെതുടര്‍ന്ന് ജനുവരി എട്ടുമുതലാണ് സ്വര്‍ണത്തിന് വിലയിൽ വർദ്ധനവ് ആരംഭിച്ചത്. വില എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 30,400 രൂപയിലെത്തിയിരുന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെതുടര്‍ന്നാണ് പിന്നീടുള്ള ദിവസങ്ങളില്‍ വില കുതിച്ചത്. അതേസമയം രാജ്യാന്തര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1ഗ്രാം) തനിത്തങ്കത്തിന്റെവില 1,547 ഡോളറായി കുറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!