0 Comments

തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടയ്ക്കോട് ( കോരാണി, ആറ്റിങ്ങല്‍), വര്‍ക്കല ഐ.ടി.ഐകളിലേയ്ക്ക് അപ്രിന്റിസ് ക്ലാര്‍ക്ക്-കം-ടൈപ്പിസ്റ്റുമാരെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കോപ്പ (ഇഛജഅ)/ഡി.സി.എ, മലയാളം കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ യോഗ്യതകളുള്ള 18-നും 40-നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ സ്‌റ്റൈപെന്റ് ലഭിക്കും.

താത്പര്യമുള്ളവര്‍ ബയോഡാറ്റ, വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെയും, മാര്‍ക്ക് ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം മാര്‍ച്ച് 17 വൈകുന്നേരം അഞ്ച് മണിയ്ക്കുമുന്‍പ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, അയ്യന്‍കാളി ഭവന്‍, കനക നഗര്‍, വെള്ളയമ്പലം, കവടിയാര്‍ പി. ഒ. എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 0471-2314238.

Leave a Reply

Your email address will not be published. Required fields are marked *