കൊലക്കേസ് പ്രതിയടക്കം മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ

കൊച്ചി നെട്ടൂരിൽ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം മൂന്ന് പേർ പിടിയിൽ.നെട്ടൂർ കളപ്പുരയ്ക്കൽ വീട്ടിൽ അനന്തു ശിവൻ (22), കളപ്പുരയ്ക്കൽ നന്ദു (22), പാറയിൽ വീട്ടിൽ ഷഫീഖ് (27) എന്നിവരാണ് പിടിയിലായത്. നെട്ടൂർ അർജുൻ വധക്കേസിലെ മൂന്നാം പ്രതി ആണ് അനന്തു ശിവൻ.

കേന്ദ്ര സര്‍ക്കാരിനെതിരായ കേസില്‍ വോഡാഫോണിന് അനുകൂല വിധി

കേന്ദ്ര സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ 20,000 കോടി രൂപയുടെ നികുതി തര്‍ക്ക കേസില്‍ വോഡാഫോണിന് അനുകൂല വിധി. ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലാണ് വോഡാഫോണിന് അനുകൂലമായി വിധിച്ചത്. ഇന്ത്യയും നെതർലാൻഡും തമ്മിലെ നിക്ഷേപ കരാറിന് വിരുദ്ധമാണ് ഇന്ത്യയുടെ നികുതി ചുമത്തലെന്ന് കോടതി …

അനിൽ അക്കര എം.എൽ.എക്ക് പോലീസ് സുരക്ഷ വേണമെന്ന് ടി.എൻ പ്രതാപൻ

അനിൽ അക്കര എം.എൽ.എക്ക് പോലീസ് സുരക്ഷ വേണമെന്ന് ടി.എൻ. പ്രതാപൻ എം.പി. ലൈഫ് പദ്ധതിയിലെ അഴിമതി പുറത്ത് കൊണ്ടു വന്നതിനാല്‍ ഫോണിലൂടെയും നേരിട്ടും ഭീഷണിയുണ്ട്, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവർക്കാണ് സുരക്ഷ ആവശ്യപ്പെട്ട് പ്രതാപന്‍ കത്ത് നല്‍കിയത്. സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ ഫോണിലൂടെ …

കര്‍ഷക സമരം ശക്തമാകുന്നു; പഞ്ചാബിലേക്കുള്ള 28 ട്രെയിനുകള്‍ റദ്ദാക്കി

ഷിക ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം തുടരുന്നതിനിടെ ട്രെയിനുകള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. ട്രെയിന്‍ തടയല്‍ സമരങ്ങള്‍ നടക്കുന്നതിനിടെ 28 പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. അതേസമയം, ട്രെയിനുകള്‍ റദ്ദാക്കിയ പുതിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. ട്രെയിന്‍ തടയല്‍ സമരം 29വരെ തുടരുമെന്നാണ് സമരക്കാര്‍ പറയുന്നത്. കാര്‍ഷിക …

ഒന്നര മണിക്കൂറിനുള്ളിൽ പരിശോധന ഫലം; തദ്ദേശമായി വികസിപ്പിച്ച ആർടിപിസിആർ കിറ്റിന് ഐസിഎംആർ അംഗീകാരം

ആർടിപിസിആർ പരിശോധനക്ക് തദ്ദേശമായി വികസിപ്പിച്ച കിറ്റിന് ഐ സിഎംആർ അംഗീകാരം. ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്‍റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന  സ്റ്റാർട്ട് ആപ് ആണ് കിറ്റ് വികസിപ്പിച്ചത്. ഒന്നര മണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധന ഫലം ലഭിക്കുന്നതാണ് കിറ്റ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രാജ്യത്തെ കൊവിഡ് രോഗികളുടെ …

അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളം കൈമാറുന്നതിനെതിരായ ഹർജി: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിന്മാറി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിന്മാറി. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയത് സംസ്ഥാന സര്‍ക്കാരിന്‍റെ ടെണ്ടര്‍ തുക കുറഞ്ഞുപോയതുകൊണ്ടാണെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വിശദീകരിച്ചു. വിമാനത്താവളങ്ങൾ അദാനിക്ക് നൽകിയതിന് …

ഫ്യുച്ചർ ഗ്രൂപ്പിനെ സ്വന്തമാക്കി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്.

ന്യൂഡൽഹി: ഫ്യൂച്ചർ ഗ്രൂപ്പിനെ കൂടി സ്വന്തമാക്കി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്.റീറ്റെയ്ൽ ബിസിനസ്‌ വ്യാപിപ്പിക്കാനായി ബിഗ് ബസാർ അടക്കം രാജ്യത്തെ ചെറുകിട വ്യാപര രംഗത്തെ ഭീമന്മാരായ ഫ്യൂച്ചർ ഗ്രൂപ്പിന്റേ ബിസിനസ് റിലയൻസ് വാങ്ങി.   24, 713 കോടി രൂപയ്ക്കാണ് ഫ്യുച്ചർ ഗ്രൂപ്പിനെ …

ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട് കൊക്കക്കോള.

ന്യൂയോർക്ക്: കോവിഡ്ക്കാല പ്രതിസന്ധിയെ തുടർന്ന് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട കൊക്കക്കോള. ശീതളപാനീയ വിപണിയിലെ വലിയകമ്പനിയായ കൊക്കക്കോള യൂണിറ്റുകളുടെ എണ്ണം കുറയ്കാനായി തീരുമാനിച്ചു. ബയ്ഔട്ട് ഓഫർ അമേരിക്ക, കാനഡ, പോർട്ടോ റിക്കോ എന്നിവിടങ്ങളിലെ നാലായിരം പേർക്ക് നൽകും. തുടർന്ന് മറ്റ് രാജ്യങ്ങളിലും ഈ നടപടി …

കശുവണ്ടി തൊഴിലാളികള്‍ക്കും ഫാക്ടറി ജീവനക്കാര്‍ക്കും 20 ശതമാനം ബോണസ്; 9500 രൂപ ബോണസ് അഡ്വാന്‍സ്

കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍/ഫാക്ടറികളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് 2020 വര്‍ഷത്തെ ബോണസ് അഡ്വാന്‍സായി 9500 രൂപ നല്‍കും. ഇത് ഈ മാസം 27-ാം തീയതിക്കുള്ളില്‍ വിതരണം ചെയ്യും. 20 ശതമാനമാണ് ബോണസ്. ഫിഷറീസ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ നടന്ന വ്യവസായ …

തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി;നഗരസഭയുടെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നിരത്തിലിറങ്ങി

നഗരത്തിൽ കൂടുതൽ പരിസ്ഥിതി സഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ 15 ഇ ഓട്ടോകളുടെടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും മന്ത്രി ഇപി.ജയരാജൻ നിർവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ താക്കോൽ ദാനം നടത്തി. മേയർ കെ.ശ്രീകുമാർ അധ്യക്ഷനായി.വനിതകൾ …

ആക്‌സിസ് ബാങ്കിന്റെ ജിഗ്-എ ഓപ്പർച്യൂണിറ്റീസ്

  കൊച്ചി: രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായ ആക്‌സിസ് ബാങ്ക് പരമ്പരാഗത മാർഗങ്ങളിൽനിന്ന്‌ വിഭിന്നമായ പുതിയൊരു തൊഴിൽ പ്രവർത്തന മാതൃക അവതരിപ്പിച്ചു. ‘ജിഗ്-എ ഓപ്പർച്യൂണിറ്റീസ്’ എന്ന പേരിലുള്ള ഈ പ്ലാറ്റ്‌ഫോം, ആക്‌സിസ് ബാങ്കിന്റെ വൈവിധ്യമാർന്ന നൈപുണ്യ ആവശ്യകതകളെ നിറവേറ്റുന്ന സംയോജിത വർക്ക് മോഡലും …

കോട്ടപ്പടി മാര്‍ക്കറ്റ് നിര്‍മാണം;വ്യാപാരികളുമായി നഗരസഭ കരാറില്‍ ഒപ്പ് വെച്ച് തുടങ്ങി.

കോട്ടപ്പടി മാര്‍ക്കറ്റ് നിര്‍മാണത്തിന്റെ മുന്നോടിയായി വ്യാപാരികളുമായി നഗരസഭ കരാറില്‍ ഒപ്പ് വെച്ച് തുടങ്ങി. കൗണ്‍സില്‍ ഹാളില്‍ വ്യാപാരികളുമായി ചേര്‍ന്ന പ്രത്യേക യോഗത്തിന് ശേഷമാണ് നഗരസഭ കരാറുമായി മുന്നോട്ട് വന്നത്. കഴിഞ്ഞ കൗണ്‍സില്‍ തീരുമാനപ്രകാരമാണ് നിലവിലുള്ള കച്ചവടക്കാരുമായി നഗരസഭ കരാറിലേര്‍പ്പെടുന്നത്. മാര്‍ക്കറ്റിലെ ഭൂരിപക്ഷം കച്ചവടക്കാരും …

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണം;തൊഴിൽ പരീശീലന സ്ഥാപന സംഘടന

കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ഓതറൈസ്ഡ് കോച്ചിംഗ് ആൻ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ് വെൽഫെയർ അസോസിയേഷൻ. സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയില്ലെങ്കിൽ സമരത്തിലേക്ക നീങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു.കേരളത്തിൽ മുഴുവനുമുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കഴിഞ്ഞ മാർച്ച് മാസം …

സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ ;പവന് 39200 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകൾ ഭേദിച്ച് സ്വർണ വില കുതിക്കുന്നു. സ്വർണ വില ഇന്ന് ​ഗ്രാമിന് 75 രൂപയാണ് കൂടിയത്. പവന് 600 രൂപയും വർധിച്ചു. ​ഒരു ഗ്രാമിന് 4900 രൂപയും പവന് 39200 രൂപയുമാണ് സ്വർണത്തിന്‍റെ വിൽപ്പന നിരക്ക്.കഴിഞ്ഞ ദിവസം ​ഗ്രാമിന് 4,825 …

കേരളത്തിലെ പ്രവാസികളുടെ ബാങ്ക് നിക്ഷേപം രണ്ടുലക്ഷം കോടി രൂപ

കൊച്ചി: കേരളത്തിലെ ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തിൽ (എൻ.ആർ.ഐ. നിക്ഷേപം) റെക്കോഡ് വർധന. 2019 ഡിസംബർ 31-ലെ കണക്ക് അനുസരിച്ച് 1.99 ലക്ഷം കോടി രൂപയുടെ എൻ.ആർ.ഐ. നിക്ഷേപമാണ് കേരളത്തിലെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ളത്.കൃത്യമായി പറഞ്ഞാൽ 1,99,711.27 കോടി രൂപ. ആദ്യമായാണ് സംസ്ഥാനത്തെ ബാങ്ക് ശാഖകളിലുള്ള …

error: Content is protected !!