മലങ്കര ഓർത്തോഡോക്സ് സഭാ മാനേജിങ് കമ്മിറ്റിയിലേക്ക് വിജയിച്ചുവന്ന വൈദീകരിൽ ചുങ്കക്കാരൻ സക്കായിയെ വെല്ലുന്ന വൈദീകനും . ഒന്നുവച്ചാൽ പത്ത് , പത്ത് വച്ചാൽ നൂറ് എന്ന് കേട്ടപ്പോൾ ഉള്ളതെല്ലാം കൊണ്ടു കൊടുത്ത് പണി വാങ്ങിയ വൈദീകൻ ഇനി മാനേജിങ് കമ്മിറ്റിയിലെത്തിയിട്ട് വേണം പോയത് തിരികെ പിടിക്കാൻ .
കൊട്ടാരക്കര ഭദ്രാസനത്തിലെ ഈ വൈദീകൻ ഊറ്റി ഉറുമ്പി സ്വരുക്കൂട്ടി വച്ചിരുന്നത് മുഴുവൻ കൂടുതൽ പലിശ കിട്ടാൻ പോപ്പുലർ ഫൈനാൻസിലും പുനലൂരിലെ ഒരു പൊളിഞ്ഞ സ്വര്ണക്കടയിലും നിക്ഷേപിച്ചു . പാപികളുടെ പണമായതിനാൽ അത് മുഴുവൻ ഒരണാ പൈസ ഇല്ലാതെ എല്ലാം ആൺപിള്ളേർ കൊണ്ടുപോയി . സ്വന്തം ജേഷ്ഠനെ പള്ളി സഹായിക്കുമ്പോഴാണ് ഈ അനുജൻ ചുങ്കം പിരിക്കാൻ വിതച്ചത് .
ഏത് ഇടവകയിൽ വികാരിയായി ചെന്നാലും അവിടെ എല്ലാം വിശ്വാസികളെ രണ്ട് തട്ടുകളിലാക്കി ഗ്രൂപ്പുണ്ടാക്കി കുളം തോണ്ടി കോടതി കേസുവരെയാക്കിയിട്ടേ ഈ പോലീസ് ഏമാൻ പോവുകയുള്ളു . താങ്കൾ ആണാണോ എന്ന് ചോദിച്ചാൽ എന്റെ വീട്ടിൽ ചെന്ന് നോക്കിയാൽ മതി ആണാണെന്നറിയും രണ്ട് കുട്ടികളെനിക്കുണ്ട് എന്ന് വിശുദ്ധ മദ്ബഹിയുടെ മുന്നിൽ നിന്ന് വീരവാക്യം മുഴക്കുന്ന ഈ വൈദീകൻ അത്രക്ക് കേമനാ .
സ്വന്തം മാതാവ് മരിച്ചപ്പോൾ അടക്കാൻ സ്വന്തമായി ഒരു കല്ലറയില്ലാത്ത പൊതു കല്ലറയിൽ അടക്കം ചെയ്ത താഴ്മയായി ജീവിതം നയിക്കുന്ന ഇദ്ദേഹത്തിന് മാനേജിങ് കമ്മിറ്റിയിൽ മത്സരിക്കാൻ ഒരു കുറിപ്പടിയുടെ ചിലവ് വന്നുള്ളൂ .
സ്വന്തം മാതാവ് മരിച്ചു അടക്കം ചെയ്തു മണിക്കൂറുകൾ ആയില്ല വൈദീക യോഗം ചേർന്നത് . ആ യോഗത്തിലാണ് മത്സരം നടക്കുന്നത് . മത്സരിക്കാൻ യോഗത്തിലെത്തിയാൽ മറ്റുള്ള വൈദീകരും പൊതുജനങ്ങളും ആക്ഷേപിക്കുമെന്ന് കണ്ട് ഒരു കുറിപ്പടി മെത്രാച്ചന് കൊടുത്തുവിട്ടു . എനിക്ക് മത്സരിക്കാൻ ആഗ്രഹമുണ്ട് ഇത് നാമനിർദ്ദേശ പത്രികയായി അംഗീകരിക്കണമെന്ന് .
സ്വന്തം മാതാവ് മരിച്ചു കിടക്കുമ്പോഴും മനസ്സ് മുഴുവൻ മാനേജിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു . അത്രക്ക് സ്നേഹമാണ് സഭയോട് ഈ വൈദീകന് .ഭദ്രാസനത്തിലെ തലപ്പള്ളിയും ഏറ്റവും വലിയ പള്ളിയുമായ കോട്ടപ്പുറം പള്ളിയിൽ 2015 ൽ വികാരിയായി വന്ന് രണ്ട് ഗ്രൂപ്പുണ്ടാക്കി കേസ് കോടതിയിലെത്തിച്ചു ഇപ്പോഴും കോടതികയറിയിറങ്ങുന്ന മഹാനായ വികാരിയായിരുന്നു ഈ വൈദീകൻ.
ഇദ്ദേഹമാണ് കൊട്ടാരക്കര ഭദ്രാസനത്തെ പ്രതിനിധീകരിക്കുന്ന രണ്ട് വൈദീക മാനേജിങ് കമ്മിറ്റികളിൽ ഒരാൾ . ഇയാളുടെ വിശേഷണങ്ങൾ പറയാനാണെങ്കിൽ ഒരുപാടുണ്ട് .