ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്

  തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തിയുള്ള മഴ ലഭിക്കും …

വാക്ക് ത്രൂ ടെംപറേച്ചർ സ്കാനർ ; എറണാകുളം കളക്ടറേറ്റിൽ തയാറായി

എറണാകുളം : കളക്ടറേറ്റ് ഉൾപ്പെടുന്ന ജില്ലാ ഭരണകേന്ദ്രമായ കാക്കനാട് സിവിൽ സ്റ്റേഷനിൽ വാക്ക് ത്രൂ ടെംപറേച്ചർ സ്കാനർ പ്രവർത്തന സജ്ജമായി. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് വിമാനത്താവളങ്ങളുടെ മാതൃകയിൽ മനുഷ്യ ഇടപെടൽ ആവശ്യമില്ലാത്ത സ്കാനർ സ്ഥാപിച്ചത്. ഇത്തരത്തിൽ വാക് ത്രൂ ടെംപറേച്ചർ സ്കാനർ …

തരംഗമായി ഗായകൻ നിഷാദ് ആലപിച്ച മനോഹര ഗാനം

  ഗായകന്‍ നിഷാദ് ആലപിച്ച അതിമനോഹരമായ ഒരു ഗാനം ഇപ്പോള്‍ തരംഗമാകുന്നു. മിന്നാമിന്നി എന്നാണ് ആല്‍ബത്തിനു പേര്. മലയാളത്തിലെ പ്രണയ ആല്‍ബങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന മറ്റൊരു ഗാനമാണിത്. വേര്‍പിരിയാനാവാത്ത രണ്ടു സുവമിഥുനങ്ങളുടെ പ്രണയമാണ് പാട്ടിലൂടെ പറയുന്നത്. ചിത്രശലഭം എന്ന ആല്‍ബത്തിലെ രണ്ടാമത്തെ ഗാനമാണ് …

കേരളത്തിലെ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം ഇല്ല: സര്‍ക്കാര്‍

  കൊച്ചി: സംസ്ഥാനം പ്രളയം നേരിടാന്‍ പൂര്‍ണ സജ്ജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു . നിലിവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നൽകിയിരിക്കുന്നത്. പ്രളയ സാധ്യത മുന്‍ നിര്‍ത്തി അണക്കെട്ടുകളിലെ ജലനിരപ്പ് …

ജോസ് കെ.മാണി വിഭാഗത്തിന് അന്ത്യശാസനവുമായി പി.ജെ.ജോസഫ്

  ഇടുക്കി: കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസഡന്റ് സ്ഥാനം ഒഴിയുന്നതില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് പി.ജെ.ജോസഫിന്റെ അന്ത്യശാസനം. ഇന്ന് വൈകുന്നേരത്തിന് മുമ്പ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പി.ജെ.ജോസഫ് അറിയിച്ചു. ഇത് ഭീഷണിയല്ല. അവര്‍ക്ക് നല്‍കിയ സമയമാണ്. പുതിയ …

മുംബൈയിലേക്ക് കേരളത്തിൽ നിന്നുള്ള ആദ്യ വൈദ്യ സംഘം പുറപ്പെട്ടു

  തിരുവനന്തപുരം :മുംബൈയിലേക്ക് കേരളത്തിൽ നിന്നുള്ള ആദ്യ വൈദ്യ സംഘം പുറപ്പെട്ടു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് 50 ഡോക്ടർമാരും 100 നഴ്സുമാരും അടങ്ങുന്ന സംഘം മുംബൈയിലേക്ക് തിരിച്ചത്. ബിഎംസിയിലെ ആശുപത്രികളിൽ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് ഇവർ പങ്കാവുക. തിരുവനന്തപുരം മെഡിക്കൽ …

മുംബൈ ആശുപത്രിയില്‍ കൊറോണ വാർഡിലെ ജീവനക്കാരൻ മരിച്ചു ; വന്‍പ്രതിഷേധം

മുംബൈ: കൊറോണ ഐസോലേഷൻ വാര്‍ഡില്‍ ഡ്യൂട്ടിയിലായിരുന്ന ജീവനക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് മുംബൈ കിങ് എഡ്വാര്‍ഡ് മെമ്മോറിയല്‍ (കെ.ഇ.എം) ആശുപത്രിയില്‍ വന്‍ പ്രതിഷേധം.നാല് ദിവസമായി ഇയാള്‍ക്ക് സുഖമില്ലായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ ലീവ് നിഷേധിച്ചതായും ആരോപണമുയര്‍ന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്. ഇതേ തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് …

ഇരു വൃക്കകളും തകരാറിലായ മകനെ ചികിത്സിക്കാൻ സഹായം തേടി അമ്മ

തിരുവനന്തപുരം :ഇരു വൃക്കകളും തകരാറിലായ മകനെ ചികിത്സിക്കാൻ പണം കണ്ടെത്താൽ നെട്ടോട്ടമോടുകയാണ് ഒരമ്മ. വെടിവെച്ചാൻ കോവിൽ സ്വദേശി കണ്ണന്റെ ചികിത്സയ്ക്കായാണ് അമ്മ ചന്ദ്രിക സുമനസുകളുടെ സഹായം തേടുന്നത്. ബാഡ്മിന്റൺ താരമായിരുന്ന കണ്ണൻ അഞ്ച് വർഷത്തോളമായി ആഴ്ചയിൽ രണ്ട് ഡയലിസിസ് വീതം ചെയ്താണ് ജീവൻ …

അൾസർ; അറിയാം ലക്ഷണങ്ങളും കാരണങ്ങളും…

ഉദര സംബന്ധമായ പ്രശ്‌നങ്ങളുമായി ജീവിക്കുന്നവര്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഏറിവരികയാണ്. ഇതിനു പ്രധാന കാരണം ജീവിതശൈലിയും ക്രമരഹിതമായ ഭക്ഷണശീലങ്ങളുമാണ്. യുവാക്കളിലും മധ്യവയസ്‌കരിലും പ്രധാനമായി കണ്ടുവരുന്നൊരു ഉദര സംബന്ധ അസുഖമാണ് അള്‍സര്‍.ആരംഭത്തിലേ തിരിച്ചറിഞ്ഞാൽ ഈ വില്ലനെ നമുക്ക് ഓടിക്കാനാകും. കുടലിനെ ഏറ്റവും അധികം ബാധിക്കുന്ന …

കൊറോണ മുക്തരായ 200 തബ് ലീഗ് അംഗങ്ങള്‍ പ്ലാസ്മ ദാനം ചെയ്യാനൊരുങ്ങുന്നു

കൊറോണ വൈറസ് രോഗ മുക്തരായ 200 തബ് ലീഗ്‌ ജമാഅത്ത് അംഗങ്ങൾ തങ്ങളുടെ പ്ലാസ്മ ദാനം ചെയ്യാനൊരുങ്ങുന്നു. കോവിഡ് ഭേദമായവർ പ്ലാസ്മ ദാനം ചെയ്യണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധരായി തബ് ലീഗ്‌ …

ദന്താരോഗ്യം: സംശയ നിവാരണത്തിന് ഇനി ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യം

കണ്ണൂര്‍:  ലോക് ഡൗണിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങളുടെ അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുന്നതിനും ദന്താരോഗ്യവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനുമായി  ടെലികണ്‍സള്‍ട്ടേഷന്‍ സൗകര്യമൊരുക്കി. കേരള ഗവണ്‍മെന്റ് ഡെന്റല്‍ ഓഫീസേഴ്‌സ് ഫോറം (KGDOF) ദേശീയ ആരോഗ്യ ദൗത്യവുമായി സഹകരിച്ചാണ് ജില്ലയില്‍ ഫോണ്‍ മുഖേനയുള്ള കണ്‍സള്‍ട്ടേഷന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതിനായി രാവിലെ …

പ്രവാസി മലയാളികൾക്ക് മരുന്ന് എത്തിക്കും: വി മുരളീധരൻ

  തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് മരുന്ന് എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പ്രവാസികളെ ക്വറന്റയിനിലേക്ക് മാറ്റാന്‍ അതത് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കെട്ടിടങ്ങൾ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രത്യേക വിമാനം അയക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ …

ഹൈഡ്രോക്ലോറോക്വിന്‍ മരുന്നുകള്‍ അമേരിക്കയില്‍ എത്തി

വാഷിംഗ്ടണ്‍: ഇന്ത്യ കയറ്റി അയച്ച ഹൈഡ്രോക്ലോറോക്വിന്‍ മരുന്നുകള്‍ അമേരിക്കയില്‍ എത്തി. മലേറിയക്കെതിരെയുള്ള മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡ് 19നെതിരെ ഉപയോഗിക്കാമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് അമേരിക്ക ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ടത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ആറോടെ ന്യൂആര്‍ക്ക് വിമാനത്താവളത്തില്‍ മരുന്ന് എത്തിയതായി അമേരിക്കയിലെ ഇന്ത്യന്‍ …

പരിശോധന ഫലം നെഗറ്റീവ് ആയവർ വൈറസ് ബാധിതരായിരിക്കാം ;ആശങ്ക പങ്കുവച്ച് വിദഗ്ധർ

വാഷിംഗ്ടൺ: കൊറോണ വൈറസ് പരിശോധന ഫലം നെഗറ്റീവ് ആകുന്നവർ പോലും ചിലപ്പോൾ വൈറസ് ബാധിതരായിരിക്കാമെന്ന ആശങ്ക പങ്കുവച്ച് വിദഗ്ധർ. സ്രവ സാമ്പിളുകള്‍ ശേഖരിച്ചുള്ള PCR ടെസ്റ്റാണ് നിലവിൽ ഭൂരിഭാഗം രാജ്യങ്ങളും നടത്തിവരുന്നത്. എന്നാൽ ഈ ടെസ്റ്റ് വഴി വൈറസ് സാന്നിധ്യം കണ്ടെത്തുമോ ഇല്ലയോ എന്നതിനെ …

കാസർകോട് ക്ലസ്റ്റർ ലോക്കിങ്ങിന് പുറമെ ട്രിപ്പിൾ ലോക്ക് ഡൗണും

കാസർകോട്: ജില്ലയിലെ ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ന് മുതൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് ബൈക്ക് പെട്രോളിംഗ് നടത്തും. ഈ പ്രദേശങ്ങളിൽ ഡ്രോൺ …