മത്സ്യതൊഴിലാളികൾക്ക് ഉടൻ സഹായമെത്തിക്കണമെന്ന് കെകെ രമ

ലോക് ഡൗണും ഒപ്പം ശക്തമായ കടൽക്ഷോഭവും കാരണം വലയുന്ന മത്സ്യതൊഴിലാളികൾക്ക് സമ്പാദ്യ നിധിയിൽ നിന്ന് അടിയന്തരമായി സഹായം എത്തിക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെകെ രമ. പൊടുന്നനെയുണ്ടായ കടലാക്രമണം കാരണം മത്സ്യ ബന്ധന ഉപകരണങ്ങളും മറ്റും നശിച്ച അവസ്ഥയിലാണ്. ആയതിനാൽ മത്സ്യതൊഴിലാളി സമ്പാദ്യ ആശ്വാസ …

ഇസ്രായേൽ പാലസ്തീൻ പ്രശ്‌നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഹമാസിന് യുഎഇയുടെ മുന്നറിയിപ്പ്

ഇസ്രായേൽ പാലസ്തീൻ പ്രശ്‌നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഹമാസിന് യുഎഇയുടെ മുന്നറിയിപ്പ്. ആക്രമണം തുടർന്നാൽ പാലസ്തീന് നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപങ്ങളും നിര്‍ത്തുമെന്ന് താക്കീത് നല്‍കി. സമാധാനം നിലനിര്‍ത്താന്‍ ഹമാസ് പരാജയപ്പെട്ടാല്‍ ഗാസയിലെ താമസക്കാര്‍ ദുരിതപൂര്‍ണമായ ജീവിതത്തിലേക്ക് നയിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അവരുടെ …

പുതിയ രണ്ട് ഐപിഎൽ ടീമുകളെ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് താത്കാലിക ബ്രേക്കിട്ട് ബിസിസിഐ

വരുന്ന സീസണിൽ പുതിയ രണ്ട് ഐപിഎൽ ടീമുകളെ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് താത്കാലിക ബ്രേക്കിട്ട് ബിസിസിഐ. “പുതിയ ഐപിഎൽ ടീമുകളെപ്പറ്റി സംസാരിക്കാൻ പറ്റിയ സമയമല്ല ഇത്. നിലവിൽ നിർത്തിവച്ചിരിക്കുന്ന സീസണിൻ്റെ ഭാവി പരിഗണിച്ച് മാത്രമേ 2022 സീസണിൽ പുതിയ ടീമുകളെ ഉൾപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കാൻ …

പാകിസ്ഥാനില്‍ വെടിവയ്‌പ്പ്; 9 മരണം

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വെടിവയ്‌പ്പില്‍ ഒമ്പത് പേര്‍ മരിച്ചതായി റിപ്പോർട്ട്. ചാച്ചര്‍ ഗോത്രവര്‍ഗ വിഭാഗം സബ്സോയി വിഭാഗത്തിനെ അക്രമിക്കാന്‍ പദ്ധതിയിടുകയായിരുന്നു. എന്നാല്‍ സബ്സോയി വിഭാഗം ആക്രമണത്തെ എതിര്‍ക്കുകയും ഇരുവശത്തുമായി ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായും പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ സര്‍ക്കാര്‍ …

‘മോദിജീ, നമ്മുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ എന്തിന് വിദേശത്തേക്ക് അയച്ചു? പ്രകാശ് രാജ്

ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് എന്താണ് വാക്സിൻ നല്കാത്തതെന്നും ഇതിന്റെ കാരണം വിദേശത്തേക്ക് വാക്സിൻ കയറ്റി അയച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയാണെന്ന് വിമര്‍ശിച്ച്‌​ കാശുകൊടുത്തു പോസ്റ്റര്‍ ഒട്ടിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ അറസ്റ്റിനെതിരെ നടന്‍ പ്രകാശ് രാജ്. പോസ്റ്ററില്‍ ചോദിച്ച കാര്യം താനും ചോദിക്കുന്നതായും, തന്നെയും അറസ്റ്റ് ചെയ്യണമെന്നും …

സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് അനുമതിയില്ലെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് അനുമതിയില്ലെന്ന് ഹൈക്കോടതി. ഇതര സംസ്ഥാന ലോട്ടറി വിൽപന നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സാൻറിയാഗോ മാർട്ടിൻ ഡയറക്ടറായ പാലക്കട്ടെ ഫ്യൂച്ചർ ഗെയ്മിംഗ് സൊല്യൂഷൻ കമ്പനിക്ക് ഇതരസംസ്ഥാന ലോട്ടറി വിൽപനാനുമതി നൽകിയ …

ജൂണില്‍ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

ജൂണില്‍ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഏപ്രില്‍ – മെയ് മാസങ്ങളിലെയും പരീക്ഷകള്‍ കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ മാറ്റിവച്ചിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ …

ത്രിപ്പിൽ ലോക്ക്ഡൗൺ; വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കണം; കെ.ജി.എം.ഒ.എ

ത്രിപ്പിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികളെ അടിയന്തിര ഘട്ടത്തിൽ ആശുപത്രിയിൽ എത്തിക്കണമെന്ന് കെജിഎംഒഎ. വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ശ്വാസം മുട്ടൽ ഉൾപ്പെടെയുള്ളവ ഉണ്ടാകുമ്പോൾ, ഇട റോഡുകളും അടച്ചിട്ട സാഹചര്യത്തിൽ ഇവരെ ആശുപത്രിയിലിലേക്ക് മാറ്റാൻ സാധിക്കാത്ത സാഹചര്യമാണ്. ഗർഭിണികൾ മറ്റു …

കൊവിഡ് മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് പുറത്തിറക്കി

പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് പുറത്തിറക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധനും ചേർന്നാണ് മരുന്ന് പുറത്തിറക്കിയത്. ആദ്യഘട്ടത്തിൽ മരുന്നിന്റെ 10,000 ഡോസാണ് പുറത്തിറക്കുക. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ …

ക്രിസ്റ്റൽ പാലസിന്റെ അമരക്കാരനായി ഇനി ഫ്രാങ്ക് ലാംപാർഡ്

ചെൽസിയുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇംഗ്ലീഷ് ഇതിഹാസ താരം ഫ്രാങ്ക് ലാംപാർഡ് അടുത്ത സീസണിൽ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്താൻ സാധ്യത. ക്രിസ്റ്റൽ പാലസിന്റെ മുഖ്യ പരിശീലകനായ റോയ് ഹോഡ്ജസണുമായുള്ള കരാർ അവസാനിക്കാനിരിക്കെയാണ് ലാംപാർഡിനെ പുതിയ പരിശീലക സ്ഥാനത്തേക്ക് ക്ലബ് പരിഗണിക്കുന്നത്. 2017ൽ …

‘ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കുന്നത് തടയണം, ജാഗ്രത വേണം’; നിര്‍ദേശവുമായി കേന്ദ്രം

ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്നത് തടയാനും മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പു വരുത്താനും യുപി, ബിഹാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കുന്നതും തീരത്ത് സംസ്‌കരിക്കുന്നതും ഒരിക്കലും ആഗ്രഹിക്കാത്തതാണെന്നും ജാഗ്രത പുലര്‍ത്തേണ്ടുന്നതുമാണെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മെയ് 15, …

കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം ശമശാനത്തിലെത്തിച്ചത് മുനിസിപ്പാലിറ്റി ചവറ് നീക്കുന്ന ഉന്തുവണ്ടിയില്‍

കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയില്‍ എത്തിക്കാന്‍ ശമശാനത്തിലെത്തിക്കാന്‍ ആംബുലന്‍സ് കിട്ടിയില്ല. മൃതദേഹം കൊണ്ടുപോയത് മുനിസിപ്പാലിറ്റി ചവറ് നീക്കുന്ന ഉന്തുവണ്ടിയില്‍. ഇന്നലെ ബിഹാറിലെ നളന്ദയിലാണ് സംഭവം. മൃതദേഹം ഉന്തുവണ്ടിയില്‍ കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെ നളന്ദ ആശുപത്രി സിവില്‍ സര്‍ജന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. …

സ്പാനിഷ് ലീഗ് കിരീടപോരാട്ടം ഫോട്ടോഫിനിഷിലേക്ക്; ബാഴ്‌സലോണ പുറത്ത്

സ്പാനിഷ് ലീഗിൽ വിഗോക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതോടെ ബാഴ്‌സലോണയുടെ കിരീട പ്രതീക്ഷകൾ അവസാനിച്ചു.സ്പാനിഷ് ലീഗിലെ മറ്റൊരു മത്സരത്തിൽ ഒസാസൂനക്കെതിരെ തകർപ്പൻ വിജയം നേടിയ അത്ലാന്റിക്കോ മാഡ്രിഡ് ലീഗിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായുള്ള പോയിന്റ് ലീഡ് …

ബിൽ ഗേറ്റ്സ് ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിവെച്ചത് ലൈംഗിക ആരോപണ അന്വേഷണത്തിനിടെയെന്ന് റിപ്പോർട്ട്

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിവെച്ചത് ലൈംഗിക ആരോപണ അന്വേഷണത്തിനിടെയെന്ന് റിപ്പോർട്ട്. സന്നദ്ധ പ്രവർത്തങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഡയറക്ടർ സ്ഥാനത്ത് നിന്നും രാജിവെച്ചതെന്നായിരുന്നു ബിൽഗേറ്റ്‌സ് നൽകിയ വിശദീകരണം. മൈക്രോസോഫ്റ്റ് കമ്പനിയിലെ ജീവനക്കാരിയുമായി ബിൽ ഗേറ്റ്സിനുണ്ടായിരുന്ന അടുപ്പം സംബന്ധിച്ച ആരോപണത്തിൽ കമ്പനി …

കരിയറിൽ 10-12 വർഷങ്ങളോളം ഉത്കണ്ഠ അലട്ടിയിരുന്നു എന്ന് സച്ചിൻ തെണ്ടുൽക്കർ

കരിയറിൽ 10-12 വർഷങ്ങളോളം ഉത്കണ്ഠ അലട്ടിയിരുന്നു എന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഗ്രൗണ്ടിൽ ഇറങ്ങുന്നതിനു വളരെ മുൻപ് തന്നെ എന്നെ സംബന്ധിച്ചിടത്തോളം മത്സരം ആരംഭിക്കുമായിരുന്നു.ഈ സമയത്തൊക്കെ ശാരീരികമായ തയ്യാറെടുപ്പുകളെക്കാൾ അധികമായി മാനസികമായ തയ്യാറെറുപ്പുകൾ ഉണ്ടാവണമെന്ന് താൻ മനസ്സിലാക്കിയെന്നും സച്ചിൻ പറഞ്ഞു. “10-12 …

error: Content is protected !!