പാലം പുതുക്കി മാതൃകയായി വനംവകുപ്പ് ജീവനക്കാർ

പാലക്കാട്: തൂക്കുപാലം പണിത് മാതൃകയായി വനംവകുപ്പ് ജീവനക്കാർ. അഗളി ഭവാനി പുഴയ്ക്ക് കുറുകെയുള്ള താഴെ തുടുക്കി തൂക്കുപാലം വനം ജീവനക്കാര്‍ പാലക്കാട് ഫോര്‍ട്ട് ടൗണ്‍ ലയണ്‍സ് ക്ലബിന്റെ സഹായത്തോടെ പുതുക്കിപ്പണിതു. 2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പഴയ പാലം ദ്രവിച്ച്‌ അപകടാവസ്ഥയിലായിരുന്നു. മുള ഉപയോഗിച്ച്‌ …

പയ്യന്നൂരിൽ നാശംവിതച്ച് ന്യൂനമർദ്ദം

കണ്ണൂർ: ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ ശക്തമായ മഴയിൽ പയ്യന്നൂരിലും, പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. കൂറ്റൻ മരങ്ങൾ വീണ് പലയിടത്തും വീടുകൾ തകർന്നിട്ടുണ്ട്.നിരവധി സ്ഥലത്ത് മരങ്ങൾ ഒടിഞ്ഞു വീണിട്ടുണ്ട്. കൃഷി നാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മഴയ്ക്ക് ശേഷം വെള്ളം ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ മീൻ കുഴി ഡാമിന്റെ …

പേരാവൂരിൽ രോഗവ്യാപനം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ

കാസർഗോഡ്: പേരാവൂരിലെ ആദിവാസി കോളനിയിൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ പഞ്ചായത്തും, ആരോഗ്യ വകുപ്പും അതീവ ജാഗ്രതയില്‍. രോഗബാധിതരായ ആദിവാസി കുടുംബങ്ങള്‍ക്കായി പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും രണ്ട് കരുതല്‍ കേന്ദ്രങ്ങളും ഒരു ട്രൈബല്‍ സി.എഫ്.എല്‍.ടി.സി.യും സജ്ജീകരിച്ചു. കൊവിഡ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വരാന്‍ …

നാട്ടുകാർക്ക് ദുരിതമായി കാസർഗോഡ്‌ ജില്ലയിലെ വിവിധ റോഡുകൾ

കാസർഗോഡ്: നാട്ടുകാർക്ക് ദുരിതമായി മഴക്കെടുതിക്ക് പുറമേ നീലേശ്വരം – ഇടത്തോടു റോഡും, അരയാക്കടവ് – കിണാവൂർ തീരദേശ റോഡും. കഴിഞ്ഞ രണ്ടു ദിവസമായി ചെയ്യുന്ന കനത്ത മഴയില്‍ റോഡ് കല്ല് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെടുന്നത്. ലോക്ക് ഡൗണായതിനാല്‍ വാഹനങ്ങള്‍ കുറവായതിനാലാണ് …

വീട്ടിൽ സൗകര്യമില്ലാത്തവർ ക്കായി, ക്വാറന്റീൻ സൗകര്യമൊരുക്കി തൊടുപുഴ നഗരസഭ

ഇടുക്കി: കോവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തിനിടയിൽ, വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ സൗകര്യമല്ലാത്തവർക്കായി സൗകര്യമൊരുക്കി തൊടുപുഴ നഗരസഭ. നഗരസഭയുടെ കീഴിലുള്ള അഞ്ചു വാർഡുകളിലാണ് ഇത്തരത്തിൽ സൗകര്യത്തിനായി ഡി.സി.സി (ഡൊമിസിലറി കെയർ സെന്റർ ) തുടങ്ങിയിരിക്കുന്നത്. ചുങ്കം സെൻറ് ജോസഫ് യു.പി സ്കൂളിൽ ഇതിന് തുടക്കം ആരംഭിച്ചിരിക്കുകയാണ്. …

ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകുന്ന ചിത്രങ്ങൾ ഇന്ത്യയിലേതല്ല മറിച്ച് നൈജീരിയയിലേതാണെന്ന് നടി കങ്കണ റണാവത്ത്

ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകുന്ന ചിത്രങ്ങൾ ഇന്ത്യയിലേതല്ല മറിച്ച് നൈജീരിയയിലേതാണെന്ന് നടി കങ്കണ റണാവത്ത്. ഇന്ത്യ, ഇസ്രായേലിനെ കണ്ട് പഠിക്കണമെന്നും, രാജ്യത്തെ വിദ്യാർത്ഥികൾ മുഴുവൻ പട്ടാളത്തിൽ ചേരേണ്ടത് നിർബന്ധമാക്കണമെന്നും നടി പറഞ്ഞു. കൊവിഡ് സമയത്ത് രാജ്യത്തെ കുറച്ച് കാണിക്കാനുള്ള ചിലരുടെ പ്രവൃത്തിയാണിതെന്നും കങ്കണ …

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവർണർക്ക് പിണറായി വിജയൻ ഔദ്യോഗികമായി കത്ത് നൽകി.സ‍ർക്കാർ രൂപീകരണത്തിനായി പിണറായി വിജയനെ ഗവർണർ ഔദ്യോ​ഗികമായി …

പശ്ചിമ ബംഗാളും ലോക്ക് ഡൗണിലേയ്ക്ക്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളും ലോക്ക് ഡൗണിലേയ്ക്ക്.മെയ് 16 മുതല്‍ 30 വരെയാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ ആറ് മണി മുതല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. അവശ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. …

കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷന്റെ മറവിൽ വ്യാജ കൊവിൻ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നതായി അധികൃതർ

കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷന്റെ മറവിൽ വ്യാജ കൊവിൻ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നതായി അധികൃതർ. രജിസ്‌ട്രേഷന്റെ പേരിൽ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ പാസ്‌വേർഡുകളും മറ്റ് വിവരങ്ങളും ചോർത്തുകയാണ് ലക്ഷ്യം.വൈറൽ എസ്.എം.എസുകളിലൂടെയാണ് ആപ്ലിക്കേഷനുകൾ പ്രചരിപ്പിക്കുന്നത്. കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷനുകൾ നടത്താമെന്ന് വ്യാജമായി അവകാശപ്പെടുന്ന ഫിഷിംഗ്, വ്യാജ …

കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ സഹായവുമായി ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍

കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ സഹായവുമായി ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഇതിന്റെ ഭാഗമായി ഗുഡ്ഗാവ് പോലീസിന് ധവാന്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറി. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് ധനസഹായം പ്രഖ്യാപിച്ചുകൊണ്ട് നിരവധി ക്രിക്കറ്റ് താരങ്ങളും ഐപിഎല്‍ ടീമുകളും രംഗത്തെത്തിയിരുന്നു. ഗുഡ്ഗാവ് പോലീസ് …

കനത്ത മഴയില്‍ ഇടുക്കിയില്‍ വ്യാപക നാശനഷ്ടം

കനത്ത മഴയില്‍ ഇടുക്കിയില്‍ വ്യാപക നാശനഷ്ടം.20തോളം വീടുകള്‍ മഴയില്‍ തകര്‍ന്നുവെന്നും വിവരം. വട്ടവടയില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ചു. മരം വീണ് ഗതാഗതം തടസപ്പെട്ടതിനാലാണ് രാജയെ (50) ആശുപത്രിയിലെത്തിക്കാനാവാഞ്ഞത്. ഉടുമ്പന്‍ ചോലയില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. തോട്ടംമേഖലയില്‍ മഴ തുടരുകയാണ്. വൈദ്യുതി പല …

ചൈനയിലെ രണ്ട്​ പ്രവിശ്യകളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ ഏഴ്​ പേര്‍ മരിച്ചു

ചൈനയിലെ രണ്ട്​ പ്രവിശ്യകളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ ഏഴ്​ പേര്‍ മരിച്ചു.വുഹാനിലും ജിയാങ്​ഷുവിലുമാണ്​ ചുഴലിക്കാറ്റുണ്ടായതെന്ന്​ ചൈനീസ്​ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്​ ചെയ്​തു. മധ്യ, കിഴക്കൻ ചൈനയിലാണ് രണ്ട് ശക്തമായ ചുഴലിക്കാറ്റ് സംഭവിച്ചത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ഹുബെ പ്രവിശ്യയിലെ നഗരമായ വുഹാനിലുണ്ടായ ചുഴലിക്കാറ്റില്‍ ആറ്​ …

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കപ്പ് പോരാട്ടത്തിന്റെ കലാശകൊട്ട് ഇന്ന്

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കപ്പ് പോരാട്ടത്തിന്റെ കലാശകൊട്ട് ഇന്നാണ്. 15000ത്തോളം കാണികള്‍ ഇന്ന് വെംബ്ലിയില്‍ കളി കാണാന്‍ എത്തും. കൊറോണ വന്ന ശേഷമുള്ള ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കാണികളാണ് ഇത്. വെംബ്ലിയില്‍ നടക്കുന്ന എഫ് എ കപ്പ് ഫൈനലില്‍ ലെസ്റ്റര്‍ സിറ്റിയും ചെല്‍സിയും …

വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലെ തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ല്‍ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം

വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലെ തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ല്‍ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം.പ്രദേശത്തെ മുപ്പതോളം വീടുകളിലാണ് വെ​ള്ളം ക​യ​റി​യത്. ഇ​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് തോ​പ്പ​യി​ല്‍, ഏ​ഴു കു​ടി​ക്ക​ല്‍, കാ​പ്പാ​ട്, എന്നീ പ്രദേശങ്ങളിലാണ് ക​ട​ലാ​ക്ര​മ​ണം.വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ഇ​വി​ട​ങ്ങ​ളി​ല്‍ ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​ണ്.വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കാ​പ്പാ​ട് തു​വ്വ​പ്പാ​റ മു​ത​ല്‍ …

ഗോവയിൽ ഓക്സിജൻ കിട്ടാതെ 13 രോഗികൾ കൂടി മരിച്ചു

ഗോവയിൽ ഓക്സിജൻ കിട്ടാതെ 13 രോഗികൾ കൂടി മരിച്ചു.ഇന്ന് പുലർച്ചെ ഒരു മണിക്കും ആറ് മണിക്കുമിടെയാണ് 13 പേരും മരിച്ചത്. ഇന്നലെ ഇതേ സമയക്ക് 15 പേരുടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ബുധനാഴ്ച പുലർച്ചെ 20 പേരാണ് ഓക്സിജൻ ലഭിക്കാതെ മരിച്ചത്. ചൊവ്വാഴ്ചയും …

error: Content is protected !!