മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു; അറുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

മൂന്നര വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. മാനന്തവാടി താലൂക്കിലുള്‍പ്പെട്ട തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട് സ്വദേശി ആമ്പാടന്‍ സുലൈമാന്‍(60) നെയാണ് തൊണ്ടര്‍നാട് എസ് ഐ എ യു. ജയപ്രകാശും …

പച്ചയ്ക്ക് വര്‍ഗീയത പറയുന്നു: എങ്ങനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാകും : വി ഡി സതീശന്‍

ജമാഅത്ത് ഇസ്ലാമിയുമായി യുഡിഎഫ് കൂട്ടുകൂടുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി  വി.ഡി സതീശന്‍ എം എല്‍ എ. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വര്‍ഗീയപരമാണെന്നും ഇങ്ങനെ പച്ചക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയെ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് വിളിക്കുന്നതെന്നും …

‘അബ്ദുള്ളക്കുട്ടിയുടെ സ്ഥാനലബ്ധിയിൽ ഭിന്നതയില്ല; അതിഥിയായെത്തുന്നവരെ കസേരയിട്ട് ഇരുത്തുന്നതാണ് ബിജെപിയുടെ രീതി ‘: എം.ടി രമേശ്

എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനാക്കിയതിൽ നേതാക്കള്‍ക്കിടയില്‍ ഭിന്നതയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ന്യൂനപക്ഷങ്ങൾക്ക് ബിജെപിയിൽ വലിയ സ്ഥാനമുണ്ടെന്ന് അബ്ദുള്ളക്കുട്ടിയുടെ സ്ഥാനലബ്ധി തെളിയിച്ചു. ന്യൂനപക്ഷങ്ങൾക്ക് മോദി സർക്കാരിലേക്കുള്ള പാലമാണ് അബ്ദുള്ളക്കുട്ടിയെന്നും എം ടി രമേശ് പറഞ്ഞു.അബ്ദുള്ളക്കുട്ടിയുടെ സ്ഥാനലബ്ധി …

ഇന്ന് പഞ്ചാബ്- രാജസ്ഥാന്‍ നേര്‍ക്കുനേര്‍; സഞ്ജു- രാഹുല്‍ പോരാട്ടം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- കിം​ഗ്സ് ഇലവൻ പഞ്ചാബ് പോരാട്ടം. രാജസ്ഥാന്റെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചിരുന്നു. വൈകിട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം. ചെറിയ ഗ്രൗണ്ടില്‍ വലിയ സ്‌കോറ് പിറക്കുമെന്നാണ് പ്രവചനം. പഞ്ചാബ് ആദ്യ …

‘അയാളുടെ വീഡിയോകൾ കണ്ടപ്പോള്‍ നാല് തല്ല് കൂടുതൽ കിട്ടേണ്ടതായിരുന്നു എന്ന് തോന്നി’; യൂ ട്യൂബറെ മര്‍ദ്ദിച്ചതില്‍ ദീപ നിശാന്ത്

സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ച യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് കരി ഓയിൽ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി അധ്യാപിക ദീപ നിശാന്ത്. ആദ്യം യൂ ട്യൂബര്‍ വിജയ് പി നായരെ അക്രമിക്കുന്നത് കണ്ടപ്പോള്‍ അനുഭാവം തോന്നിയെന്നും പിന്നീട് …

രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയി; പിന്നാലെ 70,000 രൂപയ്ക്ക് വിറ്റു, സ്ത്രീകൾ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ

രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയി എഴുപതിനായിരം രൂപയ്ക്ക് വിറ്റ അഞ്ചുപേരെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയുമാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസ്, മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി. അമ്പര്‍നാഥ് ടൗണ്‍ഷിപ്പിലെ സര്‍ക്കസ് ഗ്രൗണ്ടിന് സമീപത്തെ വീട്ടില്‍ നിന്നാണ് …

എസ്പി ബാലസുബ്രഹ്മണ്യത്തിന് സ്മാരകം നിർമ്മിക്കുമെന്ന് മകൻ എസ് പി ചരൺ

സംഗീതജ്ഞൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന ആഗ്രഹവുമായി മകൻ എസ്പി ചരൺ. സംസ്കാര ചടങ്ങുകൾ നടന്ന ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ തന്നെ സ്മാരകം നിർമ്മിക്കാനാണ് ആലോചന. തമിഴ്നാട്, ആന്ധ്രാപ്രദേശ് സർക്കാരുകളുമായി ആലോചിച്ച് വിപുലമായ രൂപരേഖ ഇതിനായി തയാറാക്കുമെന്നും  എസ് പി ചരൺ അറിയിച്ചു.

റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതിയുടെ പരാതി; ഉദ്യോഗസ്ഥര്‍ പിടിയില്‍

റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രണ്ട് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തതായി 22കാരിയുടെ പരാതി. തുടര്‍ന്ന് ആരോപണ വിധേയനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിനിയായ 22 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭോപ്പാല്‍ റെയില്‍വേ ഡിവിഷന്‍ സെക്യൂരിറ്റി കൗണ്‍സലറും ദുരന്തനിവാരണ ചുമതലയുള്ള രാജേഷ് തിവാരിയാണ്(45) …

ബിഹാറിൽ മഹാസഖ്യത്തിൽ ഭിന്നത, കടുത്ത നിലപാടുമായി വീണ്ടും കോൺഗ്രസ്, എൻഡിഎയിലും തർക്കം

ബിഹാറിൽ മഹാസഖ്യത്തിൽ വീണ്ടും കല്ലുകടി. സീറ്റു വിഭജനം ഉടൻ തീരുമാനിച്ചില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് കോൺഗ്രസ് ആർജെഡിക്ക് മുന്നറിയിപ്പ് നല്കി. ബിഹാറിൽ നിതീഷ് കുമാറിന് ഭരണ തുടർച്ച എന്ന സർവ്വെ പ്രവചനത്തിന് തൊട്ടു പിന്നാലെയാണ് മഹാസഖ്യത്തിൽ വീണ്ടും വിള്ളലുണ്ടായത്. തേജസ്വി യാദവിനെ മുഖ്യമന്ത്രി …

സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പദ്ധതിയെന്ത്; മറുപടിക്കായി എത്രനാള്‍ കാത്തിരിക്കണമെന്ന് രാഹുൽ ​ഗാന്ധി

കൊവി‍‍ഡ് വ്യാപനം നിയന്തിക്കുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ പദ്ധതിയെന്താണെന്ന് രാഹുൽ ചോദിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ ചോ​ദ്യം. “ഇത് ഒരു ന്യായമായ ചോദ്യമാണ്. എന്നാല്‍ സര്‍ക്കാരിന്റെ മറുപടിക്കായി രാജ്യം എത്രനാള്‍ കാത്തിരിക്കേണ്ടി വരും?ഇന്നത്തെ …

കൊവിഡ് വാക്‌സിന്‍ പാവങ്ങളിലേക്ക് സൗജന്യമാക്കും, രോഗപ്രതിരോധ പദ്ധതി സര്‍ക്കാര്‍ ആലോചനയിലെന്ന് റിപ്പോര്‍ട്ട്

കൊവിഡ് 19 വാക്‌സിന്‍ കണ്ടുപിടിക്കുന്നതോടെ ഇത് വ്യാപകമായി ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ വലിയൊരു രോഗപ്രതിരോധ പദ്ധതി ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച് ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വാക്‌സിന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഇത് സൗജന്യമായി ലഭ്യമാക്കുമെന്നും ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം …

അൺലോക്ക് അഞ്ച് മാ‍​ർ​ഗനിർദേശം ഉടൻ: സിനിമാശാലകൾ തുറക്കുന്ന കാര്യത്തിൽ ചർച്ച തുടരുന്നു

അൺലോക്ക് അ‌ഞ്ചിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറങ്ങും. സിനിമാശാലകൾ തുറക്കുന്നതിനെ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായി കേന്ദ്രസർക്കാ‍ർ അറിയിച്ചു. ഇതിനിടെ രാജ്യത്തെ പ്രതിവാര കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇടിവ് വന്നത് പ്രതീക്ഷയാകുകയാണ് അൺലോക്ക് അഞ്ചിന്റെ മാനദണ്ഡങ്ങൾ  നാളെയോ മറ്റന്നാളോ കേന്ദ്രസ‍ർക്കാ‍ർ പുറത്തിറക്കും. സ്കൂളുകളും കോളേജുകളും ഉടൻ …

പെരിയാറിന്റെ പ്രതിമയില്‍ കാവി നിറം, കഴുത്തില്‍ ചെരുപ്പ് മാല; തമിഴ്‌നാട്ടില്‍ പ്രതിഷേധം, ബിജെപിക്കെതിരെ കനിമൊഴി

സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാര്‍ എന്ന ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമ നശിപ്പിച്ച് സാമൂഹിക ദ്രോഹികള്‍. പ്രതിമയില്‍ കാവി നിറം ഒഴിക്കുകയും കഴുത്തില്‍ ചെരുപ്പ് മാല അണിയിക്കുകയുമായിരുന്നു. തമിഴ്്‌നാട്, തിരുച്ചിയിലെ ഇനാംകുളത്തൂരിലെ പെരിയാറിന്റെ പ്രതിമയാണ് നശിപ്പിച്ചത്. സംഭവം അറിഞ്ഞയുടനെ പൊലീസ് എത്തുകയും പ്രതിമ …

അടുത്തത് കരണ്‍ ജോഹര്‍? മയക്കുമരുന്ന് കേസ് രാഷ്ട്രീയപ്രേരിതമെന്ന് കോണ്‍ഗ്രസ്

ബോളിവുഡ് നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് നീളുന്നു. ബോളിവുഡ് സിനിമ സംവിധായകൻ കരൺ ജോഹറിനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് സൂചന. കേസില്‍ മാധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ട് നടി രാകുൽ പ്രീത് …

ഇക്കൊല്ലം അയോധ്യയില്‍ രാംലീലയില്ല, ദീപാവലി ആഘോഷം വിര്‍ച്വലായി

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണ അയോധ്യയില്‍ രാംലീല അവതരിപ്പിക്കില്ല. ജില്ലാ ഭരണകൂടം രാംലീല അവതരിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ രാംലീല നിര്‍ത്തിയതോടെ കഴിഞ്ഞ ഏഴ് മാസമായി രാംലീല കലാകാരന്‍മാര്‍ ദുരിതത്തിലാണെന്ന് പരിപാടി സംഘടിപ്പിക്കുന്ന അയോധ്യ ശോധ സന്‍സ്താന്‍ മാനേജര്‍ …

error: Content is protected !!