അതിർത്തിയിൽ 2 സൈനികർക്കു വീരമൃത്യു

ശ്രീനഗർ: അതിർത്തിയിൽ 2 സൈനികർക്കു വീരമൃത്യു.ജമ്മുകശ്‍മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈനികർ നടത്തിയ വെടിവെപ്പിലാണ് ജവാന്മാർ കൊല്ലപ്പെട്ടത്. നായിക് പ്രേം ബഹാദൂർ ഖത്രി,സുഘബീർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.നിയന്ത്രണം ലംഘിച്ച പാകിസ്ഥാനോട് ശക്തമായി തിരിച്ചടിച്ചെന്നു സൈനികർ പറഞ്ഞു. കഴിഞ്ഞ ദിവസം പൂഞ്ചിലും പാകിസ്ഥാൻ …

നിയന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു പത്ര വിതരണക്കാരൻ മരിച്ചു

കൊല്ലം: നിയന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു പത്ര വിതരണക്കാരൻ മരിച്ചു.സംഭവത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു.പത്ര വിതരണക്കാരനായ തൊടിയൂർ സ്വദേശി യുസഫ് (60 ) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന മറ്റു പത്ര വിതരണക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.ലോറിക്കടിയിൽ പെട്ട യൂസഫിനെ വളരെ പ്രയാസപ്പെട്ടാണ് …

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുഖ്യ പ്രതിയെ ചോദ്യം ചെയ്യാൻ അനുമതിയായി

കണ്ണൂർ: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുഖ്യ പ്രതിയായ എം സി ഖമറുദ്ധീനെ ചോദ്യം ചെയ്യാൻ അനുമതിയായി.പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് അനുമതി നേടിയത്.ഇന്ന് ക്രൈം ബ്രാഞ്ച് സംഘം ഖമറുദ്ധീനെ ചോദ്യം ചെയ്യും. ഏഴാം തീയതിയാണ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഖമറുദ്ധീനെ അറസ്റ്റ് ചെയ്തത്.ഫാഷൻ ഗോൾഡിൽ …

സ്വർണം; ഗ്രാമിന് 4545 രൂപ

കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു.ഇന്ന് സ്വർണം പവന് 80 രൂപയാണ്‌ കുറഞ്ഞത് .അതോടെ സ്വർണം പവന് 36,360 രൂപ നിലവാരത്തിലെത്തി നിൽക്കുന്നു ഗ്രാമിന് 705 രൂപയുടെയും പവന് 5600 രൂപയുടെയും ഇടിവാണ് നാലു മാസത്തിനുള്ളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ നിന്നും …

കോവിഡ്; രാജ്യത്ത് 492 മരണം

ന്യൂഡൽഹി: രാജ്യത്ത് 43,082 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൻ കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവർ 93,09787 ആയി.ആകെ മരണമടഞ്ഞത് 1,35,715 പേരാണ്. സംസ്ഥാനങ്ങളുടെ രോഗബാധ കൂടുതൽ കണ്ടെത്തിയത് മഹാരാഷ്ട്രയിലാണ്.6404 പേർക്കാണ് ഇവിടെ രോഗം പുതിയതായി റിപ്പോർട്ടു ചെയ്തത്.5475 പേരുള്ള ഡൽഹിയാണ് …

പോലീസ് നിയമ ഭേദഗതി വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഉപയോഗിക്കാന്‍;എം.കെ മുനീര്‍

പോലീസ് നിയമം ഭേദഗതി ചെയ്യുന്നത് സര്‍ക്കാരിനെയും അധികാരികളെയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഉപയോഗിക്കാന്‍ വേണ്ടിയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. കേരളം ഭരണകൂടത്തിന് മാത്രം സമ്പൂര്‍ണ നിയന്ത്രണമുള്ള ഒരു ‘ഡീപ്പ് പോലീസ് സ്‌റ്റേറ്റി’ലേക്ക് മാറുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ഭേദഗതിയില്‍ സൈബര്‍ മാധ്യമം എന്ന്  …

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം ;വി മുരളീധരന്‍

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പുതിയ നിയമം സുപ്രിം കോടതി നിലപാടിനും ഭരണഘടനയ്ക്കും വിരുദ്ധമാണ്.ഓലപ്പാമ്പിനെ കാട്ടി ധനമന്ത്രി കേന്ദ്ര ഏജന്‍സികളെ പേടിപ്പിക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനോ …

ഫൈവ് സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാതെ കോണ്ഗ്രസ്സ് പാര്‍ട്ടിക്ക് രക്ഷയില്ല; ഗുലാം നബി ആസാദ്

ഫൈവ് സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാതെ കോണ്ഗ്രസ്സ് പാര്‍ട്ടിക്ക് രക്ഷയില്ലെന്ന് തുറന്നടിച്ച് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. നേതാക്കള്‍ക്ക് താഴെ തട്ടിലെ ബന്ധങ്ങള്‍ നഷ്ടപ്പെട്ടുവെന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ നേതൃത്വത്തില്‍ വരണമെന്നും ഗുലാം നബി ആസാദ് വിമര്‍ശിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിമര്‍ശനം. …

രമേശ് ചെന്നിത്തലയ്‌ക്കെതിരായ  ബാര്‍ കോഴക്കേസ്;ഗവര്‍ണര്‍ നിയമപരിശോധന നടത്തും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ  ബാര്‍ കോഴക്കേസില്‍ അന്വേഷണാവശ്യത്തില്‍ ഗവര്‍ണര്‍ നിയമപരിശോധന നടത്തും. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ബാറുടമ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് …

ഒരുനാൾ കറാച്ചി ഇന്ത്യയുടെ ഭാഗമാവും ;ദേവേന്ദ്ര ഫഡ്‌നാവിസ്

ഒരുദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്നും അവിഭക്ത ഇന്ത്യയിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും ബിജെപി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ്‌. മുംബൈയില്‍ മധുരപലഹാരക്കടയുടെ പേരില്‍ നിന്ന് ‘കറാച്ചി’ എന്ന വാക്ക് ഒഴിവാക്കണമെന്ന് ശിവസേന പ്രവര്‍ത്തകർ ആവശ്യപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പ്രതികരണമായാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇങ്ങനെ …

അമിത് ഷാ ചെന്നൈയില്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയില്‍ എത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണായക രാഷ്ട്രീയ കൂടിക്കാഴ്ചകളുടെ ഭാഗമായാണ് ഉച്ചയ്ക്ക് 1.40 ഓടെ അമിത് ഷാ ചെന്നൈയിൽ എത്തിയത്.അമിത് ഷായെ സ്വീകരിക്കാൻ മുഖ്യമന്ത്രി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ബിജെപി നേതാക്കള്‍ എന്നിവര്‍ എത്തിയിരുന്നു. …

കേരളത്തിലെ മന്ത്രിമാർക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണം

കേരളത്തിലെ മന്ത്രിമാർ മഹാരാഷ്ട്രയിൽ ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ  മന്ത്രിമാർക്കെതിരെ കേരളത്തിന് പുറത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. 200 എക്കറിലധികം ഭൂമി കേരളത്തിലെ മന്ത്രിമാർ മഹാരാഷ്ട്രയിൽ ബിനാമി പേരിൽ സമ്പാദിച്ചിട്ടുണ്ട് എന്നാണ് മന്ത്രിമാർക്കെതിരായ ആരോപണം. കേരളത്തിലെ രണ്ട് മന്ത്രിമാരാണ് ഇത്തരത്തിൽ …

രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണമുണ്ടായേക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം വരുന്നു. ബാർ കോഴ കേസിലാണ് അന്വേഷണം നടക്കാൻ സാധ്യത.രമേശ് ചെന്നിത്തലയോടൊപ്പം വി എസ് ശിവകുമാർ ,കെ ബാബു എന്നിവർക്കെതിരെയും അന്വേഷണമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുക. ബാർ കോഴ …

സത്യം ജയിച്ചു; ജോസ് കെ മാണി

രണ്ടില ചിഹ്നത്തിൽ മത്സരിക്കാൻ ജോസ് പക്ഷത്തിന് കോടതി അനുമതി നൽകിയതിലൂടെ സത്യം ജയിച്ചെന്ന് ജോസ് കെ.മാണി പ്രതികരിച്ചു. നുണപ്രചരണങ്ങളുമായി രംഗത്തെത്തിയവർക്കുള്ള തിരിച്ചടിയാണ്കോടതി വിധിയെന്നും  ഇത് എല്‍ഡിഎഫിന്റെയും കൂടി വിജയമാണെന്നും ജോസ് കെ.മാണി പറഞ്ഞു. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകാനുള്ള തിരഞ്ഞെടുപ്പ് …

രണ്ടില ജോസ് പക്ഷത്തിന് ;ഹൈക്കോടതി

രണ്ടില ജോസ് പക്ഷത്തിന് അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവെക്കുകയായിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവെക്കുകയായിരുന്നു. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിനെതിരെ പി.ജെ. ജോസഫ് നൽകിയ ഹർജി …

error: Content is protected !!