മലപ്പുറത്ത് കൂട്ടമർദ്ദനത്തിനിരയായ യുവാവിൻറെ ആത്മഹത്യ ; 15 പേർക്കെതിരെ കേസ്

മലപ്പുറം:മലപ്പുറത്ത് പ്രണയിച്ചതിന്‍റെ പേരിൽ ആൾക്കൂട്ടമർദ്ദനത്തിനിരയായ യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കോട്ടക്കൽ പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്. ഷാഹിറുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ ബന്ധുക്കള്‍ നബിദിനാഘോഷ പരിപാടികൾ കാണാൻ ഞായറാഴ്ച്ച എത്തിയസമയം …

ആത്മഹത്യ ചെയ്‌ത പെൺകുട്ടിയുടെ മരണമൊഴി ; ചെറിയച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയിൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. 15 വയസുള്ള ഉത്തരേന്ത്യക്കാരിയായ പെൺകുട്ടിയാണ് മരിച്ചത്. മജിസ്ട്രേറ്റ് പെൺകുട്ടിയുടെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൽ ചെറിയച്ഛൻ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞിരുന്നു. തുടർന്ന് പൂജപ്പുര പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. …

കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

ഹൈദരാബാദ്: കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടാൻ ശ്രമിച്ചതിനെത്തുടർന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റേഷന് സമീപമാണ് സംഭവം. ഈ കേസ് പെണ്‍ ശിശുഹത്യയുമായി ബന്ധപ്പെട്ടതാണെന്നാണ് പൊലീസ് അറിയിക്കുന്നത് . വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ രണ്ട് പേര്‍ ചേര്‍ന്ന് …

സുഹൃത്തുക്കൾ ഭർത്താവിനെ കൊലപ്പെടുത്തി ; യുവതിയെ ബലാത്സംഗത്തിനിരയാക്കിതായും പരാതി

മധ്യപ്രദേശ്: മധ്യപ്രദേശിലെ വിദിഷയിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തായി പരാതി. ബലാത്സംഗത്തിന് ഇരയായ യുവതിയാണ് പരാതിയുമായി മുന്നോട്ട് വന്നത് . തിങ്കളാഴ്ച വീട്ടിലേക്ക് എത്തിയ ഭര്‍ത്താവിന്‍റെ സുഹൃത്തുക്കളായ രണ്ടുപേരില്‍ ഒരാള്‍ തന്നെ ബലാത്സംഗം ചെയ്തെന്നും മറ്റൊരാള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു …

എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ മരണം ; നീതിപൂർവമായ അന്വേഷണം നടത്തുമെന്ന് മന്ത്രി

ശ്രീ​കാ​ര്യം : സിഇടി കോളേജിൽ ഒ​ന്നാം വ​ർ​ഷ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ന് പ​ഠി​ക്കു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര വി​ശാ​ഖ​ത്തി​ൽ ര​തീ​ഷ് കു​മാ​ർ (19)നെ കോ​ള​ജി​ലെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നിലയിൽ കണ്ടെത്തി. ശ​നി​യാ​ഴ്ച രാ​ത്രി 10.50 ഓ​ടു കൂ​ടിയാണ് സംഭവം. വെ​ള്ളി​യാ​ഴ്ച​യാ​ണ് ര​തീ​ഷി​നെ കോ​ളേ​ജി​ൽ നി​ന്നും കാ​ണാ​താ​കു​ന്ന​ത്. …

ബാലനെ ക്രൂരമായി മര്‍ദിച്ച നഴ്‍സറി ജീവനക്കാരിക്കെതിരെ പോലീസ്

  റിയാദ്: കുട്ടിയെ ക്രൂരമായി മര്‍ദിച്ച നഴ്‍സറി സ്കൂള്‍ ജീവനക്കാരിക്കെതിരെ സൗദി അധികൃതര്‍ അന്വേഷണം ആരംഭിച്ചു. അതേസമയം ബാലനെ അടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.തുടർന്ന് സ്കൂള്‍ ജീവനക്കാരിക്കെതിരെ കേസെടുക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ …

സൗദി തൊഴിൽ കരാർ രജിസ്ട്രേഷൻ ഇനി ഓൺലൈനിൽ

  റിയാദ്: സൗദിയിൽ തൊഴിൽ കരാറുകളുടെ രജിസ്ട്രേഷൻ ഓൺലൈന്‍ വഴിയാക്കുന്ന പദ്ധതി അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. അതേസമയം സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികളുടെയും തൊഴിൽ കരാർ രജിസ്‌ട്രേഷൻ അടുത്ത വർഷാവസാനത്തോടെ പൂർത്തിയാകുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ മുഴുവൻ …

വീട്ടിനുള്ളിൽ വൻ സ്ഫോടനം; 13 പേർക്ക് പരിക്ക്

  റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശയിലെ ദമ്മാമിന് സമീപം അൽഫക്രിയയിൽ വീട്ടിനുള്ളിലുണ്ടായ വൻ സ്ഫോടനത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടത്തിന്‍റെ ആഘാതത്തിൽ ഭാഗികമായി തകർന്ന കെട്ടിടത്തിനുള്ളിൽ പെട്ടാണ് ഇവര്‍ക്ക് പരിക്കേറ്റത്. അതേസമയം ഉച്ചത്തിലുള്ള ശബ്ദവും കെട്ടിടത്തിന്‍റെ തകർച്ചയും പ്രദേശവാസികളിൽ ഭീതി പരത്തി. …

സ്തനാര്‍ബുദ ബോധവത്കരണവുമായി ‘പിങ്ക് റൈഡ്’

ദുബായ്: സ്തനാര്‍ബുദ ബോധവത്കരണത്തെ ലക്ഷ്യമിട്ട് ദുബായില്‍ ‘പിങ്ക് റൈഡ്’ നടന്നു. യുഎഇ ഹെല്‍ത്ത് അതോറിറ്റി, രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ സഹകരണ സ്ഥാപനമായ യൂണിയന്‍ കോപുമായി ചേര്‍ന്നാണ് തുടര്‍ച്ചയായ എട്ടാം വര്‍ഷം പിങ്ക് റൈഡ് സംഘടിപ്പിച്ചത്. ‘സഹിഷ്ണുതാ വര്‍ഷത്തിലെ പിങ്ക് റൈഡ്’ എന്ന് …

സൗദിയിൽ കാറപകടത്തിൽ പ്രവാസി മലയാളി മരിച്ചു

  റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. റോഡു മുറിച്ചു കടക്കവേ അതിവേഗതയിൽ വന്ന കാറിടിക്കുകയായിരുന്നു. തിരുവനന്തപുരം നാവായിക്കുളം സീമന്തപുരം സ്വദേശി നിസാ മൻസിലിൽ നിഷാദ് (29) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാം – അൽഖോബാർ …

റിയാദില്‍ പ്രവാസി മലയാളി അന്തരിച്ചു

  റിയാദ്: റിയാദിൽ പ്രവാസി മലയാളി ഹൃദയാഘാതം വന്നു മരിച്ചു. കൊല്ലം പത്തനാപുരം പത്തിരിക്കൽ സ്വദേശി എ.എ മൻസിലിൽ സിദ്ദീഖ് (51) റിയാദ് നസീമിലെ താമസസ്ഥലത്ത് ശനിയാഴ്ച മരണപ്പെട്ടത്. ഡ്രൈവറായി ജോലി ചെയ്തിരുന്ന സിദ്ദീഖ് 30 വർഷത്തിലേറെയായി സൗദിയിൽ പ്രവാസിയാണ്. നാല് മാസം …

കു​വൈ​ത്തി​ന്​ ആ​ദ്യ​മാ​യി ഫ​ല​സ്​​തീ​നി​ൽ അം​ബാ​സ​ഡ​ർ

കു​വൈ​ത്ത്​ ഇ​താ​ദ്യ​മാ​യി ഫ​ല​സ്​​തീ​നി​ൽ അം​ബാ​സ​ഡ​റെ നി​യ​മി​ച്ചു. അ​സീ​സ്​ റ​ഹീം അ​ൽ ദൈ​ഹാ​നി​യാ​ണ്​ കു​വൈ​ത്തി​ന്റെ ആ​ദ്യ ഫ​ല​സ്​​തീ​ൻ അം​ബാ​സ​ഡ​ർ. ഇ​സ്രാ​യേ​ൽ അ​തി​ക്ര​മ​ത്തി​നി​ര​യാ​വു​ന്ന ഫ​ല​സ്​​തീ​ന്​ കൂ​ടു​ത​ൽ പി​ന്തു​ണ ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന്​ പി​റ​കെ​യാ​ണ്​ അ​മീ​ർ ഫ​ല​സ്​​തീ​നി​ലേ​ക്ക്​ പു​തി​യ അം​ബാ​സ​ഡ​റെ നി​യ​മി​ച്ച​ത്. കു​വൈ​ത്തിന്റെ നീ​ക്ക​ത്തെ ഫ​ല​സ്​​തീ​ൻ സ്വാ​ഗ​തം ചെ​യ്യു​ക​യും …

ഇന്ധന വിലയറിയാൻ പമ്പുകളിൽ ഡിജിറ്റൽ ബോർഡുകൾ

  റിയാദ്: ദിവസവുമുള്ള ഇന്ധന വില പ്രദർശിപ്പിക്കാൻ സൗദി അറേബ്യയിലെ പെട്രോൾ പമ്പുകളിൽ ഇലക്ട്രോണിക് സ്ക്രീനുകൾ കർശ്ശനമാക്കി. മുനിസിപ്പൽ ഗ്രാമീണ കാര്യ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കിയ പ്രകാരം വ്യാഴാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. അതേസമയം രാജ്യത്തെ ചെറും വലുതുമായ മുഴുവൻ …

അന്താരാഷ്ട്ര പുസ്തമേളയിൽ ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർ ആൻ

  ദുബായ്: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ശ്രദ്ധ പിടിച്ചുപറ്റി ലോകത്തിലെ ഏറ്റവും നീളമുള്ള ഖുറാനുമായി മലയാളി. ഷാർജ എക്‌സ്‌പോ സെന്ററിലെ ഏഴാം നമ്പർ ഹാളിലാണ് ഈ ഖുറാൻ പ്രദർശനത്തിനായി വെച്ചിട്ടുള്ളത്. കോഴിക്കോട് മുക്കം സ്വദേശിയായ എം ദിലീഫ് ആണ് ഏറ്റവും നീളമുളള ഖുർ …

മനുഷ്യക്കടത്തിനെതിരെ ശക്തമായ നടപടികളുമായി കുവൈറ്റ്

  മനുഷ്യക്കടത്ത് തടയാൻ ശക്തമായ നടപടികളുമായി കുവൈറ്റ്. സമീപകാലത്തായി വിദേശികളെ ഗാർഹിക വിസയിൽ കൊണ്ട് വന്നു വില്പന നടത്തുന്ന സംഘങ്ങൾ സജീവമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അതേസമയം ഗാർഹിക ജോലിക്കാരെ വില്‍പ്പന നടത്തിയ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. മനുഷ്യക്കടത്തു …