ഈ വർഷത്തെ ട്വന്റി20 ലോകകപ്പിന്റെ മത്സരക്രമം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുറത്തുവിട്ടു. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 24ന് ദുബായിൽ നടക്കും. ഇന്ത്യ ആതിഥ്യം വഹിക്കേണ്ട ടൂർണമെന്റ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ യുഎഇയിലും ഒമാനിലുമായി നടത്തുന്നത്.
ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് ബിയിൽ ഒമാനും പപ്പുവ ന്യുഗിനിയയും ഏറ്റുമുട്ടും. സ്കോട്ട്ലാൻഡ്, ബംഗ്ലാദേശ് തുടങ്ങിയ ടീമുകൾ തമ്മിലാണ് രണ്ടാം മത്സരം. ഗ്രൂപ്പ് എയിൽ അയർലാൻഡ്, നെതർലാൻഡ്സ്, ശ്രീലങ്ക, നമീബിയ തുടങ്ങിയ ടീമുകൾ ഏറ്റുമുട്ടും. ഇരു ഗ്രൂപ്പുകളിൽ നിന്നും രണ്ട് വീതം ടീമുകൾ സൂപ്പർ 12ലേക്ക് യോഗ്യത നേടും.
ക്ടോബർ 17ന് ആരംഭിക്കുന്ന ടൂർണമെന്റ് നവംബർ 14ന് അവസാനിക്കും. ദുബായ്, അബുദാബി, ഷാർജ എന്നിവയാണു യുഎഇയിലെ വേദികൾ. ആദ്യഘട്ട മത്സരങ്ങൾക്കാണ് ഒമാൻ വേദിയാകുക. ഒക്ടോബർ 23 മുതൽ അബുദബിയിലാണ് സൂപ്പർ 12 മത്സരങ്ങൾ. ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഗ്രൂപ്പ് 12ലെ ആദ്യ മത്സരം. ഇംഗ്ലണ്ടും വെസ്റ്റ്ഇൻഡീസും തമ്മിൽ ദുബൈയിലാണ് രണ്ടാം മത്സരം