സംസ്ഥാനത്തെ മു​ഴു​വ​ൻ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളും തു​റ​ന്നു​ പ്ര​വ​ർ​ത്തി​ക്കും

പെ​രു​ന്പാ​വൂ​ർ: സംസ്ഥാനത്തിലെ എല്ലാ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നിർദേശം കൈകൊണ്ട് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കേ​ര​ളാ പാ​രാ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ അറിയിച്ചിരിക്കുകയാണ്.

വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ ഇനി മുതൽ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ നൊ​വേ​ന​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും കാണാം

കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ ഇ​ന്നു മു​ത​ൽ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ നൊ​വേ​ന​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും ത​ൽ​സ​മ​യം കാണാൻ പറ്റുമെന്ന് ബ​സി​ലി​ക്ക റെ​ക്ട​ർ ജനങ്ങളോട് അറിയിച്ചിരിക്കുകയാണ്. www.facebook.com/Vallarpadam-Basilica-107401443969364/, യൂ​ട്യൂ​ബ് ചാ​ന​ൽ ലി​ങ്ക് www.youtube .com/channel

പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കൊറോണ വൈറസിന്റെ സാഹചര്യത്തിൽ പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. ചി​ല​യി​ട​ങ്ങ​ളി​ല്‍ പ​ത്ര​വി​ത​ര​ണം തടസപ്പെട്ടതായി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നും അത് പാടില്ലെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. പ​ത്രം അ​വ​ശ്യ​സ​ര്‍​വീ​സാ​ണ് . ചി​ല റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ പ​ത്ര​വി​ത​ര​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തിയിട്ടുണ്ട് . ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് …

കൊറോണ; സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം :കൊറോണ വൈറസ് സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ കൊ​റോ​ണ ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാധിക്കുമെന്നാണ് അ​ദ്ദേ​ഹം പറയുന്നത്. മാ​സ്കു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും നി​ര്‍​മി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തിട്ടുണ്ടെന്നും. ഇ​തി​നാ​യി ക​ഞ്ചി​ക്കോ​ട് …

കുടിവെള്ള ക്ഷാമത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം : ചെമ്പ് ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള ക്ഷാമത്തിനെതിരെ സമരം നടത്തിയ നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കൊറോണ വൈറസ് നിയന്ത്രണം ലംഘിച്ച്‌ വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് കൂട്ടത്തോടെ നടന്നുപോയവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒന്നാം വാര്‍ഡില്‍ കുടിവെള്ളമില്ലെന്ന് ദിവസങ്ങളായി പരാതിപ്പെട്ടിട്ടും ജല അതോറിറ്റി നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ …

കോവിഡ് ഭീതി; ഓഹരി വിപണിയിലും പ്രതിസന്ധി

  ആഗോളവ്യാപകമായി കൊവിഡ് ഭീതി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഓഹരി വിപണിയിലും പ്രതിസന്ധി രൂക്ഷമാകുന്നു. വ്യാപാരതുടക്കത്തിൽ തന്നെ വിപണി ഇന്ന് കനത്ത തിരിച്ചടി നേരിട്ടു. നിഫ്റ്റി 8000 പോയിന്റും സെൻസെക്‌സ് 2700 പോയിന്റും ആയി കൂപ്പുകുത്തി. അതേസമയം ബിഎസ്ഇയിലെ 860 ഓഹരികൾ നഷ്ടത്തിലും 90 …

ഐസൊലേഷനിൽ നിന്നും ചാടിപ്പോയവർക്കെതിരെ കേസ്

  എറണാകുളം: എറണാകുളത്ത് കൊവിഡ് ഐസൊലേഷനിൽ ഉണ്ടായിരുന്ന രണ്ട് പേർ കൂടി കടന്നുകളഞ്ഞു. ബ്രിട്ടനിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയതായിരുന്നു. തുടർന്ന് 14 ദിവസത്തെ നിരീക്ഷണത്തിലേക്ക് പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാൽ കാലാവധി ഇവർ പൂർത്തിയാക്കിയിട്ടില്ലെന്നും വാർഡിൽ നിന്നും കടന്നു കളയുകയുമായിരുന്നുവെന്ന് മെഡിക്കൽ സൂപ്രണ്ട് വ്യക്തമാക്കി. പറവൂർ …

കോവിഡ് 19; സംസ്ഥാനത്തെ പച്ചക്കറി കർഷകർ പ്രതിസന്ധിയിൽ

  സംസ്ഥാനത്ത് കോവിഡ് 19 രൂക്ഷമായതോടെ കൂടുതൽ പ്രതിസന്ധിയിലായത് സംസ്ഥാനത്തെ പച്ചക്കറി കർഷകരാണ്. നിലവിൽ ജില്ലകളിൽ ഇപ്പോൾ പച്ചക്കറികൾ വാങ്ങാൻ ആളില്ലാതെ പലയിടത്തും കെട്ടിക്കിടക്കുന്നു. പച്ചക്കറി കമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. അതേസമയം നിലവായിലെ കർഷകരുടെ പ്രതിസന്ധി പരിഗണിച്ചും കർഷകരുടെ പ്രശ്നം പരിഹരിക്കാനുമായി സംസ്ഥാന കൃഷി …

കോവിഡ് ജാഗ്രതാ; കുവൈത്തിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തി

  കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന് ഭാഗമായി കുവൈത്തിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തി . വൈകുന്നേരം അഞ്ചു മണി മുതൽ പുലർച്ചെ നാലുമണി വരെയാണ് കർഫ്യു ഏർപ്പെടുത്തിയത്. ഇന്നലെ വൈകീട്ട് ചേർന്ന മന്ത്രിസഭായോഗത്തിന്റെയാണ് തീരുമാനം . അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ …

യുഎഇയില്‍ വീണ്ടും കൊറോണാ രോഗബാധ

  യുഎഇ: യുഎഇയില്‍ വീണ്ടും കൊറോണാ രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രാജ്യത്ത് ഇന്നലെ 13 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം ഏഴ് പേര്‍ ഇതിനോടകം രോഗമുക്തരായി. ഇതോടെ യുഎഇയില്‍ രോഗബാധിതരുടെ എണ്ണം 153 …

കാസർഗോഡ് വീണ്ടും കൊവിഡ് 19 സ്ഥിരീകരണം

  കാസർഗോഡ് വീണ്ടും കൊവിഡ് 19 സ്ഥിരീകരണം. ജില്ലയിൽ ഇന്നലെ 6 പേർക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ മാത്രം വൈറസ് ബാധിതരുടെ എണ്ണം 14 ആയി വർധിച്ചു. അതേസമയം കൊറോണ സ്ഥിരീകരിച്ച ഏരിയാൽ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. …

പ്രശസ്ത ഹോളിവുഡ് നടന്മാർക്ക് കൊറോണ ബാധ

  ലണ്ടൻ: പ്രശസ്ത ഹോളിവുഡ് നടന്മാരായ ക്രിസ്റ്റഫര്‍ ഹിവ്ജുവിനും ഇദ്രിസ് എല്‍ബയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. സോഷ്യൽമീഡിയയിൽ കൂടി താരങ്ങൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും നിലവിൽ സ്വയം ഐസൊലേഷനിൽ കഴിയുകയാണെന്നും ക്രിസ്റ്റഫര്‍ ഹിവ്ജു തന്റെ ഇന്‍സ്റ്റഗ്രാമില്‍ കൂടി …

‘വർണ്ണ കടലാസുകളിലും കാർഡുകളിലും വിസ്മയങ്ങൾ തീർക്കുന്ന കൂട്ടുകാരി’

  സ്ത്രീകളെ ഒറ്റപ്പെടുത്തുന്ന ഈ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.ചിലർ അതിൽ വിഷമം കൊള്ളുന്നു ചിലർ അതിൽ നിന്നും അതിജീവിക്കുന്നു.അങ്ങനെ അതിജീവിച്ച പെൺകുട്ടിയാണ് ‘അഞ്ചു’.ആദ്യം വെറും വിനോദത്തിന് തുടങ്ങിയതാണ് കാർഡുകൾ കൊണ്ടും കടലാസുകൾ കൊണ്ടും വിസ്മയങ്ങൾ തീർക്കുന്നത്.ഇപ്പോൾ അവൾക്ക് അത് ഒരു വിനോദം …

വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് കുട്ടികളുൾപ്പെടെ നാലുപേർ മരിച്ചു

  പഞ്ചാബ്: വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേർക്ക് ദാരുണാന്ത്യം. പഞ്ചാബിലെ സം​ഗ്രൂ​ർ ജി​ല്ല​യി​ലെ സു​നം പ​ട്ട​ണ​ത്തി​ൽ കഴിഞ്ഞദിവസം രാ​ത്രി​യാ​യി​രു​ന്നു ഈ അതിദാരുണമായ സംഭവമുണ്ടായത്. അതേസമയം, പ്ര​ദേ​ശ​ത്ത് ര​ണ്ടു ദി​വ​സ​മാ​യി തുടർന്ന ക​ന​ത്ത മ​ഴ​യാ​ണ് അ​പ​ക​ട​ത്തി​ന് കാരണമായതെന്നാണ് പറയപ്പെടുന്നത്. യുവ …

കുവൈറ്റിൽ തീപിടുത്തത്തില്‍ എട്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കുവൈറ്റ്: കുവൈറ്റിൽ തീപിടുത്തത്തില്‍ എട്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സബാഹ് അല്‍ അഹ്‍മദ് റസിഡന്‍ഷ്യല്‍ ഏരിയയിലെ ഒരു വീട്ടിലാണ് അപകടം. ഇന്നലെ വൈകീട്ടാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. വിവരം ലഭിച്ചതിനെ തുടർന്ന് അല്‍ ഖൂത്, അല്‍ വഫ്റ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാ സംഘങ്ങള്‍ …