0 Comments

ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മൈ സാന്റാ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ സണ്ണി വെയിനും അഭിനയിക്കുന്നുണ്ട്.

കിനാവള്ളിക്ക് ശേഷം സംവിധായകന്‍ സുഗീത് സംവിധാനം ചെയ്യുന്ന ഫാന്‍റസി കോമഡി എന്‍റര്‍ടെയ്നറാണ് ചിത്രം. നവാഗതനായ ജെമിന്‍ സിറിയക്ക് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തില്‍ സാന്താക്ലോസ് ആയിട്ടാണ് ദിലീപ് എത്തുന്നത്. അനുശ്രീയാണ് ദിലീപിന്‍റെ നായികയായെത്തുന്നത്. കലാഭവന്‍ ഷാജോണ്‍, സായ് കുമാര്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്നം, മഞ്ജു പത്രോസ്, ബേബി മാനസ്വി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!