0 Comments

 

വിശ്വഗുരു, ഇരുള ഗോത്രഭാഷയിലുള്ള നേതാജി എന്നീ സിനിമകളിലൂടെ ഗിന്നസ് റെക്കോഡില്‍ ഇടംനേടിയ സംവിധായകൻ വിജീഷ് ഒരുക്കുന്ന പുതിയ സംസ്‌കൃത സിനിമയാണ് നമോ. ജയറാം നായകനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

ചിത്രത്തിൽ ജയറാം കുചേലനായാണ് എത്തുന്നത്. സംസ്കൃതഭാഷ മാത്രം ഉപയോഗിച്ചുള്ള സിനിമ എന്നതാണ് നമോയുടെ പ്രത്യേകത. അതേസമയം കുചേലനാവാൻ ശരീര ഭാരം 20 കിലോ ജയറാം കുറച്ചിരുന്നു.

Image result for namo jayaram

ലോകനാഥനാണ് ചിത്രത്തിൽ ക്യാമറ കൈകാര്യംചെയ്തിരിക്കുന്നത് . ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബി. ലെനിനാണ് ചിത്രത്തിന്റെ എഡിറ്റര്‍. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *