നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ട് തന്റേതായ ഇടം നേടിയ അഭിനേത്രിയാണ് പാര്‍വതി തിരുവോത്ത്. ഉയരെ എന്ന ചിത്രത്തിന് ശേഷം മറ്റൊരു വ്യത്യസ്ത കഥാപാത്രമായെത്തുകയാണ് പാര്‍വതി.
ഗെറ്റപ്പ് മാറ്റങ്ങളിലൂടെ ഞെട്ടിപ്പിക്കുന്ന പാർവതിയുടെ പുതിയ മേക്കോവറും കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥയെ ആസ്പദമാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രധാന കഥാപാത്രമായ രാച്ചിയമ്മ യായിട്ടാണ് പാര്‍വതിയെത്തുന്നത്.
പാര്‍വതിക്കൊപ്പം ആസിഫ് അലിയും ചിത്രത്തിലുണ്ട്. ടേക്ക് ഓഫ്, ഉയരെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് രാച്ചിയമ്മ. വേണു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിക്കുന്നത്.