0 Comments

 

എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെ ഗാന ഗന്ധര്‍വന്‍ കൊല്ലൂര്‍ മൂകാംബിക സന്ദർശിച്ചു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കുടുംബസമേതമാണ് മലയാളത്തിന്റെ സ്വന്തം കെ ജെ യേശുദാസ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തിയത്.

നാലര പതിറ്റാണ്ടായി തുടരുന്ന പതിവു ശീലം ഇക്കുറിയും അദ്ദേഹം ജന്മദിനത്തില്‍ മുടക്കം വരുത്തിയില്ല. വാക് ദേവതയായ സരസ്വതി ദേവിയ്ക്കു മുന്നില്‍ നിറഞ്ഞ ഭക്തിയോടെ ഗാനഗന്ധര്‍വന്‍ തൊഴുതു.

രാവിലെ എട്ടരയോടെയാണ് യേശുദാസും കുടുംബവും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയത്. ഭാര്യയും മൂന്ന് മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് ദര്‍ശനം നടത്തിയത്. പതിവുപോലെ ജന്മദിനത്തില്‍ ഛണ്ഡികാ ഹോമമുള്‍പ്പെടെ വഴിപാടുകളും കഴിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!