0 Comments

 

ഹോളിവുഡിലെ വിസ്മയങ്ങളിലൊന്നായ അവതാറിന്റെ രണ്ടാം ഭാഗവുമായി വിഖ്യാത സംവിധായകൻ ജെയിംസ് കാമറൂൺ എത്തുന്നു. അവതാർ-2 എന് പേരിട്ടിരിക്കുന്ന ചിത്രം 2021 ഡിസംബർ 18നാണ് റിലീസാവുക.

എന്നാൽ ഇപ്പോഴിതാ ദൃശ്യ വിസ്മയം കൊണ്ട് അമ്പരപ്പിക്കുമെന്ന് ഉറപ്പ് നൽകി സംവിധായകൻ ജെയിംസ് കാമറൂൺ ചിത്രത്തിന്റെ ആദ്യ കൺസപ്റ്റ് ആർട്ട് പുറത്തുവിട്ടിരിക്കുകയാണ്.Image result for avatar 2 concept art

നാലു ചിത്രങ്ങളാണ് കാമറൂൺ പുറത്തുവിട്ടത്. ‘അവതാർ തുടർഭാഗങ്ങളിലൂടെ നിങ്ങൾ പണ്ടോറയിലേക്ക് തിരികെ വരിക മാത്രമല്ല, ആ ലോകത്തിൻ്റെ പുതിയ ഭാഗങ്ങൾ കൂടി നിങ്ങൾ കാണും’ എന്നും ട്വീറ്റിൽ കുറിച്ചിരിക്കുന്നു.

Image result for avatar 2 concept art

അവതാർ-2 ഉൾപ്പെടെ നാലു ഭാഗങ്ങൾ കൂടിയാണ് അവതാർ സീരീസിൽ ഇനി പുറത്തിറങ്ങാനുള്ളത്. മൂന്നാം ഭാഗം 2023 ഡിസംബര്‍ 22നും നാലാം ഭാഗം 2025 ഡിസംബര്‍ 19നും അഞ്ചാം ഭാഗം 2027 ഡിസംബര്‍ 17നുമാണ് റിലീസ് ചെയ്യുക.

Image result for avatar 2 concept art

Image result for avatar 2 concept art

2009ലാണ് അവതാർ ആദ്യ ഭാഗം പുറത്തിറങ്ങിയത്. മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുളള പോരാട്ടത്തിന്റെ കഥയാണ് ചിത്രത്തിലെ ഇതിവൃത്തം. 2.7ദശലക്ഷം ഡോളറിൻ്റെ കളക്ഷൻ നേടിയ ചിത്രത്തിൻ്റെ റെക്കോർഡ് ഈയിടെ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം മറികടക്കുകയുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *