0 Comments

 

ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റിയുടെ അഞ്ചാമത് അന്താരാഷ്ട്ര ചലചിത്രമേളയ്ക്ക് തുടക്കമായി. രാജ്യത്ത് നടക്കുന്ന സമരങ്ങളോട് ഐക്യപ്പെട്ടു കൊണ്ട് സാധാരണ ഔപചാരിക രീതികള്‍ ഒഴിവാക്കികൊണ്ട് ഭരണഘടനയുടെ ആമുഖം വായിച്ചാണ് മേളക്ക് തുടക്കം കുറിച്ചത്. ‘ഇന്ത്യ: വൈവിധ്യങ്ങളും അടയാളങ്ങളും’ എന്നതാണ് ഇത്തവണത്തെ ഫെസ്റ്റിവല്‍ തീം.

പി ഉണ്ണി എം എൽ എ ആയിരുന്നു ചലചിത്ര മേള ഉദ്ഘാഘാടനം ചെയ്തത്. സംവിധായകൻ അമുദനും, നടൻ ഇർഷാദും മുഖ്യാതിഥികളായി. സംവിധായകന്‍ അരുണ്‍ ബോസ്, ചലച്ചിത്ര അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം ജി പി രാമചന്ദ്രന്‍, മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍ എം, നാരായണന്‍ നമ്പൂതിരി, വൈസ് ചെയര്‍പേഴ്‌സണ്‍ കെ രത്നമ്മ, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം ചെയര്‍മാന്‍ ഇ രാമചന്ദ്രന്‍, കോ സ്‌പോണ്‍സര്‍ വത്സലന്‍ സി കെ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയിൽ സംസാരിച്ചു.

മൂന്ന് കശ്മീരി ചിത്രങ്ങളടക്കം തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഉൾപ്പെടെ പ്രദർശിപ്പിച്ച 40ധികം സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. 12 നാണ് മേള സമാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *