മുംബൈ: ദീപിക പദുകോണ്‍ പ്രധാന കഥാപാത്രമായി എത്തിയ ഛപാക്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം ഒന്നാം ദിവസം മികച്ച കളക്ഷന്‍ സ്വന്തമാക്കി പ്രദർശനം തുടരുന്നു. ഏകദേശം അഞ്ച് കോടിക്ക് മുകളില്‍ ഛപാക് തിയറ്ററുകളില്‍ നിന്ന് ഒന്നാം ദിനം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രം നിരൂപക പ്രശംസയും നേടി. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം എത്തുന്നത്.
ഇന്ത്യയിലാകമാനം 1700 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. അതേസമയം ഛപാക്കിലെ പ്രകടനത്തിന് ദീപികയെ ബോളിവുഡിലെ പ്രമുഖര്‍ പ്രശംസയുമായെത്തി. ദീപികയുടെ കരിയര്‍ ബെസ്റ്റ് പ്രകടനാണ് ഛപാക്കിലേതെന്നാണ് പലരും വിശേഷിപ്പിച്ചത്. എന്നാൽ മറുവശത്ത് ജെഎൻയു വിഷയവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ വേറെയും.