0 Comments

 

ഒരു അഡാര്‍ ലൌ എന്ന സിനിമയിലൂടെ ജനശ്രദ്ധ ആകർഷിച്ച താരമാണ് നൂറിൻ ഷെരീഫ്. പുതിയ നായികമാരില്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ട്ടപെട്ട നടികൂടിയാണ് നൂറിൻ ഷെരീഫ്. നൂറിൻ ഷെരീഫിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

എന്നാൽ ഇപ്പോൾ നൂറിൻ ഷെരീഫ് ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകരുടെ ചര്‍ച്ചക്ക് തിരികൊളുത്തിയത്. പ്രണയം സൂചിപ്പിച്ചുകൊണ്ടുള്ളതാണ് നൂറിൻ ഷെരീഫിന്റെ ഫോട്ടോ പോസ്റ്റ്.

രണ്ട് കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതാണ് നൂറിൻ ഷെരീഫ് ഷെയര്‍ ചെയ്‍ത ഫോട്ടോ. എന്റെ ജീവിതത്തില്‍ നീയുള്ളതിന്റെ സന്തോഷത്തിലാണ്. ഞങ്ങളെ കുറിച്ച് ലോകത്തിനോട് പറയുന്നതിന്റെ ആവേശത്തിലാണ് ഞാൻ- നൂറിൻ ഷെരീഫ് എഴുതുന്നു.

എന്നാല്‍ കൂടുതൽ വിവരങ്ങൾ താരം വ്യക്തമാക്കിയിട്ടില്ല. വെള്ളേപ്പമാണ് നൂറിൻ ഷെരീഫിന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!