0 Comments

 

ഡൽഹി: സിനിമയുടെ ഭാഗമായി ക്രിക്കറ്റ് പരിശീലനത്തിനിടെ ബോളിവുഡ് താരം ഷാഹിദ് കപൂറിന് പരിക്കേറ്റു. ‘ജേഴ്സി’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയാണ് താരം ക്രിക്കറ്റ് പരിശീലിക്കാൻ ​ഗൗണ്ടിലെത്തിയത്.

ഇതിനിടെ തിരിച്ചുവന്ന പന്ത് മുഖത്ത് കൊള്ളുകയായിരുന്നു. തുടർന്ന് ചുണ്ടിന് സാരമായി പരിക്കേറ്റ താരത്തെ അണിയറ പ്രവർത്തകർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ചണ്ഡി​ഗഡിലെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് താരം ക്രിക്കറ്റ് പരിശീലിക്കുന്നത്. ഷൂട്ടിങ്ങിന് മുമ്പുള്ള റിഹേഴ്സലിനിടെയായിരുന്നു അപകടം. ചുണ്ടിൽ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്. രക്തം നിൽക്കാതെ ആയപ്പോൾ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തിര ചികിത്സ നൽകുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!