0 Comments

 

നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘ദ് പ്രീസ്റ്റ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികയായെത്തുന്നത്. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണെന്നുള്ളതാണ് ശ്രദ്ധേയം. ജോഫിൻ ടി ചാക്കോ യുടേതാണ് തിരക്കഥയും.

നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ശ്രീനാഥ് ഭാസി, ബേബി മോണിക്ക, ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂർ, ശിവജി ഗുരുവായൂർ, ദിനേശ് പണിക്കർ, നസീർ സംക്രാന്തി, മധുപാൽ, ടോണി, സിന്ധു വർമ്മ, അമേയ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

കൈതി, രാക്ഷസൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി തിളങ്ങിയ ബേബി മോണിക്കയും ചിത്രത്തിൽ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!