മഹേഷ് ബാബു നായകനായി എത്തുന്ന പുതിയ ചിത്രമാണ് “സരിലേരു നീക്കെവ്വരൂ”. മഹേഷ് ബാബുവിന്റെ ഇരുപത്തിയാറാമത് ചിത്രമാണിത്. ചിത്രത്തിലെ പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി. അജയ് കൃഷ്ണ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റാഷ്മിക മണ്ഡന ആണ് നായിക.ചിത്രം ജനുവരി 11ന് പ്രദർശനത്തിന് എത്തി.