
ഹോളിവുഡിൽ സൂപ്പർ ഹിറ്റായ ഹൊറർ ചിത്രം ‘എ ക്വയറ്റ് പ്ലേസ്’ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗമായൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എ ക്വയറ്റ് പ്ലേസ് പാർട്ട് 2’. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.
ശബ്ദമുണ്ടാക്കിയാല് ആക്രമിക്കുന്ന അജ്ഞാത ഭീകരജീവികള്ക്ക് എതിരെ പോരടിക്കുന്ന ഒരു സ്ത്രീയുടെയും, അവരുടെ മക്കളുടെയും പേടിപ്പിക്കുന്ന സന്ദർഭങ്ങളുടെയും തുടർന്നുള്ള രക്ഷപ്പെടൽ ശ്രമങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിന്റെ ഒന്നാം ഭാഗം സംവിധാനം ചെയ്ത ജോണ് ക്രസിൻസ്കി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. എമിലി ബ്ലണ്ട്, മില്ലിസെന്റ്, നോവ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.