
സംവിധാനരംഗത്തിൽ ആദ്യമായി ലാലും മകന് ജീന്‍ പോള്‍ ലാലും ഒരുമിക്കുന്നു. നിലവിൽ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ‘സുനാമി’ എന്ന ചിത്രത്തിലാണ് ലാലും മകനും ഒരുമിച്ച് സംവിധായരാകുന്നത്.
അതേസമയം തീയേറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ‘ഡ്രൈവിംഗ് ലൈസന്‍സ്’ ആണ് ജീന്‍ സംവിധാനം ചെയ്ത അവസാനചിത്രം. 2016ല്‍ പുറത്തെത്തിയ ‘കിംഗ് ലയര്‍’ ആണ് ലാല്‍ സംവിധാനം ചെയ്ത അവസാനചിത്രം.
പുതിയ ചിത്രത്തിൽ ഇരുവരും ഒരുമിക്കുന്നത് കൂടാതെ ലാലിന്റെ മരുമകന് അലന് ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.