0 Comments

അനുഭവ് സിൻഹ സംവിധാനം ചെയ്ത ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘തപ്പഡ്’. തപ്‌സി പന്നു നായികയായി എത്തിയ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. രത്‌ന പഥക് ഷാ, തൻവി അസ്മി, ദിയ മിർസ, രാം കപൂർ, കുമുദ് മിശ്ര, നിധി ഉത്തം, മാനവ്, ഗ്രേസി ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഭർത്താവ് തല്ലിയപ്പോൾ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.
2018 ലെ മുൽക്ക് എന്ന ചിത്രത്തിന് ശേഷം തപ്‌സി പന്നു, സംവിധായകൻ അനുഭവ് സിൻഹ എന്നിവരുടെ രണ്ടാമത്തെ ചിത്രമാണിത്. സൗമിക് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്. അനുരാഗ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നു. ചിത്രം ഫെബ്രുവരി 28ന് റിലീസ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *